അഖിലുമായി ഒമ്പത് വയസ്സിന്റെ വ്യത്യാസം, നടിയായി തുടക്കം: ആരാണ് സൈനബ് റാവ്‌ജി?

By Desk

പ്രശസ്ത തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുന അക്കിനേനിയുടെയും, സീനിയർ നടി അമല അക്കിനേനിയുടെയും മകനും, നടനുമായ അഖിൽ വിവാഹിതനായി. ഹൈദരാബാദിലെ അറിയപ്പെടുന്ന ആർട്ടിസ്റ്റും, ഇൻഡസ്ട്രിയലിസ്റ്റുമായ സൈനബ് റാവ്‌ജിയാണ് അഖിൽ അക്കിനേനിയുടെ വധു. നടന്റെ സഹോദരനായ നാഗചൈതന്യയും, നടി ശോഭിത ധുലിപാലയും വിവാഹിതരായ അവസരത്തിലാണ്, തന്റെ ഇളയ മകൻ അഖിലും സൈനബ് ഉടനെ വിവാഹിതരാവുകയാണെന്ന് നാഗാർജ്ജുന പ്രഖ്യാപിച്ചത്. എന്നാൽ, തന്റെ പാർട്ണറുടെ സ്വകാര്യത മാനിക്കുന്ന അഖിൽ, സൈനബിനെ കുറിച്ച് അധികമൊന്നും തുറന്നു സംസാരിച്ചിട്ടില്ല.

ആരാണ് സൈനബ് റാവ്‌ജി?

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, അഖിൽ അക്കിനേനിയും, ഭാര്യ സൈനബ് റാവ്‌ജിയും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ട്. മുപ്പത്തൊന്ന്കാരനായ നടൻ, ഏതാനും വർഷങ്ങൾക്ക് മുൻപാണ് നാല്പതുകാരിയായ സൈനബിനെ പരിചയപ്പെട്ടത്. പല പൊതു പരിപാടികളിലും പാർട്ടികളിലും വച്ച് കണ്ടുമുട്ടിയ ഇരുവരും അതിവേഗം സുഹൃത്തുക്കളായി. പിന്നീട് ഡേറ്റിംഗ് തുടങ്ങിയ അഖിലും സൈനബും, നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹ ആഘോഷങ്ങൾക്കിടെയാണ് തങ്ങളുടെ എൻഗേജ്മെന്റ് പ്രഖ്യാപിക്കുന്നത്.

Zainab Ravdjee and Akhil Akkineni
Photo Credit: Zainab Ravdjee / Instagram

അബ്സ്ട്രാക്ട് പെയിന്റിങ്ങുകളിൽ പ്രാവീണ്യം നേടിയ സൈനബ് ദുബായിലും, ലണ്ടനിലും, ഇന്ത്യയിലുമായുള്ള തന്റെ ജീവിതത്തിൽ നിന്നാണ് പ്രചോദനം കണ്ടെത്തുന്നത്. റിഫ്ലക്ഷൻസ് എന്ന സോളോ ഷോ ഉൾപ്പെടെ, പല ചിത്ര പ്രദർശനങ്ങളും സൈനബ് ഹൈദരാബാദിലും, മറ്റ് പ്രമുഖ നഗരങ്ങളിലുമായി നടത്തിയിട്ടുണ്ട്. ഹൈദരാബാദിലെ പ്രശസ്ത ബിസിനസ്സ് കുടുംബത്തിലെ അംഗമാണ് സൈനബ് റാവ്‌ജി. കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖനാണ് ചിത്രകാരിയുടെ അച്ഛനായ സുൽഫി റാവ്‌ജി. സൈനബിന്റെ സഹോദരൻ സൈൻ റാവ്‌ജി, സസ്‌റ്റൈനബിൾ എനെർജി സൊല്യൂഷൻ രംഗത്ത് പ്രസിദ്ധമായ സീ.ആർ. റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തുകയാണ്.

Akhil Akkineni and Zainab
Photo Credit: Akhil Akkineni / Instagram

എന്നാൽ ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തി നേടുന്നതിന് മുൻപേ, അഭിനയത്തിലും സൈനബ് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ലോക പ്രശസ്ത ആർട്ടിസ്റ്റ് എം.എഫ്. ഹുസൈൻ സംവിധാനം ചെയ്ത മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ് എന്ന ചിത്രത്തിൽ, തബുവിനും, കുനാൽ കപൂറിനുമൊപ്പം ഒരു ചെറിയ വേഷത്തിൽ അഖിൽ അക്കിനേനിയുടെ ഭാര്യ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അഭിനയത്തോട് വലിയ താത്പര്യം ഇല്ലാതിരുന്ന സൈനബ്, പിന്നീട് ചിത്രകലയിലേക്കും, ബിസിനസ്സിലേക്കും തിരിയുകയായിരുന്നു.

അഖിൽ അക്കിനേനിയും സൈനബ് റാവ്‌ജിയും ജൂൺ 6 വെള്ളിയാഴ്‌ച, തെലുങ്ക് ഹിന്ദു ആചാരങ്ങൾ അനുസരിച്ച്, പുലർച്ച 3 മണിക്കുള്ള ശുഭ മുഹൂർത്തത്തിലാണ് വിവാഹിതരായത്. വരന്റെ വസതിയിൽ വച്ച് നടന്ന സ്വകാര്യമായ ചടങ്ങിൽ, ഇരുവരുടെയും കുടുംബങ്ങളും, വളരെ അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഖിലും സൈനബും നടന്റെ സിനിമ രംഗത്തെ സുഹൃത്തുക്കൾക്കായി ഉടൻ തന്നെ പ്രത്യേക പാർട്ടി നടത്തുന്നുണ്ടെന്ന് റിപോർട്ടുകൾ പറയുന്നു.

ഇൻഫ്ലുവൻസർ കൂടിയായ സൈനബ്

എന്നാൽ ആർട്ടിസ്റ്റ്, ഇൻഡസ്ട്രിയലിസ്റ്റ് എന്നതിനുപരി, ഒരു ഇൻഫ്ലുവൻസർ കൂടിയാണ് സൈനബ് റാവ്‌ജി. വൺസ് അപ്പ്ഓൺ ദി സ്കിൻ എന്ന സോഷ്യൽ മീഡിയ പേജിലൂടെ, സ്കിൻ കെയർ ടിപ്പുകൾ ഫോള്ളോവെഴ്‌സുമായി ഷെയർ ചെയ്യാറുണ്ട് സൈനബ്. ഒപ്പം തന്നെ ആവശ്യക്കാർക്ക് അവരുടെ ടേസ്റ്റ് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത പെർഫ്യൂമുകൾ നിർമ്മിച്ചുകൊടുക്കുന്ന ബെസ്‌പോക് പെർഫ്യൂമർ കൂടിയാണ് അഖിൽ അക്കിനേനിയുടെ പത്നി. സൈനബിനെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റായി തുടരുകയാണെങ്കിലും, അക്കിനേനി കുടുംബത്തിലെ പുതിയ മരുമകൾക്ക് ഇപ്പോൾ തന്നെ അനേകം ഫാൻ അക്കൗണ്ടുകൾ തുടങ്ങിക്കഴിഞ്ഞു തെലുങ്ക് സിനിമ പ്രേമികൾ.

More from Filmibeat

Read more about: akhil akkineni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X