ജിഷിനെ മോശം പറഞ്ഞാല്‍ എനിക്ക് പൊള്ളും! എല്ലാം കേട്ട് അടങ്ങിയിരിക്കില്ല! ചൊറിഞ്ഞവനുള്ള മറുപടിയുമായി അമേയ
വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് അമേയ നായര്‍. സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായിരുന്നില്ല നേരത്തെ. ഇപ്പോള്‍ താന്‍ സജീവമായെന്ന് അമേയ പറയുന്നു. പാര്‍ട്‌നറായ ജിഷിന്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് താന്‍ കൂടുതല്‍ വീഡിയോ ചെയ്ത് തുടങ്ങിയതെന്ന് അവര്‍ പറയുന്നു. സഭ്യമല്ലാത്ത ഭാഷയില്‍ ജിഷിനെ വിമര്‍ശിച്ചുള്ള വീഡിയോകള്‍ കണ്ടിരുന്നു.
അതുപോലെ ജിഷിന്‍ പുറത്താവാന്‍ കാരണം അനുമോളുടെ പിആര്‍ ആയിരുന്നു എന്നൊക്കെ പറയുന്നതും കേട്ടിരുന്നു. ചിലര്‍ പിആറിന് വേണ്ടി എന്നെ സമീപിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ജിഷിന്‍ ചേട്ടന്‍ പുറത്തിറങ്ങിയതിന് ശേഷം നല്‍കിയ അഭിമുഖത്തെക്കുറിച്ച് വളരെ മ്ലേച്ഛമായ ഭാഷയില്‍ വിമര്‍ശിച്ചത് കണ്ടു. ബിഗ് ബോസില്‍ മത്സരിച്ചവര്‍ക്ക് പുറത്തെ കളികളെക്കുറിച്ച് ധാരണയുണ്ടാവാന്‍ സാധ്യതയില്ല. ഒന്നിലധികം പേര്‍ക്ക് വേണ്ടി പിആര്‍ ചെയ്തവരൊക്കെ പുറത്തുണ്ട്. ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പോലും നമുക്ക് മനസിലാവില്ല.

പിആറിനെക്കുറിച്ച് ഒന്നും അറിയാതെയാണ് ജിഷിന്‍ പോയത്. പിആര്‍ ചെയ്യുന്നവര്‍ ഇങ്ങോട്ട് സമീപിച്ചുവെങ്കിലും ഞങ്ങള്‍ എടുത്തിരുന്നില്ല. ഞങ്ങള്‍ക്ക് അതേക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ജിഷിന്‍ ചേട്ടന്‍ എലിമിനേഷനില്‍ വന്നപ്പോഴും അവര്‍ എന്നെ സമീപിച്ചിരുന്നു. അപ്പോഴാണ് ഇതിന് പിന്നിലെ പിന്നാമ്പുറ കഥകള്‍ ഞാന്‍ മനസിലാക്കുന്നത്. എവിക്ഷന്‍ എപ്പിസോഡ് ഷൂട്ട് കഴിഞ്ഞപ്പോഴാണ് ജിഷിന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നത്. ആള് നല്ല ടെന്‍ഷനിലായിരുന്നു. വിചാരിച്ചത്ര ദിവസം നില്‍ക്കാനായില്ല, പുറത്തെ പ്രതികരണം എങ്ങനെയാണെന്നറിയില്ല, ഞാന്‍ എന്ത് പറയുമെന്നറിയില്ല, മൊത്തത്തില്‍ നല്ല ടെന്‍ഷനിലായിരുന്നു. നിങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്്. ഞാന്‍ നിങ്ങളെ ഓര്‍ത്ത് പ്രൗഡാണെന്നും പറഞ്ഞിരുന്നു.
അദ്ദേഹത്തെ പിക് ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ പോയ സമയത്ത് ജിഷിന്റെ എവിക്ഷന്‍ അണ്‍ഫെയര്‍ ആയി തോന്നിയോ എന്ന് എന്നോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. അതെ എന്നായിരുന്നു എന്റെ മറുപടി. എലിമിനേഷന്‍ എപ്പിസോഡിന് താഴെ അണ്‍ഫെയര്‍ എന്നുള്ള കുറേ കമന്റുകളുണ്ടായിരുന്നു. അനുമോളുടെ പിആറാണ് ജിഷിന്‍ പുറത്തായതിന് പിന്നില്‍ എന്നും അവര്‍ പറഞ്ഞിരുന്നു. പിആറിനെക്കുറിച്ച് നമ്മള്‍ പിന്നീട് സംസാരിക്കാം. ഞങ്ങള്‍ ഒന്നിച്ച് അഭിമുഖത്തില്‍ സംസാരിക്കാം എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. പിആര്‍ എന്ന് പറയുമ്പോള്‍ എന്തിനാണ് അനുമോളിലേക്ക് കണക്ട് ചെയ്യുന്നത്.
ഞാനാരാണെന്ന് ചോദിച്ചുള്ള കമന്റുകളും കണ്ടിരുന്നു. ഞാനാരാണെന്ന് നിങ്ങളെയൊന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ആരും എന്നെ തിരിച്ചറിയണമെന്ന് ഒരത്യാവശ്യവുമില്ല. ഞാന്‍ ചെയ്ത കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടിടത്ത് അറിയിക്കുന്നുണ്ട്. എന്നെ ആവശ്യമുള്ളവര്‍ അന്വേഷിച്ച് വരുന്നുമുണ്ട്. അതിന് നിങ്ങളുടെ സഹായസഹകരണം ആവശ്യമില്ല. 8 വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡിലുണ്ട്. മലയാളത്തിലും തമിഴിലുമായി കുറച്ച് ഹിറ്റ് പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. ജിഷിന്റെ പാര്‍ട്‌നറായത് കൊണ്ടാണ് എന്നെ ആളുകള്‍ അറിയുന്നതെന്നൊക്കെ പറഞ്ഞ് കണ്ടു. വേണ്ടെന്നേ, എന്നെ അറിയണ്ട. എനിക്ക് അതിലൊന്നും പ്രശ്‌നമില്ല.
ജിഷിനെ വലിച്ചുകീറി ഒട്ടിക്കുമെന്നൊക്കെ പറയുന്നത് കണ്ടു. നിങ്ങളാരാണ് അദ്ദേഹത്തിനെക്കുറിച്ച് അങ്ങനെ പറയാന്‍. നിങ്ങള്‍ മോശം പറഞ്ഞാല്‍ അതേ ഭാഷയില്‍ ഞങ്ങള്‍ പ്രതികരിക്കണം എന്നില്ലല്ലോ. അത്ര തരംതാഴ്ന്ന് സംസാരിക്കുന്നില്ല എന്ന് കരുതി ഞങ്ങള്‍ക്ക് മറുപടിയില്ലെന്ന് കരുതരുത്. നമ്മളെന്ത് പറഞ്ഞു എന്നുള്ളതിനാണ് നമ്മള്‍ ഉത്തരവാദി. നിങ്ങള്‍ എന്ത് കേട്ടു, മനസിലാക്കി എന്നതിന് നമ്മള്‍ ഉത്തരവാദിയല്ലെന്നും പറഞ്ഞായിരുന്നു അമേയ സംസാരം നിര്‍ത്തിയത്.


Click it and Unblock the Notifications











