കാതൽ സന്ധ്യ ഇന്നെവിടെ? മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ പുതിയ ഫോട്ടോകൾ ശ്രദ്ധ നേടുന്നു

സിനിമകളിൽ സജീവമായിരുന്ന താരങ്ങൾ കുറച്ച് വർഷങ്ങൾക്ക് ശേഷം സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷരായ സാഹചര്യം പലപ്പോഴുമുണ്ടായിട്ടുണ്ട്. മനസ്സിൽ പതിഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച ഇവർ എവിടെ പോയെന്ന് ആരാധകർക്ക് ആകാംക്ഷയുമുണ്ടാവും. വെള്ളിനക്ഷത്രം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി, തെലുങ്ക് സിനിമകളിൽ തിളങ്ങിയ ഷീല കൗർ, അമൃതം എന്ന മലയാള സിനിമയിൽ അഭിനയിച്ച നടൻ അരുൺ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്.

ഇക്കൂട്ടത്തിലൊരാളാണ് നടി സന്ധ്യ. കാതൽ സന്ധ്യ എന്ന പേരിൽ അറിയപ്പെടുന്ന സന്ധ്യ തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു. മലയാളത്തിൽ ആലീസ് ഇൻ വണ്ടർലാന്റ് എന്ന സിനിമയിലൂടെയാണ് കാതൽ സന്ധ്യ ശ്രദ്ധ നേടുന്നത്. നടൻ ജയറാം നായകനായ സിനിമയിൽ ടൈറ്റിൽ റോളിലാണ് സന്ധ്യ എത്തിയത്.

Kadhal Sandhya

2004 ൽ പുറത്തിറങ്ങിയ കാതൽ എന്ന സിനിമയിലൂടെയാണ് സന്ധ്യ അഭിനയ രം​ഗത്തേക്ക് വരുന്നത്. ഭരത് നായകനായ സിനിമ വൻ ഹിറ്റായി. ഇതോടെ കാതൽ സന്ധ്യ എന്ന പേരിൽ നടി അറിയപ്പെട്ടു. നടി അഭിനയിച്ച ഡിഷ്യും എന്ന സിനിമയിലെ 'ഡേലാമോ' എന്ന ​ഗാനം ഇന്നും ജനപ്രിയമാണ്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് കടന്നു വന്ന സന്ധ്യക്ക് നല്ല അവസരങ്ങൾ ലഭിച്ചു.

കരിയറിൽ ചില പരാജയങ്ങൾ സന്ധ്യക്കുണ്ടായി. സിനിമകൾ തെരഞ്ഞെടുത്തതിൽ ചില പാളിച്ചകളും സംഭവിച്ചു. സന്ധ്യയുടെ മൂന്നാമത്തെ തമിഴ് സിനിമയായിരുന്നു വല്ലവൻ. ചിമ്പു, റീമ സെൻ, നയൻതാര എന്നിവർ പ്രധാന വേഷം ചെയ്ത വല്ലവനിൽ ചെറിയൊരു വേഷത്തിലാണ് സന്ധ്യയെത്തിയത്.

2009 ന് ശേഷം നടി കൂടുതൽ മലയാളം സിനിമകൾ ചെയ്ത് തുടങ്ങി. 2016 ലാണ് അവസാനമായി സന്ധ്യയെ മലയാള സിനിമകളിൽ കണ്ടത്. വേട്ട, അവരുടെ വീട് എന്നീ സിനിമകൾ ആ വർഷം നടിയുടേതായി പുറത്ത് വന്നു. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയിൽ ശ്രദ്ധേയ വേഷം സന്ധ്യക്ക് ലഭിച്ചു. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ.

Kadhal Sandhya

സന്ധ്യയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി തന്റെ സ്വകാര്യ ജീവിതം ആസ്വ​ദിക്കുകയാണ് സന്ധ്യ. ഭർത്താവിനും മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ നടി പങ്കുവെച്ചിട്ടുണ്ട്.

2015 ലാണ് സന്ധ്യ വിവാഹിതയാവുന്നത്. ചെന്നെെയിലെ ഐടി പ്രൊഫഷണലായ അർജുനെയാണ് സന്ധ്യ വിവാഹം ചെയ്തത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. 2016 ൽ ദമ്പതികൾക്ക് മകളും പിറന്നു. പിന്നീട് കരിയറിൽ സന്ധ്യ സജീവമായിരുന്നില്ല. ഏറെനാളുകൾക്ക് ശേഷം 2020 ൽ കൺമണി എന്ന തമിഴ് സീരിയലിൽ അഭിനയിച്ചു. ഇടയ്ക്ക് ചില റിയാലിറ്റി ഷോകളിൽ ജഡ്ജായും സന്ധ്യയെത്തി.

സിനിമകളിലേക്ക് എന്ന് തിരിച്ചുവരുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ സന്ധ്യയുടെ ആരാധകർ ചോദിക്കുന്നുണ്ട്. വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ ​ഗോസിപ്പുകളോ വിവാദങ്ങളോ സന്ധ്യയുടെ പേരിൽ വന്നില്ലെന്നതും
ശ്രദ്ധേയമാണ്. കരിയർ വിട്ട ശേഷം അഭിമുഖങ്ങളിൽ പോലും സന്ധ്യയെ കണ്ടിട്ടില്ല. രേവതി എന്നാണ് സന്ധ്യയുടെ യഥാർത്ഥ പേര്. ഈ പേരിലാണ് നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും.

More from Filmibeat

Read more about: kadhal sandhya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X