twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ! നടു ഉളുക്കി... സുരേഷ് ഗോപിയെ പരിഹസിച്ച് എം എ നിഷാദ്

    |

    കലതുള്ളി പഞ്ഞടുത്ത മഴ ജനങ്ങളുടെ ജീവനും ജീവിതവും മഴവെള്ളത്തിൽ ഒഴുക്കി കൊണ്ടു പോയിരുന്നു. കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് ജീവിതം മാറി മറിയുകയായിരുന്നു. നഷ്ടപ്പെട്ട ജനജീവിതം വീണ്ടെടുക്കാനായി സർക്കാരിനോടൊപ്പം കേരള ജനത ഒറ്റക്കെട്ടായി നിൽക്കുകയാണ്.

    നടനും എംപിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ എംഎ നിഷാദ്. തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെ പ്രശംസിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു നാടനെ വിമർശിച്ചത്. കേരളം ദുരിതം അനുഭവിക്കുമ്പോള്‍ സുരേഷ് ഗോപി എവിടെയാണെന്നും അദ്ദേഹം ചോദിക്കുന്നു.

    സുരേഷ് ഗോപിയുടെ ഡയലോഗ്

    സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ഡയലോഗോടു കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. Just Remember That !!!!പഴയ ഹിറ്റായ ഒരു സിനിമാ ഡയലോഗാണ്...ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ,ഈ ചിത്രം തന്നെ ഉത്തരം നൽകും... താരതമ്യം അല്ല കേട്ടോ..
    ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല,പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ..

    തെക്കന്മാർ മാസാണ്

    ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു.അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ...ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ...അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം...എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയിൽ വരണം...ഒന്നു നിവർന്ന് നിൽക്കണമെന്കിൽ....അത് ചരിത്രം...തെക്കൻ മാസ്സാണ്...മരണ മാസ്സ്.

    സുരേഷ് ഗോപി എവിടെ

    ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം. ക്ഷിണം കാണും.അതാ രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു.മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു. സഹായവും വാഗ്ദാനം ചെയ്തു. എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം. ചുമ്മാ പറഞ്ഞന്നേയുളളൂ... എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

    <strong>മേജർ രവിയോടൊപ്പം നിയന്ത്രണ രേഖയിൽ ദിലീപ്! യുദ്ധത്തിനൊരുങ്ങി ജനപ്രിയ നടൻ</strong>മേജർ രവിയോടൊപ്പം നിയന്ത്രണ രേഖയിൽ ദിലീപ്! യുദ്ധത്തിനൊരുങ്ങി ജനപ്രിയ നടൻ

     തെക്കനും തെങ്ങും  ചതിക്കില്ല

    ദുരിതപ്പെയ്ത്തിൽ അകപ്പെട്ടവർക്കായി അകമൊഴിഞ്ഞ സഹായുമായി എത്തയ തിരുവനന്തപുരം മേയർ പ്രശാന്തിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നിൽക്കുന്നതിൽ! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ! തെങ്ങും തെക്കനും ചതിക്കില്ല- സംവിധായകൻ അരുൺ ഗോപി കുറിച്ചു.

    ഈ പാട്ട് പടേണ്ടിയിരുന്നത് ഞാനായിരുന്നില്ല! ചിത്രയെ ഞെട്ടിച്ച് പത്തുവയസ്സുകാരി....ഈ പാട്ട് പടേണ്ടിയിരുന്നത് ഞാനായിരുന്നില്ല! ചിത്രയെ ഞെട്ടിച്ച് പത്തുവയസ്സുകാരി....

     പ്രശാന്താ മാസാണ്

    ദുരന്തമുണ്ടായതിനു ശേഷം തെക്കൻ കേരളത്തിൽ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്നുളള ആരോപണം ഉയർന്നിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലകളക്ടർക്കെതിരെയും രൂക്ഷമായ ആരോപണം ഉയർന്നിരുന്നു.തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. തുടർന്ന് കളക്ടർ ലീവിൽ പ്രവേശിച്ചതുമൊക്കെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു.ഈ സാഹചര്യത്തിലായിരുന്നു മേയറുടെ നേത്യത്വത്തിൽ എഴുപതോളം ലോഡ് നിറയെ അവശ്യവസ്തുക്കള്‍ ദുരിതമനുഭവിക്കുന്നവരിലേയ്ക്ക് എത്തിച്ചിരുന്നു . തിരുവനന്തപുരം മേയറുടെ കയ്യഴിഞ്ഞുളള സഹായത്തിന് പ്രോത്സാഹനം നൽകിയ സമൂഹ മാധ്യമങ്ങളിൽ രസകരമായ ട്രോളുകൾ ഉയർന്നിരുന്നു.

    English summary
    where is suresh gopi dirctor ma nishad criticizes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X