»   » തോട്ടത്തില്‍ മീനാക്ഷിയെ ഓര്‍മയില്ലേ... ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളിലെ നടി ഇന്നെവിടെ?

തോട്ടത്തില്‍ മീനാക്ഷിയെ ഓര്‍മയില്ലേ... ലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളിലെ നടി ഇന്നെവിടെ?

Written By:
Subscribe to Filmibeat Malayalam

കെ എസ് ചിത്ര എന്ന ഗായികയ്ക്കപ്പുറം, ചിത്ര എന്ന നടിയുടെ പേര് മലയാള സിനിമയ്ക്ക് അത്ര സുപരിചിതമല്ല. എന്നാല്‍ ചിത്രയുടെ മുഖം മലയാളികള്‍ മറക്കില്ല. അത്രയേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി ചിത്ര വന്നിട്ടുണ്ട്.

മമ്മൂക്ക അതിനുള്ള അനുവാദം തരും എന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് മഞ്ജു.. എന്തിന്?

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളില്‍ നായിക ആയിരുന്നില്ലെങ്കിലും, സാന്നിധ്യം അറിയിച്ചിട്ടുണ്ട്.. ചിലപ്പോള്‍ ചെറിയ വേഷത്തില്‍, അല്ലെങ്കില്‍ വളരെ പ്രധാനമൊരു കഥാപാത്രമായി തന്നെ... ഇന്ന് ചിത്ര എവിടെയാണ്..??

വന്‍ മടങ്ങിവരവാണ് നസ്‌റിയയുടെ ലക്ഷ്യം; പൃഥ്വി മാത്രമല്ല, ദുല്‍ഖറിനൊപ്പവും.. ഫഹദ് ഫാസില്‍ ഇല്ലേ..?

സിനിമയില്‍ തുടക്കം

1875 ല്‍ റിലീസ് ചെയ്ത കല്യാണപ്പന്തലാണ് ചിത്രയുടെ ആദ്യ സിനിമ. അതിന് ശേഷം അനുഗ്രഹം, വളര്‍ത്തു മരുമകള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ മൂന്ന് സിനിമകളിലും ശ്രദ്ധിക്കത്തക്ക വേഷമായിരുന്നില്ല. 1983 ല്‍ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്. മോഹന്‍ലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്.

ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങള്‍

പിന്നീടിങ്ങോട്ട് നൂറോളം സിനിമകളില്‍ ചിത്ര ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയൊക്കെ ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു ചിത്ര.

മമ്മൂട്ടിയ്ക്കൊപ്പം

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് എന്ന് പറയുന്ന മിക്ക ചിത്രങ്ങളിലും ചിത്രയുണ്ട്. അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി.

മോഹന്‍ലാലിനൊപ്പം

ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയെ മറക്കാന്‍ കഴിയുമോ. ആകെ ഒരു രംഗം മാത്രമേ ഉള്ളൂവെങ്കിലും ആ പേരും രൂപവും ആരാധകര്‍ ശ്രദ്ധിച്ചു. പഞ്ചാഗ്നി, അദൈ്വതം, ദേവാസുരം, നാടോടി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും ചിത്രയുണ്ട്. ലാലിനൊപ്പം 'നാണമാവന്നു മേനി നോവുന്നു...' എന്ന ഹിറ്റ് ഗാനരംഗത്ത് എത്തിയത് ചിത്രയാണ്

സുരേഷ് ഗോപിയ്‌ക്കൊപ്പം

മമ്മൂട്ടിയ്ക്കും മോഹന്‍ലിനും ഒപ്പം മാത്രമല്ല, സുരേഷ് ഗോപിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ഏകലവ്യന്‍, കമ്മീഷണര്‍, സാദരം, രുദ്രാക്ഷം, പാരലല്‍ കോളേജ് തുടങ്ങിയ ചിത്രങ്ങളിലും ചിത്ര സാന്നിധ്യം അറിയിച്ചു.

അന്യഭാഷയില്‍

മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ സുരിചിതയാണ് ചിത്ര. രജനികാന്ത്, കമല്‍ ഹസന്‍, പ്രഭു, മോഹന്‍, കാര്‍ത്തിക്, ശിവാജി ഗണേശന്‍, പാണ്ഡിരാജന്‍ തുടങ്ങി അന്നത്തെ ഹിറ്റ് നായകന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്. 20 ല്‍ അധികം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് സിനിമയിലും അഭിനയിച്ചു. തുടക്ക കാലത്ത് മൂന്ന് ഹിന്ദി സിനിമകളും ചെയ്തിട്ടുണ്ട്.

കല്യാണത്തോടെ ടാറ്റ ബൈബൈ

മറ്റ് എല്ലാ നടിമാരെയും പോലെ കല്യാണത്തിന് ശേഷം ചിത്രയും ഇന്റസ്ട്രി വിട്ടു. 2002 ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് ഏറ്റവുമൊടുവില്‍ ചെയ്ത ചിത്രം. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ചിത്രയുടെ ഒരു വിവരവും പിന്നീട് ഉണ്ടായിട്ടില്ല. മടങ്ങി വരുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അതും സംഭവിച്ചില്ല

English summary
Where is yesterday's actress Chithra now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X