പൃഥ്വിരാജും മോഹന്‍ലാലും ആന്റണിയെ നൈസായി തേച്ചോ? ആരാധകര്‍ കാത്തിരുന്ന പോസ്റ്റര്‍ എവിടെ പോയി?

വീണ്ടുമൊരു അവധിക്കാലം കൂടി വന്നിരിക്കുകയാണ്. അവധി ദിവസങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന ലൂസിഫറിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മാര്‍ച്ച് ഇരുപത്തിയെട്ടിനാണ് ലൂസിഫറിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്രോയ്, ഫാസില്‍, ബാല തുടങ്ങി ലൂസിഫറില്‍ അണിനിരക്കുന്ന ഒരുവിധം താരങ്ങളുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്റര്‍ വന്നെങ്കിലും ഒരാളുടേത് മാത്രമില്ലെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നു എന്നത് മാത്രമല്ല ട്രോളുകളുടെ രൂപത്തില്‍ കളിയാക്കലുകളും നടന്ന് കൊണ്ടിരിക്കുകയാണ്.

ലൂസിഫര്‍

ലൂസിഫര്‍

2019 ല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ലൂസിഫര്‍. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്നു എന്നുള്ളതാണ് ശ്രദ്ധേയം. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും സിനിമകള്‍ വന്‍ പ്രചാരത്തോടെയാണ് കേരളത്തില്‍ റിലീസിനെത്തുന്നത്. അതിനാല്‍ ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്.

 ക്യാരക്ടര്‍ പോസ്റ്റര്‍

ക്യാരക്ടര്‍ പോസ്റ്റര്‍

26 ദിവസം തുടര്‍ച്ചയായി ലൂസിഫറിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 20 മുതലാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയത്. ഇപ്പോഴും ഓരോ ദിവസം കഴിയുംതോറും പല താരങ്ങളുടെയും വ്യത്യസ്തവും അതിശയിപ്പിക്കുന്നതുമായ ക്യാരക്ടര്‍ പോസ്റ്ററുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. റിലീസിനൊരുങ്ങുന്നതിനിടെ സിനിമയുടെ വേറിട്ടൊരു പ്രമോഷന്‍ രീതിയായിരുന്നു ഇത്. ആരാധകരെ ത്രസിപ്പിക്കുന്ന പോസ്റ്ററുകള്‍ക്ക് വന്‍പ്രചാരമാണ് കിട്ടി കൊണ്ടിരിക്കുന്നത്.

 ആ പോസ്റ്റര്‍ എവിടെ പോയി!!

ആ പോസ്റ്റര്‍ എവിടെ പോയി!!

ഒരുപാട് താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനകം പുറത്ത് വന്നു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയുമടക്കമുള്ള താരങ്ങളുടെ ഒന്നിലധികം തവണയും വന്നു. എന്നിട്ടും ആന്റണി പെരുമ്പാവൂരിന്റേത് മാത്രമില്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ പരാതി. ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്. സാധാരണ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ചെറുതും വലുതമായ റോളുകളിലൂടെ മിന്നിമറിഞ്ഞ് പോവാറുള്ളതിനാല്‍ ലൂസിഫറിലും ആന്റണിയുടെ സാന്നിധ്യമുണ്ടോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 താരങ്ങളും ക്യാരക്ടറുകളും

താരങ്ങളും ക്യാരക്ടറുകളും

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലാണെത്തുന്നത്. മഞ്ജു വാര്യര്‍ പ്രിയദര്‍ശനി രാംദാസ് ആവുമ്പോള്‍ സഹോദരന്‍ ജതിന്‍ രാംദാസ് ആയിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. മഞ്ജുവിന്റെ മകളായി ജാന്‍വി എന്ന വേഷത്തില്‍ സാനിയ അയ്യപ്പനെത്തുന്നു. ഇന്ദ്രജിത്ത് ഗോവര്‍ധനായും ഫാസില്‍ ഫാദര്‍ നെടുമ്പള്ളിയുമാവുന്നു. നൈല ഉഷ അരുന്ധതി, കലാഭവന്‍ ഷാജോണ്‍ അലോഷി ജോസഫ് ആവുമ്പോള്‍ സായ് കുമാര്‍ മഹേഷ് വര്‍മ്മ എന്ന റോളിലെത്തും. ഇത്തരത്തില്‍ ലൂസിഫറിലെ താരങ്ങളുടെ ചെറുതും വലുതുമായ ഒരുപാട് പോസ്റ്ററുകള്‍ പുറത്ത് വന്നു.

അതിശയമായിരിക്കും..

അതിശയമായിരിക്കും..

ഇതുവരെ പുറത്ത് വന്ന താരങ്ങളുടെ ലുക്കില്‍ നിന്നും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സിനിമയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X