ഭര്‍ത്താവിന് ഒരേയൊരു ദോഷം മാത്രം! അങ്ങനെ ആവരുതെന്ന് മക്കളോടും പറഞ്ഞു! ശ്രീനിവാസനെക്കുറിച്ച് വിമല പറഞ്ഞത്
മലയാള സിനിമയിലെ ബഹുമുഖ പ്രതിഭകളിലൊരാളായ ശ്രീനിവാസന്‍ വിടവാങ്ങി. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. സിനിമാസംബന്ധിയായ ചടങ്ങുകളിലും, ചാനല്‍ പരിപാടികളിലുമെല്ലാം പങ്കെടുത്ത് സജീവമായിരുന്നു അദ്ദേഹം. ഐസിയുവില്‍ ആയിരുന്നപ്പോഴും അച്ഛന്റെ മനസില്‍ സിനിമയായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. കാണാനെത്തിയ സുഹൃത്തുക്കളോട് എഴുതാന്‍ പോവുന്ന സിനിമയെക്കുറിച്ചായിരുന്നു സംസാരിച്ചത്. 1976 ലായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. അഭിനയം മാത്രമല്ല എഴുത്തുകാരനായും കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. അച്ഛന് പിന്നാലെയായി സിനിമയിലെത്തിയ മക്കളും എഴുത്ത് വഴങ്ങുമെന്ന് തെളിയിച്ചവരാണ്.
പറയാനുള്ളത് മുഖത്ത് നോക്കി വിളിച്ച് പറയുന്ന പ്രകൃതമാണ് ശ്രീനിവാസന്റേത്. ഈ സ്വഭാവം കാരണം കുറേ പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. ഭാര്യയും മക്കളുമെല്ലാം ഈ സ്വഭാവത്തെക്കുറിച്ച് പറയാറുമുണ്ട്. മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലും വിമല ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഭര്‍ത്താവ് എന്ന നിലയില്‍ ഒരേയൊരു ദോഷമേയുള്ളൂ അദ്ദേഹത്തിന് എന്നായിരുന്നു വിമല പറഞ്ഞത്. സ്ത്രീകള്‍ക്ക് അവരുടേതായ സ്‌പേസ് കൊടുത്തും, ഭാര്യയെന്ന പരിഗണന കൊടുത്തുമൊക്കെയുള്ള കഥകളല്ലേ അദ്ദേഹം മിക്കവാറും എഴുതാറുള്ളത് എന്നായിരുന്നു വിമല ചോദിച്ചത്. തലയണമന്ത്രത്തിലെ ഉര്‍വശിയുടെ ക്യാരക്ടറിന് പ്രചോദനമായത് നിങ്ങളുടെ ഭാര്യയാണോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. സിനിമ എടുക്കുന്നത് മുഴുവനും സ്വന്തം ജീവിതത്തില്‍ നിന്നാണെന്ന് പറയാനാവില്ലല്ലോ. അങ്ങനെയല്ല, പ്രചോദനമേകിയോ എന്നാണ് എനിക്ക് വന്ന ചോദ്യങ്ങള്‍ എന്നായിരുന്നു ശ്രീനിവാസന്റെ വിശദീകരണം.

സ്ത്രീകളെ വല്ലാതെ വിമര്‍ശിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളൊക്കെയാണ് എഴുതാറുള്ളത്. ആര്‍ഭാടത്തോടുള്ള സ്ത്രീയുടെ അഭിനിവേശമാണല്ലോ തലയണമന്ത്രത്തില്‍ കാണിച്ചത്. ഞാനൊരു സ്ത്രീ വിരോധിയാണോ എന്നറിയാനാണ് ഈ കുത്തിയുള്ള ചോദ്യം എന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍ ഏയ്, സ്ത്രീ വിരോധിയൊന്നുമല്ല എന്നായിരുന്നു വിമലയുടെ പ്രതികരണം. ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് ദോഷങ്ങളൊന്നും പറയാനില്ല. ഒരേയൊരു ദോഷമേ പറയാനുള്ളൂ, മനസിലുള്ളത് മുഴുവനും എടുത്ത് പറഞ്ഞ് ഉള്ള ആളുകള്‍ മുഴുവനും അത്, ഇത് എന്നൊക്കെ പറയും. അങ്ങനെ മനസിലുള്ളത് മുഴുവനും തുറന്ന് പറയാന്‍ പാടില്ലെന്നാണ് എന്റെ നിലപാട്. കുറച്ച് കാര്യങ്ങള്‍ മനസില്‍ വെച്ച് പറയുകയും എഴുതുകയും ചെയ്താല്‍ മതി. ഈയൊരു കാര്യത്തില്‍ മാത്രമാണ് എനിക്ക് വിഷമം.
മോനേ ഉള്ളത് മുഴുവനും തുറന്ന് പറയരുതെന്ന് ഞാന്‍ മോനോട് പറയാറുണ്ട്. കുറച്ച് കാര്യങ്ങള്‍ മനസില്‍ വെച്ച് സംസാരിക്കണം. അതുകൊണ്ട് ഞാനിപ്പോള്‍ സംസാരം കുറച്ചു എന്നായിരുന്നു വിനീതിന്റെ കമന്റ്. അച്ഛനെപ്പോലെയാവാതിരിക്കണം എന്ന് പറഞ്ഞ് കൊടുക്കുന്നത് ഈയൊരു കാര്യം വെച്ചാണ്. ശത്രുക്കളല്ല, അദ്ദേഹത്തിന്റെ പറച്ചില്‍ കാരണം കുറച്ചുപേര്‍ക്ക് വിഷമമുണ്ടായതായി എനിക്കറിയാം. കാല്‍ ശതമാനം മനസില്‍ വെച്ച് ബാക്കി മുക്കാല്‍ ശതമാനം പറഞ്ഞോളൂ, അതാണ് എന്റെ ഇഷ്ടം എന്നും വിമല ശ്രീനിവാസനോട് പറഞ്ഞിരുന്നു.
ശ്രീനിവാസനെപ്പോലെ സ്വന്തം അഭിപ്രായം കൃത്യമായി പറയാറുണ്ട് ധ്യാന്‍. തമാശ കലര്‍ത്തിയാണ് കാര്യങ്ങള്‍ പറയാറുള്ളത്. പണ്ട് അച്ഛന്‍ ഏതെങ്കിലും അഭിമുഖത്തിന് പോവുന്നു എന്ന് പറയുമ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിട്ട് വരരുതെന്ന് അമ്മ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ അര്‍പ്പിതയും അതുപോലെയാണ്. ഇന്ന് എങ്ങോട്ടാണ്, വിവാദങ്ങളൊന്നും ഉണ്ടാക്കില്ലല്ലോ അല്ലേ എന്ന് ചോദിച്ച് തമാശയാക്കും. വീട്ടില്‍ ആര്‍ക്കും തന്നെ വിലയില്ലെന്നും ധ്യാന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











