ലണ്ടനില്‍ ആടിപ്പാടി ദുല്‍ഖറും അമാലും! കുഞ്ഞുമറിയം എവിടെപ്പോയെന്ന് ആരാധകര്‍! ചിത്രങ്ങള്‍ വൈറല്‍!

സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തെ മിസ്സ് ചെയ്യരുതെന്ന് മമ്മൂട്ടി യുവതാരങ്ങളെ ഉപദേശിക്കാറുണ്ട്. പലരും ഇത് കൃത്യമായി പാലിക്കാറുണ്ട്. വാപ്പച്ചിയുടെ അതേ നിലപാടാണ് ഇക്കാര്യത്തില്‍ ദുല്‍ഖറും പാലിക്കുന്നത്. സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും മാറി ഭാര്യയ്‌ക്കൊപ്പം ലണ്ടനിലേക്ക് പോയിരിക്കുകയാണ് താരം. പുതുവര്‍ഷാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചും ആരാധകര്‍ക്ക് ആശംസ അറിയിച്ചും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇത്തവണയും താരപുത്രനെത്തിയത്. ക്ഷണനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ദുല്‍ഖര്‍ തന്നെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അമാലിനൊപ്പമുള്ള സെല്‍ഫി ചിത്രമായിരുന്നു ആദ്യം പങ്കുവെച്ചത്. പുതുവത്സരാശംസയ്‌ക്കൊപ്പമായി പോസ്റ്റ് ചെയ്ത ചിത്രം പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്ത്രിന് കീഴില്‍ കമന്റുകളുമായെത്തിയത്. മംമ്ത മോഹന്‍ദാസിനും നസ്രിയ നസീമിനുമൊക്കെ അമാല്‍ തന്നെ മറുപടി നല്‍കിയിരുന്നു. ദുല്‍ഖറിനേയും ഭാര്യയേയും കണ്ടപ്പോള്‍ ആരാധകര്‍ ചോദിച്ചത് മറ്റൊരാളെക്കുറിച്ചായിരുന്നു. കുടുംബത്തിലെ കുഞ്ഞുതാരമായ മറിയം എവിടയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

കുഞ്ഞുമറിയം എവിടെ?

കുഞ്ഞുമറിയം എവിടെ?

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനെന്ന കുഞ്ഞുമറിയവും കുടുംബത്തിലെ സെലിബ്രിറ്റിയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറാനുള്ള ഭാഗ്യമായിരുന്നു കുഞ്ഞുമറിയത്തിന് ലഭിച്ചത്. പുതുവത്സരാശംസയ്‌ക്കൊപ്പമുള്ള പോസ്റ്റില്‍ മറിയത്തെ മിസ്സ് ചെയ്യുന്നുവെന്ന് താരം കുറിച്ചിരുന്നു. ചിത്രങ്ങളിലൊന്നും മറിയത്തെ കാണാതായതോടെയാണ് ആരാധകരും മറിയം എവിടെപ്പോയെന്ന ചോദ്യവുമായെത്തിയത്. നിരവധി പേരാണ് മറിയത്തെക്കുറിച്ച് ചോദിച്ച് എത്തിയത്.

കുടുംബത്തിലെ താരം

കുടുംബത്തിലെ താരം

വാപ്പച്ചിയേയും മകനേയും പോലെ തന്നെ വാഹനപ്രേമിയാണ് താനെന്ന് മറിയവും തെളിയിച്ചിരുന്നു. വീട്ടിനകത്ത് കാറോടിച്ച് നില്‍ക്കുന്ന മകളുടെ ചിത്രം പുറത്തുവിട്ടത് ദുല്‍ഖറായിരുന്നു. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇടയ്ക്കിടയ്ക്ക് താരമെത്താറുണ്ട്. പെയിന്റിംഗിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു അടുത്തിടെ ദുല്‍ഖര്‍ എത്തിയത്. കാലില്‍ സ്വന്തമായി ടാറ്റു ചെയ്ത മറിയത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മറിയം വന്നതോടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മുന്‍പ് താരം തുറന്നുപറഞ്ഞിരുന്നു.

മിസ്സ് ചെയ്യുന്നതില്‍ വിഷമം

മിസ്സ് ചെയ്യുന്നതില്‍ വിഷമം

ഷൂട്ടിംഗിനായി ദൂരേക്ക് പോവുമ്പോള്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് മകളെയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയണേയെന്നാണ് പലപ്പോഴും ആഗ്രഹിക്കാറുള്ളത്. താരത്തിന്റെ പോസ്റ്റുകളിലും ഈ മിസ്സിംഗ് പ്രകടമാവാറുണ്ട്. ഇത്തവണയും മിസ്സ് യൂ മറിയം എന്ന് കുറിച്ചായിരുന്നു താരമെത്തിയത്. മറിയം വന്നതോടെ വാപ്പച്ചിക്കും പുറത്ത് പോവാന്‍ മടിയുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യശ്രദ്ധാകേന്ദ്രമായി മറിയം മാറാറുണ്ട്.

ജീവിതം മാറി

ജീവിതം മാറി

കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്കരികിലേക്ക് കുഞ്ഞുമാലാഖ എത്തിയെന്ന സന്തോഷം പങ്കുവെച്ച് എത്തിയത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. മകളുടെ കൈയ്യും കാലുകളും ഷൂസിന്റെ ചിത്രവുമൊക്കെയായിരുന്നു തുടക്കത്തില്‍ പുറത്തുവിട്ടത്. ആദ്യ പിറന്നാളിന് പിന്നാലെയായാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത്. കുടുംബത്തിലെ വിവാഹ ചടങ്ങുകളിലെല്ലാം നിറഞ്ഞുനിന്നത് കുഞ്ഞുമറിയമായിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മകള്‍ വന്നതിന് ശേഷം ജീവിതത്തിലെ മാറ്റത്തെക്കുറിച്ചും ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു.

നിര്‍മ്മാണത്തിലെ തുടക്കം

നിര്‍മ്മാണത്തിലെ തുടക്കം

കരിയറിലെ തന്നെ പ്രധാനപ്പെട്ട വഴിത്തിരിവുകളിലൊന്നായിരുന്നു പോയ വര്‍ഷത്തില്‍ സംഭവിച്ചതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ചിലതില്‍ നായകനാവുന്നത് താരം തന്നെയാണ്. കഴിഞ്ഞ ദിവസമായിരുന്നു അനൂപ് സത്യന്‍ ചിത്രത്തിന്‍രെ പേര് പുറത്തുവിട്ടത്. വരനെ ആവശ്യമുണ്ട് എന്ന പേരാണ് ചിത്രത്തിന് നല്‍കിയത്. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, അനുപമ പരമേശ്വരനും ജേക്കബ് ഗ്രിഗറിയും പ്രധാന വേഷത്തിലെത്തുന്ന മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിക്കുന്നത് ദുല്‍ഖറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X