അങ്ങനെയാണെങ്കില്‍ തിരിച്ച് വന്നോളൂ! സിനിമയിലെത്തിയിട്ടും പേര് മാറ്റാതെയിരുന്നതിനെക്കുറിച്ച് യേശുദാസ്
ഈശ്വര ചൈതന്യം കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയതെന്ന് യേശുദാസ് എപ്പോഴും പറയാറുണ്ട്. ജീവിതത്തില്‍ ഒത്തിരി പ്രതിസന്ധികളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ നിന്നൊക്കെ എന്നെ കൈപിടിച്ച് കയറ്റിയത് ജഗദീശ്വരനാണ്. സര്‍വ്വതും ഞാന്‍ അര്‍പ്പിക്കുന്നത് ഈശ്വരനിലാണ്. എന്റെ പിതാവാണ് എനിക്ക് ഈ പേരിട്ടത്. അത് മാറ്റാന്‍ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. സിനിമയില്‍ പാടിത്തുടങ്ങിയ സമയത്ത് പേര് മാറ്റുന്നതിനെക്കുറിച്ച് പലരും എന്നോട് ചോദിച്ചിരുന്നു. 21ാമത്തെ വയസിലായിരുന്നു അത്. സിനിമയിലെത്തിയ ശേഷം പലരും പേര് മാറ്റിയതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നു. എന്നോടും അതേക്കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ എന്റെ അപ്പനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അന്ന് ഫോണൊന്നും ഇല്ലായിരുന്നു. എഴുത്തിലൂടെയായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്.
അങ്ങനെ പേര് മാറ്റണം എന്നുണ്ടെങ്കില്‍, പേര് മാറ്റിയാലേ നിനക്ക് അവിടെ നില്‍ക്കാനൊക്കൂ എങ്കില്‍ നീ ഇങ്ങോട്ട് പോരൂയെന്നായിരുന്നു അപ്പന്‍ പറഞ്ഞത്. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യേശുദാസ് വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ അങ്ങനെ ദൈവത്തിനോട് ഒന്നും ആവശ്യപ്പെടാറില്ല. 16 രൂപയും കൊണ്ടായിരുന്നു ഞാന്‍ ചെന്നൈയിലേക്ക് പോയത്. ഇന്നിപ്പോള്‍ ഇത്രയും സുഖമായാണ് ജീവിക്കുന്നത്. ഇത്രയും ആളുകള്‍ എന്നെ സ്‌നേഹിക്കുന്നുമുണ്ടല്ലോ. എനിക്ക് ദൃശ്യമാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ കൊടുക്കാനാണ് എനിക്കിഷ്ടം. അതാര്‍ക്കും വളച്ചൊടിക്കാനാവില്ലല്ലോ. തെറ്റായാലും ശരിയായാലും ഞാന്‍ പറഞ്ഞത് തന്നെയല്ലേ കൊടുക്കുള്ളൂ.

എപ്പോഴും വെള്ള വസ്ത്രം ഉപയോഗിക്കാനാണ് എനിക്കിഷ്ടം. അധികം ഉടുപ്പുകളില്ലാതിരുന്ന കാലത്ത് എന്റെ മാനം രക്ഷിച്ചത് വെള്ള ഉടുപ്പാണ്. അതിനോടൊരു ബഹുമാനമുണ്ട്. ഇന്നിപ്പോള്‍ ഇഷ്ടം പോലെ വസ്ത്രങ്ങളുണ്ട്. എന്നാലും ഇതില്‍ കിട്ടുന്നൊരു സുഖം വേറൊന്നിലും കിട്ടുന്നില്ല. മറ്റൊരു നിറത്തിലും ഞാന്‍ ഇത്രയും ആകൃഷ്ടനായിട്ടില്ല എന്നുമായിരുന്നു വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
ചില പാട്ടുകളൊക്കെ വല്ലാതെ ടച്ച് ചെയ്യാറുണ്ട്. അങ്ങനെയില്ലെങ്കില്‍ പിന്നെ എന്ത് പാട്ടാണ്. പെര്‍ഫെക്ഷന് വേണ്ടി ചില പാട്ടുകള്‍ പത്തും, പതിനൊന്നും പ്രാവശ്യം പാടിയിട്ടുണ്ട്. തബലിസ്റ്റോ, ഫ്‌ളൂട്ടോ, അങ്ങനെ ആരെങ്കിലും തെറ്റിച്ചാല്‍ അപ്പോള്‍ നമ്മളും പാടണം. ടെക്‌നിക്കലി ശരിയാക്കി എടുക്കാനാവുമെങ്കിലും അതൊന്നും ഉപയോഗിക്കാറില്ലായിരുന്നു. സ്റ്റേജ് ഷോകളില്‍ പഴയ പാട്ടുകള്‍ പാടാന്‍ എനിക്കിഷ്ടമാണ്. പാട്ടിനെക്കുറിച്ചൊന്നും ഞാന്‍ ആരേയും ഉപദേശിക്കാറില്ല. വൈകുന്നേരം കളിക്കാനൊക്കെ പോവുമ്പോള്‍ ആരെങ്കിലും പിടിച്ചിരുത്തി പാടിക്കുമ്പോള്‍ ദേഷ്യമൊക്കെ വരാറുണ്ട്. ആ സമയത്ത് എന്നെ പിടിച്ച് വെച്ചല്ലോ എന്നൊക്കെ തോന്നാറുണ്ട്. പാടാനൊക്കെ ഇഷ്ടമാണെങ്കിലും കളിക്കേണ്ട സമയത്ത് കൡക്കാന്‍ വിടണ്ടേ, ഉപദേശങ്ങളൊന്നും ഞാന്‍ ആര്‍ക്കും കൊടുക്കാറില്ല. ആര്‍ക്കും ഇഷ്ടമല്ല ഉപദേശം കേള്‍ക്കാന്‍.
ആരെങ്കിലും എന്നെ ഞോണ്ടിക്കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചും ഞോണ്ടും. എന്നെ എന്തിനാണ് ഞോണ്ടാന്‍ വരുന്നത്. ഞാന്‍ ഇങ്ങനെ എന്റെ വഴിയിലൂടെ പോവുകയായിരുന്നു. അതിനിടയില്‍ ഉപദ്രവിക്കാന്‍ വന്നാല്‍ ഞാനും തിരിച്ച് പ്രതികരിക്കും. പെട്ടെന്ന് പിണങ്ങുന്ന പ്രകൃതമല്ലേയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇന്ന് അഭിനേതാവായി മാറിയ അനൂപ് മേനോനായിരുന്നു അന്ന് യേശുദാസിനോട് വിശേഷങ്ങള്‍ ചോദിച്ചത്. അവതാരകനായാണ് അദ്ദേഹത്തിന്റെ കരിയര്‍ തുടങ്ങിയത്.


Click it and Unblock the Notifications











