എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസീ.. ആ രാക്ഷസി ഇപ്പോള്‍ എവിടെയാണ്..?

By Aswini P

Recommended Video

നമ്മളിലെ ഹൃദയം കിഴടക്കിയ ആ രാക്ഷസി ഇന്ന് അവിടെ ആരുമറിയാതെ | filmibeat Malayalam

ഒരു കൂട്ടും പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. രാഘവന്റെ മകന്‍ ജിഷ്ണുവും ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥും അഭിനയാരങ്ങേറ്റം കുറിയ്ക്കുന്നു എന്നത് കൊണ്ടാണ് നമ്മള്‍ എന്ന സിനിമ വാര്‍ത്താ പ്രാധാന്യം നേടിയത്.

കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. ഭാവന എന്ന കഴിവുറ്റ നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്. എന്നാല്‍ നമ്മള്‍ എന്ന ചിത്രം മറ്റൊരു നായികയെ കൂടെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.. ആ നടി ഇപ്പോള്‍ എവിടെയാണ്??

രേണുക മേനോന്‍

രേണുക മേനോന്‍

രേണുകാ മേനോന്‍ ആണ് ആ നായിക. നമ്മളിലെ പാട്ടുകളെല്ലാം ഹിറ്റായതിനൊപ്പം തന്നെ രേണുകയും ശ്രദ്ധ നേടിയിരുന്നു. എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസീ എന്ന് പാടിയത് രേണുകയെ നോക്കിയാണ്. സുഖമാണീ നിലാവ് എന്ന ഹിറ്റ് ഗാനത്തിലും നിറഞ്ഞു നിന്നത് രേണുക തന്നെ.

നമ്മള്‍ തുടക്കം

നമ്മള്‍ തുടക്കം

മോഡലിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെയും ആദ്യ ചിത്രമാണ് നമ്മള്‍. ഭാവനയെക്കാള്‍ ശ്രദ്ധ രേണുകയ്ക്ക് ലഭിയ്ക്കും എന്ന് സംവിധായകന്‍ കരുതിയിരുന്നു. എന്നാല്‍ ആ കണക്കുകൂട്ടല്‍ പില്‍ക്കാലത്ത് തെറ്റി.

റീമേക്കുമായി അന്യഭാഷയിലേക്ക്

റീമേക്കുമായി അന്യഭാഷയിലേക്ക്

നമ്മള്‍ എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് രേണുക ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി രേണുക തന്നെ എത്തി. അതുകൊണ്ട് അന്യഭാഷയില്‍ അഭിമുഖമാകാനും രേണുകയ്ക്ക് സാധിച്ചു.

പൃഥ്വിയുടെ നായിക

പൃഥ്വിയുടെ നായിക

തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും പൃഥ്വിയുടെ നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല.

തമിഴിലേക്ക്

തമിഴിലേക്ക്

ഫെബ്രുവരം 14 എന്ന ചിത്രവുമായി (നമ്മള്‍ റീമേക്ക്) ട്ടാണ് രേണുക തമിഴ് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്‌ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ തമിഴകത്ത് പിടിച്ചു നില്‍ക്കാന്‍ നടിക്ക് കഴിഞ്ഞില്ല.

തെലുങ്കിലേക്ക്

തെലുങ്കിലേക്ക്

നമ്മളിന്റെ റീമേക്കുമായിട്ടാണ് രേണുക തെലുങ്ക് സിനിമാ ലോകത്ത് എത്തിയതും. തുടര്‍ന്ന് ആനന്ദമന്ദാഡമൈ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. പക്ഷെ അവിടെയും കരിയര്‍ ബ്രേക്ക് ഉണ്ടായില്ല.

അമേരിക്കയിലേക്ക്

അമേരിക്കയിലേക്ക്

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ പഠനത്തിനായി നടി യു എസ്സിലേക്ക് പറന്നു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല.

വിവാഹം

വിവാഹം

2006 ലാണ് സുരാജുമായുള്ള വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. സിനിമ പാടെ ഉപേക്ഷിച്ചു.!!!

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X