»   »  മമ്മൂട്ടിയുടെ നായിക, മോഹന്‍ലാാലിനൊപ്പം തിരിച്ചുവന്നിട്ടും രക്ഷയില്ല, ഇപ്പോള്‍ എവിടെ??

മമ്മൂട്ടിയുടെ നായിക, മോഹന്‍ലാാലിനൊപ്പം തിരിച്ചുവന്നിട്ടും രക്ഷയില്ല, ഇപ്പോള്‍ എവിടെ??

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ നല്ല തുടക്കം ലഭിച്ചതാണ് വിമല രാമന്. മലയാളത്തിലും തെലുങ്കിലും തമിഴിലും മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു തുടങ്ങിയെങ്കിലും എവിടെയും ക്ലച്ച് പിടിച്ചില്ല.

മോഹന്‍ലാലിനൊപ്പം വലിയ പ്രതീക്ഷകളോടെയാണ് വിമല രാമന്‍ രണ്ടാം വരവ് നടത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തിനും വിമല രാമനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ എവിടെയാണ് നടി?

അബിയുടെ വേര്‍പാടില്‍ വേദനയോടെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്, വാപ്പച്ചിക്കൊപ്പം കണ്ട സ്റ്റേജ് ഷോ...

ഓസ്‌ട്രേലിയയില്‍ വാസം

ഓസ്‌ട്രേലിയയിലാണ് വിമല രാമന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം. വിമലയുടെ സ്വദേശം ബാംഗ്ലൂരാണെങ്കിലും നടിയുടെ പൗരത്വം ആസ്‌ട്രേലിയയിലാണ്

മോഡലിങ്

ഫാഷനോട് ഒരു തരം പാഷനായിരുന്നു വിമല രാമന്. അത് വഴിയാണ് മോഡലിങ് രംഗത്ത് എത്തിയത്. മോഡലിങ് സിനിമയിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

സിനിമയിലേക്ക്

പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല രാമന്റെ അരങ്ങേറ്റം. കൈലാസം ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം 2006 ലാണ് റിലീസ് ചെയ്തത്.

മലയാളത്തിലേക്ക്

രണ്ടാമത്തെ ചിത്രവുമായി 2007 ല്‍ വിമല രാമന്‍ മലയാള സിനിമയിലെത്തി. ടൈം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് തുടക്കം.

പ്രണയകാലം

വിമലയെ മലയാളത്തിന് സുപരിചിതയാക്കിയത് പ്രണയകാലം എന്ന ചിത്രമാണ്. ഉദയ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അജ്മല്‍ അമീറാണ് നായകനായി എത്തിയത്

സൂര്യന്‍

ജയറാമിനൊപ്പമായിരുന്നു വിമല രാമന്റെ രണ്ടാമത്തെ സിനിമ. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം വിഎം വിനുവാണ് സംവിധാനം ചെയ്തത്.

നസ്രാണി

വിമല രാമന്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ചിത്രമാണ് നസ്രാണി. 2007 ല്‍ റിലീസ് ചെയ്ത ചിത്രത്തിലൂടെ വിമലയുടെ താരമൂല്യം കൂടി.

റോമിയോ

ദിലീപിന്റെ നായികയായി വിമല രാമന്‍ എത്തിയ ചിത്രമാണ് റോമിയോ. സംവൃത സുനിലും ശ്രുതിയുമാണ് മറ്റ് രണ്ട് നായികമാരെ അവതരിപ്പിച്ചത്.

കല്‍ക്കട്ട ന്യൂസ്

വീണ്ടും വിമല രാമന്‍ ദിലീപിനൊപ്പമെത്തി. എന്നാല്‍ ഇത്തവണ നായികയായിരുന്നില്ല. നായകന്റെ ഉറ്റസുഹൃത്തിന്റെ വേഷത്തിലാണ് കല്‍ക്കട്ട ന്യൂസില്‍ വിമല രാമന്‍ വന്നത്.

കോളേജ് കുമാര്‍

മോഹന്‍ലാലിന്റെ നായികയായി വിമല രാമന്‍ എത്തിയ ചിത്രമാണ് കോളേജ് കുമാരന്‍. എന്നാല്‍ ചിത്രം എട്ട് നിലയില്‍ പൊട്ടി.

വീണ്ടും തമിഴില്‍

തുടര്‍ച്ചയായി മലയാള സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന വിമല പിന്നെ തമിഴിലേക്ക് മടങ്ങിപ്പോയി. രാം തേടിയ സീതൈ എന്ന ചിത്രമാണ് മടങ്ങിപ്പോയി ചെയ്തത്.

തെലുങ്കിലേക്ക്

തമിഴില്‍ നിന്ന് നേരെ പോയത് തെലുങ്ക് സിനിമാ ലോകത്തേക്കാണ്. എട്ടോളം തെലുങ്ക് ചിത്രങ്ങള്‍ ചെയ്ത് വിമല രാമന്‍ തെലുങ്കര്‍ക്കിടയിലും ശ്രദ്ധ പിടിച്ചു പറ്റി.

കന്നടയില്‍

സിനിമയില്‍ കാലുറപ്പിച്ച ശേഷമാണ് വിമല തന്റെ മാതൃഭാഷയില്‍ ഒരുി സിനിമ ചെയ്തത്. അപ്തരക്ഷക എന്ന ഒരേ ഒരു കന്നട സിനിമ മാത്രം!!

സിനിമയില്‍ കാലുറപ്പിച്ച ശേഷമാണ് വിമല തന്റെ മാതൃഭാഷയില്‍ ഒരുി സിനിമ ചെയ്തത്. അപ്തരക്ഷക എന്ന ഒരേ ഒരു കന്നട സിനിമ മാത്രം!!

മുംബൈ മിറര്‍ എന്ന ചിത്രത്തിലൂടെയാണ് വിമല രാമന്റെ ബോളിവുഡ് അരങ്ങേറ്റം. അഫ്ര താരിഫ് എന്നൊരു ചിത്രം നടി ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിലീസ് തീരുമാനിച്ചിട്ടില്ല.

കാണാനില്ല

അപൂര്‍വ്വ എന്ന ചിത്രത്തിന് ശേഷം ഇടവേളകളില്‍ മാത്രമാണ് വിമല രാമന്‍ മലയാളത്തിലെത്തിയത്. മലയാളത്തില്‍ ചെയ്ത ഒരു സിനിമ പോലും ശരാശരിയ്ക്ക് മേലെ വിജയം നേടയില്ല എന്നതും ഒരു കാരണമാണ്.

മടങ്ങിവരവ്

ഒപ്പം എന്ന ചിത്രത്തിലൂടെയാണ് പിന്നെ വിമല രാമന്‍ മടങ്ങിയെത്തിയത്. എന്നാല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച ഒപ്പം ഹിറ്റായെങ്കിലും വിമല രാമന് മടങ്ങിവരവ് അറിയിക്കാന്‍ കഴിഞ്ഞില്ല.

എവിടെ പോയി

സിനിമകള്‍ ക്ലിക്കാകില്ല എന്ന് തോന്നിയതോടെ നടി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിപ്പോയി. വിവാഹം കഴിഞ്ഞിട്ടില്ല... സ്റ്റില്‍ സിംഗിള്‍

English summary
Where is Vimala Raman Now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam