»   » പിന്‍ഗാമിയുടെ റിമേക്കില്‍ മോഹന്‍ലാലിന് പകരക്കാരനാകുന്നത് ആര്??? മറ്റ് താരങ്ങളോ???

പിന്‍ഗാമിയുടെ റിമേക്കില്‍ മോഹന്‍ലാലിന് പകരക്കാരനാകുന്നത് ആര്??? മറ്റ് താരങ്ങളോ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇറങ്ങിയ റിവഞ്ച് ത്രില്ലറുകളില്‍ മികച്ച ചിത്രങ്ങളുടെ ഗണത്തിലാണ് മോഹന്‍ലാല്‍ നായകനായി എത്തിയ പിന്‍ഗാമിക്ക് സ്ഥാനം. വാര്‍ഷിക  അവധിക്ക് നാട്ടിലെത്തുന്ന മോഹന്‍ലാലിന്റെ  ക്യാപ്ടന്‍ വിജയ് എന്ന കഥാപത്രം തിലകന്‍ അവതരിപ്പിച്ച കുമാരന്‍ എന്ന കഥാപാത്രത്തിന്റെ മരണത്തിന് പിന്നാലെ പോകുന്നതും സ്വന്തം മാതാപിതാക്കളുടെ കൊലയാളികളെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

പഴയ കാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളെ ഇന്നത്തെ കാലത്തേക്ക് മാറ്റി ചിന്തിക്കുമ്പള്‍ പ്രധാനകാഥാപാത്രങ്ങളായി ആരെല്ലാം എത്തുമെന്നത് പ്രേക്ഷകര്‍ക്ക് ഏറെ ആകാംഷയുള്ള കാര്യമാണ്. 1994ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിനും തിലകനുമൊപ്പം അന്നത്തെ മികച്ച താരങ്ങളാണ് അണിനിരന്നത്. 

ക്യാപ്ടന്‍ വിജയ്

മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ കഥാപത്രമാണ് ക്യാപ്ടന്‍ വിജയ്. മികവുറ്റ ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങളും ആക്ഷന്‍ രംഗങ്ങളും ഉള്ള ത്രില്ലറിനെ അതേ അര്‍ത്ഥത്തില്‍ പ്രേക്ഷകരിലെത്തിക്കാന്‍ മോഹന്‍ലാലിനായി. ഇന്നത്തെ തലമുറയില്‍ നിന്നും ഈ കഥാപാത്രത്തിന് അനുയോജ്യനായ ഒരാളെ തിരയുകയാണെങ്കില്‍ ഏറ്റും അനുയോജ്യമായ നടന്‍ പൃഥ്വിരാജ് ആയിരിക്കും.

കുമാരേട്ടനായി ശ്രീനിവാസന്‍

കുമാരേട്ടന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനായി തിലകന്‍ നിറഞ്ഞ് അഭിനയിക്കുകയായിരുന്നു പിന്‍ഗാമിയില്‍. സാമൂഹ്യ പ്രവര്‍ത്തകനായ കുമാരനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായനടന്‍ ശ്രീനിവസനാണ്. ഇന്നത്തെ തലമുറയിലെ താരങ്ങളില്‍ കുമാരേട്ടനോട് നീതി പുലര്‍ത്താന്‍ ശ്രീനിവാസനാകും.

ജഗതിക്ക് പകരം സൗബിന്‍

ക്യാപ്ടന്‍ വിജയ്‌യുടെ ബാല്യകാല സുഹൃത്തായ കുട്ടി ഹസനായി വേഷമിടുന്നത് ജഗതിയാണ്. സ്വാഭാവിക നര്‍മ്മത്തിന് പ്രാധാന്യമുള്ള ആ കഥാപാത്രത്തെ ജഗതി അവിസ്മരണീയമാക്കി. ജഗതിക്ക് പകരക്കാരനെ തേടുമ്പോള്‍ ഏറ്റവും അനുയോജ്യനായ നടന്‍ സൗബിന്‍ സാഹിറായിരിക്കും.

ജോര്‍ജ്ജ് മത്തായി ആയി സിദ്ധിഖ്

പിന്‍ഗാമിയിലെ പ്രധാന വില്ലനായി എത്തുന്നത് മലയാള സിനിമയിലെ പൊട്ടിത്തെറിക്കുന്ന യൗവ്വനത്തിന്റെ പ്രതീകമായിരുന്ന സുകുമാരനായിരുന്നു. ഇന്നത്തെ കാലഘട്ടത്തിലേക്ക് ചിത്രം മാറ്റി ചിത്രീകരിക്കുമ്പോള്‍ ആ വേഷം നന്നായി യോജിക്കുക സിദ്ധിഖിനായിരിക്കും.

നായികയായി അനുസിത്താര

ചിത്രത്തില്‍ നായികയായി എത്തുന്നത് കനകയാണ്. കുമാരേട്ടന്റെ മകളായ ശ്രീദേവിയെ കനക ഭാവസാന്ദ്രമാക്കി മാറ്റി. പുതിയ പിന്‍ഗാമിയില്‍ ശ്രീദേവിയാകന്‍ ഏറ്റവും അനുയോജ്യയായ നടി പ്രേക്ഷകരുടെ പ്രിയ താരമായ അനു സിത്താരയാണ്.

വിജയ്‌യുടെ അമ്മയായി ആശ ശരത്

പിന്‍ഗാമിയില്‍ വിജയ് മേനോന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് ശാന്തി കൃഷ്ണയാണ്. ചിത്രത്തില്‍ യൗവ്വനക്കാരിയായ അമ്മയായും പ്രായമുള്ള സ്ത്രീയായും രണ്ട് ഗെറ്റപ്പിലാണ് ശാന്തി കൃഷ്ണ എത്തുന്നത്. ശാന്തി കൃഷ്ണയ്ക്ക് ഏറ്റവും അനുയോജ്യയായ പകരക്കാരി ആശ ശരത്ത് ആയിരിക്കും.

പതിമൂന്ന് വര്‍ഷത്തിന് ശേഷം

ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പിന്‍ഗാമിക്ക് ശേഷം സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നത് പതിമൂന്ന് വര്‍ഷത്തിന് ശേഷം രസതന്ത്രമാണ്. രഘുനാഥ് പാലേരി തിരക്കഥ ഒരുക്കിയ പിന്‍ഗാമി നിര്‍മിച്ചത് മോഹന്‍ലാലിന്റെ നിര്‍മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ് ആയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.

English summary
Pingami, the 1994-released revenge thriller is one of the most under-rated films in the career of Mohanlal. The movie, which was directed by Sathyan Anthikad, has still been considered as one of the finest works of the director.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam