twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ പാടാൻ വെച്ചിരുന്ന പാട്ട് യേശുദാസ് ചോദിച്ചു വാങ്ങി; പിറന്നത് ആ വർഷത്തെ ഹിറ്റ് ​ഗാനം

    |

    മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായ മോഹൻലാൽ നല്ലൊരു ​ഗായകനും കൂടിയാണ്. കണ്ണെഴുതിപൊട്ട് എന്ന സിനിമയിലുൾപ്പെടെ നടൻ പാടിയ പാട്ട് പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പാട്ട് പാടാൻ മോഹൻലാലിന് പ്രത്യേക താൽപര്യവും ഉണ്ട്. സ്റ്റേജ് ഷോകളിലും മറ്റും മോഹൻലാൽ ഇടയ്ക്ക് പാടാറുണ്ട്. സിനിമയിൽ മോ​ഹൻലാലിന്റെ മിക്ക ​ഗാനങ്ങളും പാടിയിരിക്കുന്നത് എംജി ശ്രീകുമാറും യേശുദാസുമാണ്. മോഹൻലാലിന് ഏറ്റവും അനുയോജ്യം എംജി ശ്രീകുമാറിന്റെ ശബ്ദത്തിലുള്ള പാട്ടാണെന്ന് ആരാധകർ പറയാറുണ്ട്.

    Also Read: പ്രണയ ബന്ധം മൂന്നാം ഭാര്യ കണ്ടെത്തി; വിവാദങ്ങൾക്കിടെ സൗന്ദര്യത്തിനായി വൻ തുക ചെലവഴിച്ച് നടിAlso Read: പ്രണയ ബന്ധം മൂന്നാം ഭാര്യ കണ്ടെത്തി; വിവാദങ്ങൾക്കിടെ സൗന്ദര്യത്തിനായി വൻ തുക ചെലവഴിച്ച് നടി

    മോഹൻലാൽ പാടാൻ വെച്ചിരുന്ന പാട്ട്

    നടന്റെ സിനിമകളിലെ ഹിറ്റ് പാട്ടുകളിൽ ഭൂരിഭാ​ഗവും എംജി ശ്രീകുമാർ പാടിയതാണ്. യേശുദാസും നടന്റെ നിരവധി സിനിമകളിൽ ​ഗാനം ആലപിച്ചിട്ടുണ്ട്. മോഹൻലാൽ പാടാൻ വെച്ചിരുന്ന പാട്ട് യേശുദാസ് ചോദിച്ച് വാങ്ങി പാടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമയിലെ ​ഗാനമാണ് മോഹൻലാലിന് പകരം യേശുദാസ് പാടിയത്. 1986 ലാണ് സിനിമ പുറത്തിറങ്ങിയത്.

    Also Read: നടന്‍ മുകേഷുമായി അനു സിത്താരയ്ക്ക് പ്രശ്‌നമുണ്ടായിരുന്നോ? എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് നടിയുടെ മറുപടിAlso Read: നടന്‍ മുകേഷുമായി അനു സിത്താരയ്ക്ക് പ്രശ്‌നമുണ്ടായിരുന്നോ? എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് നടിയുടെ മറുപടി

    ഇതിനിടെ ആണ് യേശുദാസിന്റെ കടന്ന് വരവ്

    സിനിമയിലെ രണ്ട് ​ഗാനങ്ങൾ പാടിയത് യേശുദാസ് ആയിരുന്നു. മൂന്നാമത്തെ പാട്ട് മോഹൻലാലിനായി മാറ്റി വെച്ചതായിരുന്നു. എന്നാൽ ഈ പാട്ട് യേശുദാസ് ചോദിച്ച് വാങ്ങി പാടിയത്രെ. ജെറി അമൽ ദേവ് ആണ് സിനിമയിലെ മൂന്ന് ​ഗാനങ്ങൾ ഒരുക്കിയത്. ബിച്ചു തിരുമലയായിരുന്നു പാട്ടുകൾ രചിച്ചത്. മോഹൻലാലും മാള അരവിന്ദനും കൂടി മദ്യപിച്ച് നടന്ന് വരുന്ന പശ്ചാത്തലത്തിനായിട്ടായിരുന്നു രസകരമായ വരികളോടെ മൂന്നാമത്തെ ​ഗാനം ചിട്ടപ്പെടുത്തിയത്. ഇതിനിടെ ആണ് യേശുദാസിന്റെ കടന്ന് വരവ്.

    ഇനിയും ​ഗാനമുണ്ടോ എന്ന് യേശുദാസ് അന്വേഷിച്ചു

    Also Read: 'നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു'; കുഞ്ചാക്കോ ബോബൻ!Also Read: 'നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു'; കുഞ്ചാക്കോ ബോബൻ!

    രണ്ട് ​ഗാനങ്ങൾ പാടിയ ശേഷം സിനിമയിൽ ഇനിയും ​ഗാനമുണ്ടോ എന്ന് യേശുദാസ് അന്വേഷിച്ചു. മോഹൻലാലിനെക്കാണ്ട് പാടിപ്പിക്കാനുദ്ദേശിച്ച ​ഗാനം സംവിധായകൻ കാണിച്ചു. മദ്യപിച്ച് പാടുന്ന തരത്തിലുള്ള ​ഗാനമാണിതെന്നും പറഞ്ഞു. ഭൂമി കറങ്ങുന്നുണ്ടോടാ.. ഉവ്വേ, അപ്പൊ സാറ് പറഞ്ഞത് നേരാടാ ആണേ... എന്ന വരികളോട് കൂടിയ ​ഗാനം ആയിരുന്നു ഇത്.

    പാട്ട് കേട്ടതോടെ ഇത് ഞാൻ പാടാം എന്നായി യേശുദാസ്. മദ്യപിച്ച ശൈലിയിൽ യേശുദാസ് ഈ ​ഗാനം ആലപിച്ചു. സീനിൽ മാള അരവിന്ദൻ നൽകുന്ന മറുപടികൾ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന ബിച്ചു തിരുമലയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്തു.

    മറ്റൊരു ഹിറ്റ് പാട്ടു കൂടി മോഹൻലാലിൽ നിന്നുമുണ്ടായേനെ

    സിനിമ പുറത്തിറങ്ങിയപ്പോൾ യേശുദാസ് പാടിയ ഈ പാട്ട് ഹിറ്റായി. ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമയ്ക്ക് മുമ്പ് പുറത്തിറങ്ങിയ കണ്ടു കണ്ടറിഞ്ഞു എന്ന സിനിമയിൽ മോഹൻലാൽ പാടിയിരുന്നു. നീയറിഞ്ഞോ മേലേ മാനത്ത്, ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട് എന്ന ​ഗാനം ആയിരുന്നു ഇത്. വൻ ഹിറ്റായിരുന്നു ഈ പാട്ട്.

    ഇതിന്റെ ചുവട് പിടിച്ച് മറ്റൊരു ഹിറ്റ് പാട്ടു കൂടി മോഹൻലാലിൽ നിന്നുമുണ്ടായേനെ. അതേസമയം ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമയിലെ പാട്ട് നഷ്ടമായെങ്കിലും പിന്നീട് നിരവധി സിനിമകളിൽ മോഹൻലാൽ പാടി. സ്ഫടികം, ബാലേട്ടൻ, റൺ ബേബി റൺ, ഭ്രമരം, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിൽ നടൻ പാടിയിട്ടുണ്ട്.

    Read more about: yesudas
    English summary
    When Yesudas Sang The Song Which Was Supposed To Be Sung By Mohanlal; Here How The Hit Song Created
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X