പൃഥ്വിരാജിന്റെ ആ ഹിറ്റ് നായിക എവിടെ... മിന്നുന്ന തുടക്കം കുറിച്ച റോമയ്ക്ക് പിന്നെ എന്ത് സംഭവിച്ചു?

Recommended Video

ഇഷ്ടതാരം റോമ എവിടെയാണ്? | filmibeat Malayalam

മലയാളത്തില്‍ ശാലീന നായികമാര്‍ അരങ്ങ് വാഴുമ്പോഴാണ് ചിന്നിച്ചിതറിക്കൊണ്ട് റോമ അസ്രാണി എത്തിയത്. തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളക്കര സ്വന്തം കുട്ടിയായിട്ടാണ് റോമയെ സ്വീകരിച്ചത്. നോട്ട്ബുക്ക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ റോമ മലയാളികളുടെ മനം കവര്‍ന്നു.


ചോക്ലേറ്റ്, ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ് അങ്ങനെ അഭിനയിച്ച മിക്ക ചിത്രങ്ങളിലും ആണത്തമുള്ള നായിക വേഷങ്ങളാണ് റോമയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ പെട്ടന്ന് നോട്ടീസ് ചെയ്യപ്പെട്ടു.. ആ റോമ ഇപ്പോള്‍ എവിടെ..?

തുടക്കം തെലുങ്കില്‍

തുടക്കം തെലുങ്കില്‍

മിസ്റ്റര്‍ എറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റോമ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കാതലേ എന്‍ കാതലേ എന്ന തമിഴ് ചിത്രവും ചെയ്താണ് നോട്ട്ബുക്കിലൂടെ മലയാളത്തിലെത്തിയത്.

നോട്ട്ബുക്കില്‍ റോമ

നോട്ട്ബുക്കില്‍ റോമ

ബോബി - സഞ്ജയ് തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലെ പ്ലസ് ടു കാരി ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തില്‍ ഏറ്റവുമാദ്യം ബ്രേക്ക് കിട്ടിയതും റോമയ്ക്കാണ്.

ഒന്നിനുപിറകെ ഒന്നായി ചിത്രങ്ങള്‍

ഒന്നിനുപിറകെ ഒന്നായി ചിത്രങ്ങള്‍

തുടര്‍ന്ന് റോമയ്ക്ക് മലയാള സിനിമയില്‍ സുവര്‍ണകാലമായിരുന്നു. ജൂലൈ 4, ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, ലോലിപ്പോപ്പ്, കളേഴ്‌സ്, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍ എന്നിങ്ങനെ തുടരെ തുടരെ നല്ല ചിത്രങ്ങളുടെ ഭാഗമായി.

പെട്ടന്ന് അപ്രത്യക്ഷമായി

പെട്ടന്ന് അപ്രത്യക്ഷമായി

2005 ല്‍ തുടങ്ങിയ യാത്രയില്‍ 2012 വരെ റോമയ്ക്ക് വിശ്രമില്ലായിരുന്നു. മലയാളത്തില്‍ മാത്രമാണ് റോമ ശ്രദ്ധ കേന്ദ്രീകരിച്ചതും. എന്നാല്‍ പെട്ടന്ന് റോമയെ കാണാതായി. പുതുമുഖ നായികമാരുടെ കുത്തൊഴുക്കില്‍ റോമയെ പ്രേക്ഷകര്‍ മറക്കുകയും ചെയ്തു.

സ്ലിംബ്ലൂട്ടിയായി മടങ്ങിവന്നു

സ്ലിംബ്ലൂട്ടിയായി മടങ്ങിവന്നു

മെലിഞ്ഞു സുന്ദരിയായി റോമ മടങ്ങിവന്നു. സ്ലിം ബ്യൂട്ടിയായാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കുമെന്നാണ് റോമ കരുതിയത്. എന്നാല്‍ അത് പാരയായി. തടി പോയതോടെ റോമയുടെ ഭാഗ്യവും പോയി.

ഒന്നും ഏറ്റില്ല

ഒന്നും ഏറ്റില്ല

മടങ്ങിവരവില്‍ റോമ ആദ്യം ചെയ്തത് നമസ്‌തേ ബാലി എന്ന ചിത്രമാണ്. എന്നാല്‍ അങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം പോലും അധികമാരും അറിഞ്ഞിട്ടില്ല. പിന്നെ ചെയ്ത സത്യ എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.

മിനിസ്‌ക്രീനില്‍

മിനിസ്‌ക്രീനില്‍

അതിനിടയില്‍ ജനങ്ങളെ ഓര്‍മപ്പെടുത്താല്‍ ടെലിവിഷന്‍ ഷോകളില്‍ റോമ എത്തിയിരുന്നു. കോമഡി സൂപ്പര്‍ നൈറ്റില്‍ വിധികര്‍ത്താവായി എത്തിയെങ്കിലും അവിടെയും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X