ഒരു സ്ത്രീ ഇങ്ങനെ സന്യസിക്കേണ്ടതുണ്ടോ?, അവരെക്കാൾ ഭേദം, വെളിച്ചം വിതറുന്ന വഴിയേയാണല്ലോ; ചർച്ചയായി അവന്തിക!

മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലാണ് നിഖില വിമലിന്റെയും സ്ഥാനം. തമിഴിലും മലയാളത്തിലുമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി നല്ല സിനിമകൾ നിഖിലയ്ക്ക് ചെയ്യാൻ കഴിഞ്ഞു. സോഷ്യൽമീഡിയയിൽ താരം സജീവമാണ്. പക്ഷെ തന്റെ ഫെയിം കുടുംബത്തിന്റെ പ്രൈവസിയെ ബാധിക്കാതിരിക്കാൻ നിഖില അതീവ ശ്രദ്ധാലുവാണ്. കുടുംബാം​ഗങ്ങളുടെ ഫോട്ടോകൾ പോലും വളരെ വിരളമായി മാത്രമെ താരം പങ്കിടാറുള്ളു.

കഴിഞ്ഞ വർഷം സന്യാസം സ്വീകരിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നത് മുതലാണ് നിഖിലയുടെ സഹോദരി അഖില വിമൽ വാർത്തകളിൽ നിറഞ്ഞ് തുടങ്ങിയത്. പ്രയാഗ് രാജിലെ കുംഭമേളയിൽ വെച്ചാണ് അഖില സന്യാസം സ്വീകരിച്ചത്. സന്യാസശേഷം അവന്തികാ ഭാരതി എന്ന പേരും അഖില സ്വീകരിച്ചു. ചേച്ചിയുടെ തീരുമാനത്തിനൊപ്പമാണ് നിഖിലയും അമ്മയും.

Avantika Bharathi Nikhila Vimal

സഹോദരിയുടെ സന്യാസ ജീവിതത്തെ കുറിച്ച് ഒരിക്കൽ നിഖില പ്രതികരിച്ചിരുന്നു. 36 വയസുള്ള ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അച്ഛൻ ഒരു നക്സലൈറ്റായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല.

ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല. വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്? എന്നായിരുന്നു നിഖില ചോദിച്ചത്. ഇപ്പോഴിതാ അഖില വീണ്ടും സോഷ്യൽമീഡിയയിൽ നിറയുകയാണ്. തിരുനാവായയിൽ നടക്കുന്ന കുംഭമേളയിൽ അഖിലയെന്ന സന്യാസിനി അവന്തിക ഭാരതിയും പങ്കാളിയാണ്. കുംഭമേളയിൽ നിന്നുള്ള അവന്തികയുടെ ഫോട്ടോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കുംഭമേളക്ക് ചുക്കാൻ പിടിച്ച മൂന്നുപേരിൽ ഒരാളും അവന്തികയാണ്. നിസാരി മേനോൻ എന്ന വ്ലോ​ഗർ തിരുനാവായയിൽ വെച്ച് അവന്തികയെ നേരിട്ട് കണ്ടതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത് ഇങ്ങനെയാണ്... എന്തൊരു തേജസ്‌... എന്തൊരു ഐശ്വര്യം. പ്രശസ്ത അഭിനേത്രിയായ നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചുവെന്ന് വായിച്ചറിഞ്ഞിരുന്നു.

പക്ഷെ നേരിൽ കാണാൻ കഴിയുമെന്ന് കരുതിയില്ല. കണ്ടു... അവരും തിരുനാവായിലുണ്ട്. സന്തോഷം എന്നായിരുന്നു നിസാരി കുറിച്ചത്. പഴയ നക്സലറ്റിന്റെ മകളും സിനിമാ താരത്തിന്റെ സഹോദരിയും സർവോപരി സ്ത്രീയുമാണെന്നതുകൊണ്ട് തന്നെ സന്യാസ വേഷത്തിലുള്ള അവന്തികയുടെ ഫോട്ടോ ഇന്റർനെറ്റിൽ ചർച്ച വിഷയമായി മാറി. നെ​ഗറ്റീവും പോസിറ്റീവുമായ പ്രതികരണങ്ങളാണ് ആളുകളുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്.

Avantika Bharathi Nikhila Vimal

ഒരു സ്ത്രീ ഇങ്ങനെ സന്യസിക്കേണ്ടതുണ്ടോ? സ്ത്രീധർമ്മം നിർവഹിക്കുന്ന എല്ലാവരും ഒരു സന്യാസിനിയല്ലേ?. ശരിയാണ്... ഇവരിൽ ചൈതന്യം, തേജസ് ദർശിക്കാനുണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ മൈ ബോഡി മൈ ഫ്രീഡം എന്നൊക്കെ പറഞ്ഞ് ഇവിടെ ഒരുമാതിരി വേഷം കെട്ടും സർവ്വ കുത്തിത്തിരുപ്പും ഉണ്ടാക്കുന്നവരേക്കാൾ നല്ല തിരഞ്ഞെടുപ്പാണ് അവന്തികയുടേത്.

വെളിച്ചം വിതറുന്ന വഴിയേ ആണല്ലോ... നന്നായിരിക്കട്ടെ, മിണ്ടാ മഠങ്ങളിലേയും പള്ളികളിലേയും പോലെ പ്രാർത്ഥിച്ച് കൊടുക്കുന്നതല്ല ഇവരെയൊന്നും. സ്വന്തം പഠനങ്ങളും തീരുമാനങ്ങളും കൊണ്ട് ഒരു പ്രായമാകുമ്പോൾ സ്വയം തിരഞ്ഞെടുക്കുന്ന വഴികളാണ് ഇവരുടെ സന്യാസം എന്നായിരുന്നു അവന്തികയെ അനുകൂലിക്കുന്നവർ കുറിച്ചത്. ബാല്യം, കൗമാരം,യവ്വനം, വാർദ്ധക്യം എന്നീ കാലങ്ങൾക്ക് അനുസരിച്ച് ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നീ ആശ്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

യവ്വനത്തിൽ സന്യസിക്കുന്നത് എന്തുകൊണ്ടും ശരിയല്ല എന്ന് അഭിപ്രായപ്പെട്ടവരേയും കമന്റ് ബോക്സിൽ കാണാം. കലാമണ്ഡലം വിമലാദേവിയും എംആര്‍ പവിത്രനുമാണ് നിഖിലയുടേയും അഖിലയുടേയും മാതാപിതാക്കൾ. രണ്ടുപേരും അമ്മ വിമലയുടെ പാത പിന്തുടർന്ന് നൃത്തം അഭ്യസിച്ചവരുമാണ്. ഡല്‍ഹിയിലെ ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖില ഉപരിപഠനം നടത്തിയത് അമേരിക്കയിലാണ്.

More from Filmibeat

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X