അച്ഛൻ വീണ്ടും മറ്റൊരു സ്ത്രീയെ തേടി പോകരുതായിരുന്നു; അമ്മ മദ്യപാനിയായപ്പോൾ; സാവിത്രിയുടെ മകളുടെ വാക്കുകൾ

സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത മുഖമാണ് പഴയ കാല നടി സാവിത്രിയുടേത്. തമിഴ്, തെലുങ്ക് സിനിമാ ലോകം ഒരു കാലത്ത് ആഘോഷിച്ച സാവിത്രിയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. താര റാണിയായിരിക്കെയാണ് ജെമിനി ​ഗണേശനെ സാവിത്രി വിവാഹം ചെയ്തത്. ജെമിനി ​ഗണേശന് അന്ന് മറ്റൊരു ഭാര്യയും മക്കളുമുണ്ട്. എന്നാൽ നടന്റെ ഭാര്യയാകാൻ സാവിത്രി തീരുമാനിച്ചു. എന്നാൽ ജെമിനി ​ഗണേശൻ മറ്റ് ബന്ധങ്ങളിലേക്ക് ക‌ടന്നത് സാവിത്രിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

ഭർത്താവുമായി അകന്ന സാവിത്രി പിന്നീട് കടുത്ത മദ്യപാനിയായി. കരിയറും സമ്പത്തും ഇല്ലാതായി. അവസാന നാളുകളിൽ സാവിത്രി ഏറെ ബുദ്ധിമുട്ടി. സാവിത്രിക്ക് ജീവിതത്തിൽ പറ്റിയ പിഴവുകളെക്കുറിച്ച് നടി വിജയ ചാമുണ്ഡേശ്വരി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്കും അച്ഛൻ ജെമിനി ​ഗണേശനും ജീവിതത്തിൽ തെറ്റുകൾ പറ്റിയെന്ന് വിജയ ചാമുണ്ഡേശ്വരി അന്ന് തുറന്ന് പറഞ്ഞു.

Savitri  Gemini Ganesan

അച്ഛനും അമ്മയും വലിയ താരങ്ങളായിരുന്നു. പാർ‌ട്ടികളും മറ്റും അവർക്ക് സാധാരണമാണ്. സോഷ്യൽ ഡ്രിങ്കിങ്കിന്റെ ഭാ​ഗമായാണ് അമ്മ മദ്യപിച്ച് തുടങ്ങിയത്. അമ്മ മദ്യപാനിയായി മാറിയപ്പോൾ ആദ്യം ആശങ്കപ്പെട്ടത് അച്ഛനാണ്. അച്ഛനല്ല അമ്മയെ മദ്യപിക്കാൻ ശീലിപ്പിച്ചത്.

എനിക്ക് അന്ന് പക്വതയില്ലായിരുന്നു. പൊതുവെ സിനിമാ താരങ്ങൾക്ക് ചുറ്റും പുകഴ്ത്തി പറയാൻ കുറച്ച് പേരുണ്ടാവും. അവരുടെ കാര്യ സാധ്യത്തിന് വേണ്ടിയാണത്. നല്ല സുഹൃത്താണെങ്കിൽ തെറ്റാണത്, ചെയ്യരുത് എന്ന് പറയും. സ്ട്രസ് ഈറ്റിം​ഗിലൂടെ അമ്മയ്ക്ക് വല്ലാതെ വണ്ണം വെച്ചു. എന്നാൽ ചുറ്റുമുള്ളവർ അമ്മയോട് പറഞ്ഞത് നിനക്ക് വണ്ണം വെച്ചാലും കുഴപ്പമില്ല, നിന്റെ മുഖത്തെ ഭാവങ്ങൾ മതി എന്നാണ് പറഞ്ഞ് കൊടുത്തത്.

Savitri  Gemini Ganesan

നല്ല ഉപദേശങ്ങൾ അമ്മയ്ക്ക് നൽകിയവർ ചുരുക്കമാണ്. നല്ല ഉപ​ദേശം നൽകാൻ ശ്രമിച്ചവരെ അമ്മയിൽ നിന്നും അകറ്റി. തന്റെ അച്ഛനെ പോലും അവർ ഇത്തരത്തിൽ മാറ്റി നിർത്തിയെന്നും വിജയ ചാമുണ്ഡേശ്വരി പറഞ്ഞു. അമ്മ അച്ഛനെ മാത്രം വിചാരിച്ച് മദ്യപാനിയാകൊതെ കുട്ടികളെ വിചാരിച്ച് നന്നായി ജീവിക്കണമായിരുന്നു.

അച്ഛൻ അത്രയധികം അമ്മയെ സ്നേഹിച്ചെങ്കിൽ എന്തിനാണ് പിന്നീട് മറ്റൊരു സ്ത്രീക്ക് പിന്നാലെ പോയത്. അച്ഛൻ ചെയ്ത തെറ്റാണത്. തന്റെ ദൗർബല്യമാണതെന്ന് അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്. അമ്മ അച്ഛന്റെ കാര്യത്തിൽ വളരെ പൊസസീവ് ആയിരുന്നെന്നും വിജയ ചാമുണ്ഡേശ്വരി ഓർത്തു.

അച്ഛനെ മറ്റൊരു സ്ത്രീക്ക് വിട്ട് കൊടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അച്ഛൻ ഒരിക്കൽ അമ്മയോട് ക്ഷമ ചോദിക്കാൻ വന്നു. എന്നാൽ അമ്മ കാണാൻ തയ്യാറായില്ല. പിന്നീട് പല തവണ വന്നു. എന്നാൽ ബന്ധുക്കൾ അമ്മയെ അറിയിച്ചില്ലെന്നും വിജയ ചാമുണ്ഡേശ്വരി അന്ന് പറഞ്ഞു. അമ്മ വലിയ ദാനശീലയായിരുന്നെന്നും വിജയ ഓർത്തു.

അക്കാലത്ത് ബെഡ് റൂമിൽ ഒരു സേഫ് ഉണ്ടാകും. അതിൽ കാശ് അടുക്കി വെക്കും. പുറത്തേക്ക് പോകുമ്പോൾ പഴ്സിൽ നിറയെ പണം നിറയ്ക്കും. താഴെ വാതിൽക്കൽ രണ്ട് വശത്തും ഒരു ക്യൂ ഉണ്ടാവും. അവർക്ക് പണം കൊടുത്ത് കാറിൽ കയറി ഷൂട്ടിം​ഗിന് പോകാറായിരുന്നു പതിവെന്നും വിജയ ചാമുണ്ഡേശ്വരി ഓർത്തു.

More from Filmibeat

Read more about: savitri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X