»   » മലയാളത്തില്‍ അവഗണിക്കപ്പെടുന്ന നായികമാര്‍

മലയാളത്തില്‍ അവഗണിക്കപ്പെടുന്ന നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ഇടപെട്ടുകൊണ്ട് ഉയര്‍ന്നുവരുന്നുണ്ട് സ്ത്രീ കഥാപാത്രങ്ങള്‍. ഇമേജുകള്‍ക്കുള്ളില്‍ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന പ്രമേയങ്ങളും കഥാപാത്രങ്ങളും ജീവിതപരിസരങ്ങളും സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ അഭ്രപാളികളില്‍ നിറഞ്ഞ് നിന്ന് സ്വത്വദര്‍ശനം സാദ്ധ്യമാക്കുമ്പോള്‍ പ്രേക്ഷകരും ഈ തിരിച്ചരിവ് അനുഭവിക്കുന്നുണ്ട്.

ഇവിടെ നായകന്‍, നായിക എന്ന വിശേഷണങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങളുടെ ശരിയായ പരിചരണരീതികളാണ് പുതിയ സിനിമസങ്കേതങ്ങള്‍ അന്വേഷിക്കുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇത് അനുകൂല ഘടകമാവുകയും, കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ് ഇമേജ് വകവെക്കാതെ അഭിനയിക്കാന്‍ അഭിനേത്രികള്‍ തയ്യാറാവുകയും ചെയ്യുന്നിടത്താണ് ലക്ഷ്യം യാഥാര്‍ത്ഥ്യമാവുന്നത്.

രമ്യാനമ്പീശനും റിമകല്ലിങ്ങലുമൊക്കെ പുതിയ ജീവിതപരിസരങ്ങളിലെ കണ്ടത്തലുകളോട് നീതി കാണിക്കാന്‍ തയ്യാറാവുമ്പോള്‍ മലയാളസിനിമ ഇപ്പോഴും സ്ത്രീയെ ചിറ്റമ്മ നയത്തില്‍ തന്നെ പരിഗണിക്കുന്നു എന്നാണ് റിമയെ പോലുള്ളവരുടെ അഭിപ്രായം.

സിനിമയുടെ പ്രമേയത്തില്‍ വന്ന മാറ്റം സിനിമയുടെ നടപടി ക്രമങ്ങളില്‍ വരിക വിദൂരമാണെന്നതാണ് കാര്യം. ഇത് ഒരു മുന്‍വിധിയുടെ കുടില തീരുമാനമാണ്. ഒരു സിനിമയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം പ്രമേയം നായകന്‍, സംവിധായകന്‍ എന്ന രീതിയില്‍ നിന്ന് നായിക എന്ന ചിന്തയിലേക്ക് ഇനിയും മലയാള സിനിമ വളര്‍ന്നിട്ടില്ല.

നമ്മുടെ സിനിമ ഒരു കാലത്തും സ്ത്രീ കഥാപാത്രങ്ങളെ വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ല. സത്യത്തില്‍ ഇത് വലിയ വിരോധാഭാസമല്ലേ? ജനസംഖ്യയില്‍ പാതിയില്‍ കൂടുതല്‍ സ്ത്രീകള്‍, കുടുംബത്തിന്റെ ഐശ്വര്യമായി പറയുന്നത് സ്ത്രീയെ, പുരുഷനെ ഏതു രീതിയിലും കൊണ്ടുനടക്കാന്‍ കെല്‍പ്പുള്ളവള്‍, സ്ത്രീയുടെ ഇഷ്ടത്തിനായ് ഏതിനും തയ്യാറാവുന്ന പുരുഷന്‍മാര്‍, പ്രണയത്തിന്റെയും കാമത്തിന്റേയും അച്ചുതണ്ട് സ്ത്രീയെ ആശ്രയിച്ച്, ഇതിലുപരി ഇരയാക്കപ്പെടുന്നവളും കുടുംബഭാരംചുമക്കേണ്ടിവരുന്നവളും ചൂഷണം ചെയ്യപ്പെടുന്നവളും സ്ത്രീ...എന്നിട്ടും ഏറ്റവും വലിയ ജനകീയ കലാരൂപമായ സിനിമയില്‍ സ്ത്രീ എന്നും അണിഞ്ഞൊരുങ്ങി അലങ്കാരമായി മാറുന്നു.

കഥാപാത്രസാന്നിദ്ധ്യവും പാട്ടിനു നിറംകൊടുക്കാനും പെങ്ങളാവാനും വെച്ചു വിളമ്പാനുമായി സിനിമ സ്ത്രീയെ ഒതുക്കി നിര്‍ത്തുമ്പോള്‍ നേരായ ചിത്രം നഷ്ടപ്പെടുകയാണ്. റിമ ഉന്നയിക്കുന്ന പ്രശ്‌നം സ്ത്രീ പുരുഷകഥാപാത്രങ്ങളുടെ പരിശ്രമംകൊണ്ട് വിജയമാക്കപ്പെടുന്ന സിനിമയ്ക്ക് സ്ത്രീ ഒരു അനിവാര്യതയാകുന്നില്ല എന്നതാണ്. നായകന്റെ പ്രതിഫലം, സാറ്റലൈറ്റ് റേറ്റ് ഇതൊക്കെയാണ് സിനിമ ചിന്തിക്കുന്നത്.

ഈ ഒരു പരിഗണന നായിക രൂപത്തില്‍ ചിന്തിക്കാത്ത വിധം സിനിമ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. വളരെ
സത്യസന്ധമായ അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടാത്ത ഒരു കാര്യമാണിത്. സാക്ഷരതയിലും ജീവിതനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ സിനിമയില്‍ കാണുന്നത് അത്യപൂര്‍വ്വമാണ്. മറ്റ് ഭാഷാ ചിത്രങ്ങളും ബോളിവുഡും ഇതിലും ഭേദമാണ്.

എന്നിരുന്നാലും സ്ത്രീ ശരീരത്തിന്റെ പ്രകടനപരതയ്ക്കപ്പുറം അഭിനയശേഷിയുടെ അളവുകോലല്ല പ്രതിഫലത്തിനു ഹേതുവാകുന്നത്. ഇന്ന് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രികളാണ് ഐശ്വര്യറായ്, കത്രീന കൈഫ് ,കരീന കപൂര്‍, അസിന്‍, നയന്‍താര,അനുഷ്‌ക തുടങ്ങി മറ്റ് പ്രമുഖ ഭാഷാ താരറാണികള്‍. ഇവരെ ആരേയും മുന്‍നിര്‍ത്തിയല്ല ഇപ്പോഴും സിനിമ അതിന്റെ പ്രൗഡി പ്രദര്‍ശിപ്പിക്കാറ്.

അതെപ്പോഴും നായകന്റെ തോളില്‍ തന്നെ ഇരിക്കും. ശബാനാ ആസ്മി, സ്മിതാ പാട്ടീല്‍, കൊങ്കണ സെന്‍ ,നന്ദിതാദാസ് തുടങ്ങിയ വരുടെ സിനിമകളിലൊക്കെ അവരുടെ കഥാപാത്രങ്ങള്‍ നേടിയെടുത്ത ആര്‍ജ്ജവം പ്രതിഫലത്തിനപ്പുറം മികച്ച പാത്രസൃഷ്ടികളുടെ അവതരണത്തിലൂടെയായിരുന്നു. പുരുഷ കേന്ദ്രീകൃത സിനിമയുടെ വ്യാകരണവും വിപണിയുടെ സ്വഭാവവും സ്ത്രീയ്ക്കും കൂടി തുല്യപ്രാധാന്യം നല്‍കുന്ന വിധത്തില്‍ പരിവര്‍ത്തനപ്പെടാന്‍, മികച്ച കഥാപാത്രങ്ങളും പ്രമേയങ്ങളും തന്നെയാണ് അനിവാര്യമായി തീരേണ്ടത്.

സ്ത്രീപക്ഷ സിനിമകളിലൂടെ അത് സാര്‍ത്ഥകമാക്കാന്‍ അഭിനയമേഖലകള്‍ക്കപ്പുറത്തുള്ള സങ്കേതങ്ങളിലേക്ക് ക്രിയാത്മകമായ സത്രീ കടന്നുകയറ്റം തന്നെ വേണ്ടിയിരിക്കുന്നു. അല്ലാതെ ഇതിനൊരു മാറ്റവും പ്രതീക്ഷിക്കണ്ട.

English summary
When it was taking its first steps, Malayalam cinema had heroines sharing equal screen place with the heroes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam