»   » മമ്മൂട്ടിയെ ഉപേക്ഷിച്ചു പോയ, മോഹന്‍ലാലിന്റെ മെലിഞ്ഞു നീണ്ട നായിക ഇപ്പോള്‍ എവിടെയാണ്... ??

മമ്മൂട്ടിയെ ഉപേക്ഷിച്ചു പോയ, മോഹന്‍ലാലിന്റെ മെലിഞ്ഞു നീണ്ട നായിക ഇപ്പോള്‍ എവിടെയാണ്... ??

Posted By: Rohini
Subscribe to Filmibeat Malayalam

അപ്പുക്കുട്ടാ തൊപ്പിക്കാര എപ്പോ കല്ല്യാണം.. എന്ന് കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനും ശ്രീനിവാസനുമൊപ്പം മെലിഞ്ഞു നീണ്ട ഒരു സുന്ദരിയുടെ രൂപവും മലയാളി മനസ്സിലെത്തും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് പൂജ ബത്ര എന്ന ബോളിവുഡ് താരത്തെ മലയാളികള്‍ പരിചയപ്പെട്ടത്.

ആലില വയറും ഒറ്റകാല്‍ തപസും പൂജ ബത്രയുടെ സാഹസികത നിറഞ്ഞ യോഗ കിടിലന്‍! ചിത്രങ്ങള്‍ വൈറല്‍!!!

ചന്ദ്ര ലേഖയ്ക്ക് ശേഷം മമ്മൂട്ടിയുടെ മേഘം എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതില്‍ പക്ഷെ മമ്മൂട്ടിയെ ഉപേക്ഷിച്ചു പോകുന്ന ഭാര്യയുടെ വേഷമായിരുന്നു. ദൈവത്തിന്റെ മകനാണ് പൂജ അഭിനയിച്ച മറ്റൊരു മലയാള സിനിമ. ഇപ്പോള്‍ ആ നടി എവിടെയാണ്??

സോഷ്യല്‍ മീഡിയിയലൂടെ വീണ്ടും

സമീപലാകത്ത് സോഷ്യല്‍ മീഡിയയില്‍ പൂജയുടെ ചില സാഹസിക ഫോട്ടോകള്‍ വൈറലായതോടെയാണ് ആരാധകര്‍ നടിയെ അന്വേഷിച്ചത്. നോര്‍വയില്‍ അവധി ആഘോഷത്തിനിടെ എടുത്ത ചില യോഗ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വൈറലായപ്പോള്‍ ആരാധകര്‍ പൂജയെ വീണ്ടും ഓര്‍ത്തു.

മോഡലിങിലൂടെ തുടക്കം

മറ്റെല്ലാ താരങ്ങളെയും പോലെ പൂജയും മോഡലിങിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ലിറില്‍ സോപ്പിന്റെ പരസ്യത്തിലൂടെ ശ്രദ്ധേയായി. 1993 ല്‍ മിസ് ഇന്ത്യ പട്ടം നേടിയതോടെയാണ് മോഡലിങ് രംഗത്ത് പൂജ മിന്നിക്കയറിയത്.

സിനിമയില്‍ തുടക്കം

1995 ല്‍ ആസൈ എന്ന തമിഴ് ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ടാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതേ വര്‍ഷം സിസിന്ദ്രി എന്ന തെലുങ്ക് ചിത്രത്തിലും അതിഥി വേഷം ചെയ്തു. 1997 ല്‍ പുറത്തിറങ്ങിയ വിശ്വവിദാത എന്ന ചിത്രത്തിലൂടെയാണ് നായിക എന്ന നിലയില്‍ തുടക്കം കുറിയ്ക്കുന്നത്.

മൂന്ന് ഭാഷ 20ല്‍ പരം ചിത്രങ്ങള്‍

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായിരുന്നു പൂജ ബത്ര. ഹിന്ദി സിനിമകള്‍ക്ക് പുറമെ വിരലിലെണ്ണാവുന്ന തമിഴ് - മലയാളം സിനിമകളിലും പൂജ സാന്നിധ്യം അറിയിച്ചു. അങ്ങനെ ഇരുപതില്‍ പരം ചിത്രങ്ങള്‍. 2005 ല്‍ പുറത്തിറങ്ങിയ താജ്മഹലാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. അതിന് ശേഷം ഹം തും ഷബാന, എബിസിഡി എന്നീ ബോളിവുഡ് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തില്‍

മൂന്നേ മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് പൂജ അഭിനയിച്ചിട്ടുള്ളത്. 1997 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തില്‍ ലേഘ എന്ന ടൈറ്റില്‍ റോള്‍ ആയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ലാലിന്റെ നായികയായിട്ടാണ് പ്രേക്ഷകര്‍ക്ക് പരിചയം. തുടര്‍ന്ന് മേഘം എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചു. ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തില്‍ സോണിയ എന്ന കഥാപാത്രമായും എത്തി.

വ്യക്തി ജീവിതം

2003 ല്‍ ഡോ. സോനു അലുവാലിയെ വിവാഹം ചെയ്ത പൂജ ബത്ര അമേരിക്കയിലെ ലോസ്ആഞ്ചല്‍സിലേക്ക് താമസം മാറി. എന്നാല്‍ പൊരുത്തപ്പെടാനാകാത്ത അസ്വരസ്യങ്ങള്‍ കാരണം 2011 ല്‍ വിവാഹ മോചിതയാകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിയ്ക്കുന്നു!!

English summary
Where is Pooja Batra now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X