»   »  രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?

രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?

Posted By: Rohini
Subscribe to Filmibeat Malayalam

രഞ്ജിനി ഹരിദാസ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്, 'തന്റേടി' എന്ന വാക്കാണ്. അതെ, അത് രഞ്ജിനി നേടിയെടുത്തതാണ്. ജീവിതത്തെ പൊരുതു നയിക്കുന്നവള്‍ക്ക് 'തന്റേടി' എന്ന വിളിപ്പേര് അലങ്കരമാണ്.

രഞ്ജിനി ഹരിദാസിനെ മനപൂര്‍വ്വം കളിയാക്കാറില്ല; ആ സംഭവത്തെ കുറിച്ച് രമേശ് പിഷാരടി

ഒരു കാലത്ത് സ്റ്റേജ് റിയാലിറ്റി ഷോ എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ വരിക രഞ്ജിനി ഹരിദാസിനെയും, രഞ്ജിനിയുടെ മംഗ്ലീഷുമാണ്. എന്നാല്‍ രഞ്ജിനിയ്ക്ക് ശേഷം അവതാരക കലയെ അത്രത്തോളെ ഉയര്‍ത്താന്‍ മലയാളത്തില്‍ വേറെയൊരു അവതാരക വന്നിട്ടില്ല എന്നത് തന്നെയാണ് സത്യം... എന്നിട്ടിപ്പോള്‍ രഞ്ജിനി എവിടെ...?

രഞ്ജിനി ഹരിദാസിന്റെ സ്‌കൂള്‍ കാലം

1982, ഏപ്രില്‍ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തില്‍ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. യുകെയില്‍ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിയ്ക്ക് പിന്തുണ. ചെറിയ പ്രായം മുതലേ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് മുമ്പൊരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞിരുന്നു

മുന്‍ മിസ് കേരള

യുകെയില്‍ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ല്‍ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു.

ഐഡിയ സ്റ്റാര്‍ സിംഗര്‍

ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്. വളരെ എനര്‍ജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നാര്‍ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. കേരളത്തില്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല.

രഞ്ജിനി മിന്നിത്തിളങ്ങി

പിന്നെ അവതാരക ലോകത്ത് രഞ്ജിനി ഹരിദാസ് യുഗമായിരുന്നു. എവിടെ സ്‌റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാര്‍ഡ് ദാനം നടത്തിയാലും രഞ്ജിനി ഹരിദാസ് അവതാരകയായി എത്തും. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യവിഷന്‍ ഫിലിം അവാര്‍ഡ്, അമൃത ടിവി ഫിലിം അവാര്‍ഡ്, സൈമ.. അങ്ങനെ രഞ്ജിനി മുന്നില്‍ നിന്ന് നടത്തിയ അവാര്‍ഡ് നൈറ്റുകള്‍ക്ക് കൈയ്യും കണക്കുമില്ല.

വിവാദങ്ങള്‍ പിന്നാലെ

പ്രശസ്തിയിലേക്ക് കയറുമ്പോല്‍ രഞ്ജിനിയ്‌ക്കൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും കുറച്ചൊന്നുമല്ല താരത്തെ വിവാദത്തിലാക്കിയത്. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണവും ഉണ്ടായിരുന്നു.

സിനിമയുമായി ബന്ധം

ഗീതം എന്ന ചിത്രത്തില്‍ ബാലതാരമായാണ് രഞ്ജിനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി.

അതിഥി താരമായി സിനിമയില്‍

മോഹന്‍ലാലും, ദിലീപും, ജയറാമും മുഖ്യ വേഷത്തിലെത്തിയ ചൈന ടൌണില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ രഞ്ജി ഹരിദാസായി തന്നെ രഞ്ജിനി എത്തി. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി.

നായികയായി സിനിമയില്‍

ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആ പരസിസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു. എന്നാല്‍ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എന്‍ട്രി എന്ന ചിത്രത്തിലൂടെ നായികയായി എന്‍ട്രി ചെയ്തു. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്.

മറ്റ് സിനിമകള്‍

വാട്ട് ദ എഫ് എന്ന ചിത്രത്തിലും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. പല വിവാദങ്ങള്‍ കൊണ്ടും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സിനിമയുടെ വിവാദവും രഞ്ജിനിയില്‍ ചാര്‍ത്തപ്പെട്ടു.

ജഗതിയുമായുള്ള പ്രശ്‌നം

രഞ്ജിനി ഹരിദാസും ജഗതി ശ്രീകുമാറും തമ്മിലുള്ള പ്രശ്‌നവും മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തതായിരുന്നു. ഒരു പൊതുപരിപാടിയില്‍ വച്ച് ജഗതി രഞ്ജിനിയെ പരസ്യമായി കളിയാക്കുകയായിരുന്നു. അപ്പോള്‍ പരിപാടിയ്ക്ക് കോട്ടം വരരുത് എന്നുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ നിന്നെങ്കിലും പിന്നീടൊരു അവസരം കിട്ടിയപ്പോള്‍ രഞ്ജിനി തുറന്നടിച്ചു. ഇത് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായി.

മറഡോണയുമായുള്ള ബന്ധം

രഞ്ജിനി ഹരിദാസും മറഡോണയുമായുള്ള ബന്ധവും കേരളീയര്‍ ആഘോഷിച്ചതാണ്. ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിയ്ക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു വാര്‍ത്തകള്‍.

മറ്റ് വിവാദങ്ങള്‍

രഞ്ജിനിയെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങളുണ്ടായിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തര്‍ക്കവും പൊലീസും കേസുമൊക്കെ അതിന്റെ ഭാഗമാണ്. നടുവിരലില്‍ വോട്ട് ചെയ്തതും അത് ഉയര്‍ത്തി പിടിച്ച് സെല്‍ഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു.. കേരളത്തില്‍ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്‌നം.

കെട്ടുന്നില്ലേ..

പിന്നെ രഞ്ജിനി വാര്‍ത്തകളില്‍ നിറഞ്ഞത് വിവാഹത്തിന്റെ പേരിലാണ്. 35 കാരിയായ രഞ്ജിനിയെ കെട്ടിക്കാന്‍ പലരും പല വഴി ശ്രമിച്ചു. എന്നാല്‍ പറ്റിയ ഒരാളെ കിട്ടിയില്ല എന്നാണ് രഞ്ജിനി പറഞ്ഞത്. വിവാഹം കഴിക്കാന്‍ രഞ്ജിനിക്കാണെങ്കില്‍ ഒത്തിരി ഡിമാന്റുകളുമുണ്ട്.

പതിയെ പുറത്തേക്ക്

കണ്ടു കണ്ടു രഞ്ജിനിയെ കാണാതാകുകയായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദി കഴിഞ്ഞപ്പോഴും രഞ്ജിനിക്ക് അത്യാവശ്യം സ്‌റ്റേജ് പ്രോഗാമുകളും മറ്റുമൊക്കെയായി തിരക്കുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുതിയ പുതിയ ആളുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വന്നതോടെ രഞ്ജിനിയുടെ മൂല്യം കുറഞ്ഞു. രഞ്ജിനി പതിയെ പിന്നോട്ടായി. വിവാദങ്ങള്‍ ചൂണ്ടികാണിച്ചാണ് പലരും രഞ്ജിനിയെ തഴഞ്ഞത്. അതിന് വേണ്ടി ചിലരൊക്കെ പിന്നില്‍ കളിച്ചിരുന്നു എന്നതും സത്യമാണ്.

പകരമുണ്ടോ വേറെ ഒരാള്‍

രഞ്ജിനി ഹരിദാസിനെ വിമര്‍ശിനിയ്ക്കുന്നവര്‍ക്ക് പോലുമറിയാം, രഞ്ജിനി ഹരിദാസിന് ശേഷം അവതാരക മേഖലയില്‍ ഇത്രയേറെ തരംഗം സൃഷ്ടിച്ച മറ്റൊരാളും വന്നിട്ടില്ല. എത്ര തന്നെ നെഗറ്റീവായ സിറ്റുവേഷനുകളും ചിരിയോടെയും എനര്‍ജിയോടെയും രഞ്ജിനി കൈകാര്യം ചെയ്യുമായിരുന്നു..

ഇപ്പോള്‍ എവിടെ..

ഇപ്പോള്‍ രഞ്ജിനി ഹരിദാസ് എവിടെയാണെന്നാണ് ആരാധകരുടെ ചോദ്യം. ടെലിവിഷന്‍ ഷോകളിലോ സ്‌റ്റേജ് ഷോകളിലോ സിനിമയിലോ രഞ്ജിനി ഹരിദാസിനം അധികം കാണാറില്ല. ഏഷ്യനെറ്റിലെ റണ്‍ ബേബി റണ്‍ എന്ന പരിപാടിയില്‍ അവതാരകയായി തിരിച്ചെത്തിയെങ്കിലും നിലനില്‍പുണ്ടായില്ല. മഴവില്‍ മനോരമയില്‍ കോമഡി സര്‍ക്കസ്സില്‍ അതിഥി വിധികര്‍ത്താവായി വന്ന് പോയിരുന്നു. അല്ലാതെ രഞ്ജിനി ഇപ്പോള്‍ എവിടെയാണ്...??

English summary
Where is Ranjini Haridas

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam