»   » മലയാളത്തിലെ ഏറ്റവും മികച്ച പ്രതികാര ചിത്രം, താഴ്‌വാരം വീണ്ടും... മോഹന്‍ലാലിന് പകരക്കാരന്‍???

മലയാളത്തിലെ ഏറ്റവും മികച്ച പ്രതികാര ചിത്രം, താഴ്‌വാരം വീണ്ടും... മോഹന്‍ലാലിന് പകരക്കാരന്‍???

Posted By: Karthi
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റുകളായി മാറിയ പല പഴയകാല ചിത്രങ്ങളും റീമേക്ക് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് നടന്നിരുന്നു. നാടുവാഴികള്‍, രാജാവിന്റെ മകന്‍ എന്നിവ അത്തരത്തില്‍ ആലോചന നടന്ന ചിത്രങ്ങളായിരുന്നു. അവയില്‍ നാടുവാഴികള്‍ മാത്രമാണ് സിംഹാസനം എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി കഥയില്‍ ചില മാറ്റങ്ങളോടെ അവതരിപ്പിച്ചു.

മോഹന്‍ലാല്‍ പുതിയ റെക്കോര്‍ഡിലേക്ക്??? പുലിമുരുകനല്ല, ഇക്കുറി നേട്ടം ദൃശ്യത്തിലൂടെ!!!

മോഹന്‍ലാലിന്റെ മകളാകണം, പൃഥ്വിരാജിന്റെ നായികയും!!! 'രാമച്ഛന്റെ നന്ദിനിക്കുട്ടി'യുടെ ആഗ്രഹങ്ങള്‍!!!

പലപ്പോഴും പല ചിത്രങ്ങളും റിമേക്ക് ചെയ്യാന്‍ സാധിക്കാത്തത് അന്ന് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ക്ക് പകരം നിറുത്താന്‍ ഇന്ന് താരങ്ങള്‍ ഇല്ലാത്തതാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയാറുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച പ്രതികാര കഥ പറഞ്ഞ സിനിമയായ താഴ്‌വാരം പുതിയ കാലത്തില്‍ റീമേക്ക് ചെയ്താല്‍ അതിലെ പ്രധാന താരങ്ങള്‍ ആരൊക്കെയാകും എന്ന് നോക്കാം.

എംടി-ഭരതന്‍ കൂട്ടുകെട്ട്

ശത്രു എന്ന പേരില്‍ എംടി വാസുദേവന്‍ നായര്‍ എഴുതിയ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു താഴ്‌വാരം. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സലിം ഗോസെ, സുമലത, മാതു, ശങ്കരാടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ബാലനായി ഫഹദ് ഫാസില്‍

മോഹന്‍ലാല്‍ അവിസ്മരണീയമായക്കിയ നായക കഥാപാത്രം ബാലനാകാന്‍ ഏറ്റവും യോജിച്ച നടന്‍ ഫഹദ് ഫാസിലാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ മികവുറ്റതാക്കാന്‍ ഫഹദിന് സാധിക്കും. തന്റെ അഭിനയ പാടവം പല ചിത്രങ്ങളിലും ഫഹദ് തെളിയിച്ചിട്ടമുള്ളതാണ്.

രാഘവനായി സമുദ്രക്കനി

നായകനോളം തന്നെ പ്രാധാന്യമുള്ള കരുത്തുറ്റ വില്ലനായിരുന്നു താഴ്‌വാരത്തിന്റെ പ്രത്യേകത. തെന്നിന്ത്യന്‍ താരം സലിം ഗോസേ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്തു. അതേ അളവില്‍ ആ കഥാപാത്രത്തെ തിരശീലയിലെത്തിക്കാന്‍ കഴിയുന്ന നടനാണ് ദേശീയ പുരസ്‌കാര ജേതാവായ സമുദ്രക്കനി. ഒപ്പത്തിലെ ശക്തനായ വില്ലന്‍ കഥാപാത്രവും ശിക്കാറിലെ നെക്‌സലേറ്റ് പോരാളിയും സമുദ്രക്കനിയുടെ മികച്ച പ്രകടനങ്ങളില്‍ ചിലതാണ്.

സുമലതയ്ക്ക് പകരം അനു സിത്താര

ചിത്രത്തിലെ നായിക കഥാപാത്രമായ കൊച്ചൂട്ടിയെ അവതരിപ്പിച്ചത് സുമലതയായിരുന്നു. പ്രേക്ഷകരുടെ പ്രിയ നടിക്ക് പകരക്കാരിയാക്കാന്‍ അനു സിത്താര അനുയോജ്യയാണ്. രാമന്റെ ഏദന്‍തോട്ടം എന്ന ഒറ്റ ചിത്രം മതി അനു സിത്താരയിലെ അഭിനേത്രിയെ തിരിച്ചറിയാന്‍. കൊച്ചൂട്ടിയെ മികവുറ്റതാക്കാന്‍ അനുവിന് സാധിക്കും.

ബാലന്റെ ഭാര്യയായി പ്രയാഗ

ഇന്നത്തെ യുവ നായികമാരില്‍ ശ്രദ്ധേയയായ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. താഴ്‌വാരത്തിലെ നായകനായ ബാലന്റെ ഭാര്യ രാജിയാകാന്‍ പ്രയാഗ തന്നെയാണ് അനുയോജ്യ. മാതുവായിരുന്നു രാജിയെ അവതരിപ്പിച്ചത്. രാജിയെ രാഘവന്‍ കൊന്നതിന് ബാലന്‍ പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ശങ്കരാടിക്ക് പകരം ഇന്നസെന്റ്

ശങ്കരാടി അവിസ്മരണീയമാക്കിയ നാണു എന്ന മലയോര കര്‍ഷകനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ നടനാണ് ഇന്നസെന്റ്. നായകനായ കൊച്ചൂട്ടിയുടെ അച്ഛനാണ് നാണു. രാജിയെ കൊലപ്പെടുത്തിയ ശേഷം രാഘവന്‍ രാജു എന്ന പേരില്‍ വന്ന് താമസിക്കുന്നത് ഇവിടെയാണ്.

മോഹന്‍ലാലും ഭരതനും

മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത രണ്ടാമത്തേയും അവസാനത്തേയും ചിത്രമായിരുന്നു താഴ്‌വാരം. 1983ല്‍ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂടായിരുന്നു ആദ്യ ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ബാലന്‍. പ്രേക്ഷരേയും നിരൂപകരേയും കൈയ്യിലെടുക്കാന്‍ ബാലാനിലൂടെ മോഹന്‍ലാലിന് സാധിച്ചു.

English summary
Thazhvaram, the 1990-released Mohanlal-Bharathan movie has still been considered as one of finest revenge thrillers of Malayalam cinema. The movie, which was scripted by Jnanpith Award-winner MT Vasudevan Nair, portrayed the story of Balan who avenges his wife's death. If the movie remade now the actors will be....

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam