»   » റിലീസ് ചിത്രങ്ങള്‍ തീരുമാനിച്ചു, ക്രിസ്തുമസ് സൂപ്പര്‍ഹിറ്റ് ഏതായിരിക്കും?

റിലീസ് ചിത്രങ്ങള്‍ തീരുമാനിച്ചു, ക്രിസ്തുമസ് സൂപ്പര്‍ഹിറ്റ് ഏതായിരിക്കും?

Posted By: Sanviya
Subscribe to Filmibeat Malayalam

പൂജ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനാണ് മുന്നില്‍. എന്നാല്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും ഒട്ടും പിന്നോട്ടല്ല. മികച്ച പ്രതികരണമാണ് തോപ്പില്‍ ജോപ്പനും നേടുന്നത്.

എന്നാല്‍ പൂജ റിലീസിന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ക്രിസ്തുമസ് സീസണിന് വേണ്ടിയാണ്. താരരാജക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ക്രിസ്തുസിനും മത്സരിക്കാനുണ്ട്. ഇത്തവണ ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.


മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വിജയ ശേഷം മോഹന്‍ലാലിന്റെ മറ്റൊരു ചിത്രം കൂടി തിയേറ്ററുകളില്‍ എത്തുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


ദ ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയുടെ അടുത്ത ബിഗ് റിലീസാണ് ദ ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്യും. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.


ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യും.


എസ്ര

പൃഥ്വിരാജിന്റെ അടുത്ത ബിഗ് റിലീസാണ് എസ്ര. ഹൊറര്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് ജയ് കെയാണ്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.


ജോര്‍ട്ടന്റെ പൂരം

ദിലീപ് ചിത്രവും ഇത്തവണ ക്രിസ്തുമസ് ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാനെത്തും. ഡോക്ടര്‍ ലൗ ഫെയിം ബിജു അരുകുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. തൃശ്ശൂരാണ് പ്രധാന ലൊക്കേഷന്‍.ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Malayalam Films Which Are Expected To Hit The Theatres As Christmas Releases!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam