കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്? നടി സാനിയ ഇയ്യപ്പന്റെ ഉത്തരം വൈറലാകുന്നു...
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസും മറ്റ് ചിത്രങ്ങളും പങ്കുവെച്ച് സാനിയ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ലോക്ക് ഡൗൺ ആയതോടു കൂടി സോഷ്യൽ മീഡിയയിൽ നടി കൂടുതൽ ആക്ടീവായിരിക്കുകയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും സാനിയ ആരംഭിച്ചിട്ടുണ്ട്. ഡാൻസ് വീഡിയോകളാണ് താരം കൂടുതലും യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുളളത്. ഏറ്റവും കൂടുതൽ ട്രോളുകൾ കേൾക്കേണ്ടി വന്ന നടിയും കൂടിയാണ് സാനിയ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാനിയ ഇയ്യപ്പന്റെ ഒരു വീഡിയോയാണ്. ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്. അവതാരകൻ സാനിയയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഈ ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് പ്രേക്ഷകരുടെ ഇടയിൽ ചിരി പടർത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണെന്നായിരുന്നു അവതാരകന്റെ ആദ്യ ചോദ്യം . അതിനോടൊപ്പം തന്നെ എത്ര ജില്ലകളുണ്ടെന്നും ചോദിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജില്ല അറിയില്ലെന്നായിരുന്നു നടി ആദ്യം ഉത്തരം പറഞ്ഞത്. എന്നാൽ പിന്നീട് കണ്ണൂരാണോ എന്ന് ചോദിക്കുന്നുണ്ട്. 29 ജില്ലയുണ്ടെന്നാണ് സാനിയ പറയുന്നത്. ൺന്നാൽ പിന്നീട് ശരി ഉത്തരം അവതാരകൻ പറഞ്ഞ് കൊടുക്കുന്നുണ്ട്. സാനിയയുടെ ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഫാദേഴ്സ് ഡേ പ്രമാണിച്ച് പുറത്തു വന്ന സാനിയയുടേയും അച്ഛന്റേയും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.തന്റെ യൂട്യൂബ് ചാനലിലാണ് അച്ഛനോടൊപ്പം തമിഴ് ഡപ്പാംകൂത്ത് കളിക്കുന്ന വീഡിയോ പങ്കുവെച്ചത്. കറുത്ത ഷർട്ടും ലുങ്കിയും ധരിച്ചായിരുന്നു ഇവരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലെ ഗാനത്തിനാണ് ഇരുവരും ചുവട് വെച്ചത്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ഡാൻസ് നമ്പറിന് ലഭിച്ചത്.
ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച് സാനിയ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചു. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ജാൻവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടാം പടി, പ്രേതം2 തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെ കരിയറിലെ മികച്ച സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ.


Click it and Unblock the Notifications