For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  By Aswini
  |

  ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം പ്രദര്‍ശനം തുടരുകയാണ്. ബ്രഹ്മാണ്ഡ സിനിമ എന്നാണ് ഇന്ത്യയിലാകെ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

  ബാഹുബലിയുട അത്രയൊന്നും ഇല്ലെങ്കിലും ഇതിഹാസ കഥാപാത്രങ്ങളെ സിനിമകളിലൂടെ അതിന്റേതായ മികവില്‍, ഓരോ കാലത്തും മലയാളത്തിലും അവതരിപ്പിച്ചിട്ടുണ്ട്. കടത്തനാടന്‍ അമ്പാടിയും, തച്ചോളി അമ്പുവും തച്ചോളി ഒതേനനുമൊക്കെ അങ്ങനെയെത്തിയവയാണ്. മമ്മൂട്ടി അവതരിപ്പിച്ച ചന്തു ചേകവര്‍ മലയാളി മനസ്സില്‍ ഇന്നും വാളേന്തി നില്‍ക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ഇതിഹാസ കഥാപാത്രം ഏതാണ്?

  തച്ചോളി ഒതേനന്‍

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  പതിനാറാം നൂറ്റാണ്ടി വടക്കന്‍ കേരളത്തില്‍ ജീവിച്ച ധീരപുരുഷനാണ് തച്ചോളി ഒതേനന്‍. വടക്കന്‍ പാട്ടുകളില്‍ ഉദയന കുറുപ്പിന്റെ (യഥാര്‍ത്ഥ പേര്) ധൈര്യത്തെയും ആയോധന പാടവത്തെയും പുകഴ്ത്തിപാടിയിട്ടുണ്ട്. ഈ ഒതേനന്റെ വീരകഥയെ ആസ്പദമാക്കി എസ്എസ് രാജന്‍ ഒരുക്കിയ ചിത്രമാണ് തച്ചോളി ഒതേനന്‍. സത്യന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തില്‍ മധു, കോട്ടയം ചെല്ലപ്പന്‍, അടൂര്‍ ബാസി, പിജെ ആന്റണി, അംബിക, സുകുമാരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1964 ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്.

  തച്ചോളി അമ്പു

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ്പ് ചലച്ചിത്രമാണ് 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അമ്പു. വടക്കന്‍ പാട്ട് കഥയെ ആധാരമാക്കി എന്‍ ഗോവിന്ദന്‍ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി നവോദയ അപ്പച്ചന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രം. പ്രേം നസീര്‍ തച്ചോളി അമ്പുവായി എത്തിയ ചിത്രത്തില്‍ ശിവാജി ഗണേശന്‍, എം എന്‍ നമ്പ്യാര്‍, ജയന്‍, കെ പി ഉമ്മര്‍, ബാലന്‍ കെ നായര്‍, ഉണ്ണിമേരി, ഉഷാകുമാരി, കെ ആര്‍ വിജയ, കടുവാക്കുളം ആന്റണി, ജി കെ പിള്ള, ആലുംമൂടന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങള്‍ക്ക് കെ രാഘവന്‍ സംഗീതം നല്‍കിയിരിക്കുന്നു.

  ഒരു വടക്കന്‍ വീരഗാഥ

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  വടക്കന്‍ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ എം ടി ഒരു വടക്കന്‍ വീരഗാഥയിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നല്‍കുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചന്തു ചേകവറായി മമ്മൂട്ടി പകര്‍ന്നാടി. 1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലന്‍ കെ നായര്‍ (കണ്ണപ്പന്‍ ചേകവര്‍), സുരേഷ് ഗോപി (ആരോമല്‍ ചേകവര്‍), മാധവി (ഉണ്ണിയാര്‍ച്ച), ഗീത (കുഞ്ഞി) ക്യാപ്റ്റന്‍ രാജു (അരിങ്ങോടര്‍) തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  കടത്തനാടന്‍ അമ്പാടി

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  1990 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രം. കടത്തനാടന്‍ അമ്പാടിയായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ തച്ചോളി മാണിക്കോത്ത് ഒതേനനായി സത്യനും പയ്യപ്പള്ളി ചന്തു ഗുരിക്കളായി പ്രേം നസീറും അഭിനയിച്ചു.

  ഈ ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ അതിന് പിന്നിലെ ഒരു ചരിത്രം കൂടെ ചികയേണ്ടതായി വരും; ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന സാജന്‍ വര്‍ഗീസ്, തന്റെ ബ്‌ളേഡ് കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന് കടക്കെണിയില്‍ അകപ്പെട്ടു. തുടര്‍ന്ന് കോടതി സാജന്റെ സ്വത്തെന്ന നിലയില്‍ ഈ ചിത്രം പിടിച്ചെടുക്കുകയും ഇതില്‍ നിന്ന് കിട്ടുന്ന ലാഭം നിക്ഷേപകര്‍ക്ക് വീതം വെക്കണമെന്ന് ഉത്തരവിടുകയും വിതരണത്തിനായി നവോദയയെ ഏല്പിക്കുകയും ചെയ്തു. 1985 ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും 1990 ല്‍ പ്രധാന അഭിനേതാക്കളില്‍ ഒരാളായ പ്രേം നസീറിന്റെ മരണത്തിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.

  പഴശ്ശി രാജ

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബര്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ. ചന്തുവിന് ശേഷം മമ്മൂട്ടി അനശ്വരമാക്കിയ മറ്റൊരു മികച്ച കഥാപാത്രമായി കേരള വര്‍മ്മ പഴശ്ശിരാജ മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. മമ്മൂട്ടിയെ കൂടാതെ, ശരത് കുമാര്‍, കനിഹ, പത്മപ്രിയ എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തു. 27 കോടി ചെലവിട്ടു നിര്‍മ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്. ഇളയരാജ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസര്‍ക്കാര്‍ ഇതിന്റെ പ്രദര്‍ശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഉറുമി

  ചന്തു ചേകവരെ വെല്ലുമോ ബാഹുബലി?

  സ്വന്തം പിതാവിനെ വധിച്ച വാസ്‌കോ ഡ ഗാമയോട് (റോബിന്‍ പ്രാറ്റ് ) പ്രതികാരം ചെയ്യാന്‍ പൊന്നുറുമിയുമായി കാത്തിരിക്കുന്ന ചിറക്കല്‍ കേളു നായരുടെയും (പൃഥ്വിരാജ്) ചങ്ങാതി വവ്വാലിയുടെയും (പ്രഭുദേവ) കഥയാണ് ഉറുമി. വാസ്‌കോഡ ഗാമ യുടെ കേരളയാത്രയുടെ അറിയപ്പെടാത്ത വസ്തുതകളാണ് ചിത്രത്തിന്റെ കഥാതന്തു. ഗാമയുടെ സേന മലബാറില്‍ കൂട്ടക്കൊല ചെയ്തവരുടെ പിന്‍മുറക്കാരനാണ് നായകന്‍ കേളു നായനാര്‍ (പൃഥ്വിരാജ്). കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നും ലഭിച്ച ആഭരണങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഉറുമിയുമായി നായകന്‍ ഗാമയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നതാണ് കഥാസന്ദര്‍ഭം. കച്ചവടത്തിനായി വന്നവര്‍ക്ക് അടിപ്പെട്ട് ജീവിക്കേണ്ടി വന്ന കേരളീയരെ സന്തോഷ് ശിവന്‍ ഇതില്‍ വരച്ചു കാട്ടുന്നു.

  ചിറക്കല്‍ കേളുവായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ അറയ്ക്കല്‍ ആയിഷയായി ജെനീലിയ ഡിസൂസയും കൈയ്യടി നേടി. പ്രഭു ദേവ, ആര്യ, നിത്യ മേനോന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവര്‍ക്കൊപ്പം അതിഥി താരമായി തമ്പുവും ചിത്രത്തിലെത്തി.

  English summary
  Which is the best epic character of Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X