ജോവികയുടെ അച്ഛൻ അയാളല്ല; വനിതയുടെ രണ്ടാം ഭർത്താവിന്റെ ആരോപണം; വിശദീകരണവുമായി നടി

തമിഴ് ‌ടെലിവിഷൻ രം​ഗത്ത് വീണ്ടും വാർത്താ പ്രാധാന്യം നേടുകയാണ് വനിത വിജയകുമാർ. വിവാഹമോചനങ്ങളും കുടുംബവുമായുള്ള പ്രശ്നവും കാരണം വിവാദ കലുഷിതമായ വനിതയുടെ ജീവിതം ഇന്ന് മറ്റൊരു ഘട്ടത്തിലാണ്. മുമ്പ് നിരവധി ഹേറ്റേഴ്സ് നടിക്കുണ്ടായിരുന്നെങ്കിലും ഇന്ന് വനിതയ്ക്ക് വലിയ ജനസ്വീകാര്യത ലഭിക്കുന്നുണ്ട്. കുടുംബത്തില‍ുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വനിത നടത്തിയ തുറന്ന് പറച്ചിലുകളാണ് ഇതിന് കാരണമായത്.

കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതമാണെങ്കിലും വനിത നല്ല മനസിനുടമയാണെന്ന് ആരാധകർ പറയുന്നു. വനിതയെ കുടുംബത്തിലേക്ക് തിരികെ സ്വീകരിക്കണമെന്ന് പിതാവായ നടൻ വിജയകുമാറിനോട് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടാറുമുണ്ട്.

Vanitha Vijayakumar

വനിതയുടെ മകൾ ജോവികയും ലൈം ലൈറ്റിലേക്ക് കടന്ന് വന്നിരിക്കുകയാണ്. ബി​ഗ് ബോസ് തമിഴിന്റെ ഏഴാം സീസണിൽ ജോവിക മത്സരാർത്ഥിയായെത്തിയിട്ടുണ്ട്. ഇതിനകം ജോവിക പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ജോവിക വളരെ ബോൾഡ് ആണെന്ന് ബി​ഗ് ബോസ് പ്രേക്ഷകർ പറയുന്നു. തനിക്കെതിരെ വരുന്ന ആക്ഷേപങ്ങൾക്ക് ഷോയിൽ കൃത്യമായ മറുപടി നൽകാൻ ജോവിക മടിക്കുന്നില്ല.

ജോവികയുടെ പിതാവിനെക്കുറിച്ചുള്ള ചർച്ചകളാണ് തമിഴ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ നടക്കുന്നത്. ജോവികയും മകൻ വിജയ് ശ്രീ ഹരിയും ആദ്യ ഭർത്താവ് ആകാശിൽ പിറന്നവരാണെന്നാണ് വനിത നേരത്തെ പറഞ്ഞത്. എന്നാൽ ഈ വാദത്തെ എതിർത്ത് കൊണ്ട് വനിതയുടെ രണ്ടാം ഭർത്താവ് ആനന്ദ് രാജൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്.

Vanitha Vijayakumar

ജോവികയുടെ പിതാവ് ആകാശ് അല്ല, ആകാശുമായി വേർപിരിഞ്ഞ ശേഷം അരുൺ എന്ന കാമുകൻ വനിതയ്ക്കുണ്ടായിരുന്നു. ഈ ബന്ധത്തിൽ പിറന്ന മകളാണ് ജോവികയെന്നാണ് ആനന്ദ് രാജൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നേരത്തെ വനിത ബി​ഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർത്ഥിയായ സമയത്താണ് രാജൻ അഭിമുഖം നൽകിയത്.

പരാമർശം വീണ്ടും ചർച്ചയായിരിക്കെ വിഷയത്തിൽ വിശദീകരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് വനിത. ജോവികയുടെ പിതാവ് ആകാശ് തന്നെയാണെന്ന് വനിത വിജയകുമാർ പറയുന്നു. തന്റെ ആദ്യ രണ്ട് ഭർത്താക്കൻമാരുമായി ഇപ്പോഴും കോൺടാക്‌ട് ഉണ്ടെന്നും മക്കൾക്ക് വേണ്ടിയാണതെന്നും വനിത വിജയകുമാർ വ്യക്തമാക്കി.

മൂന്ന് വിവാഹ​ങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. 2000 ത്തിലായിരുന്നു ആദ്യ വിവാഹം. നടൻ ആകാശായിരുന്നു ഭർത്താവ്. വിജയ് ശ്രീ ഹരി, ജോവിക എന്നീ മക്കൾ ഇരുവർക്കും ജനിച്ചു. ബന്ധം പിരിഞ്ഞ ശേഷം മകൻ അച്ഛനൊപ്പം പോയി. മകൾ ജോവിക അമ്മയ്ക്കൊപ്പം നിന്നു.

2007 ലാണ് എന്ന ബിസിനസുകാരനായ ആനന്ദ് രാജനെ വനിത വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ജയ്നിത രാജൻ എന്നാണ് ഈ മകളുടെ പേര്. ഒറ്റയ്ക്കായ അച്ഛനാെപ്പം നിൽക്കണമെന്ന് ജയ്നിത പറഞ്ഞതോടെ മകളെ വനിത അച്ഛനൊപ്പം വി‌ടുകയായിരുന്നു.

ആനന്ദ് രാജനുമായി പിരിഞ്ഞ ശേഷം കൊറിയോഗ്രഫർ റോബർട്ടുമായി വനിത പ്രണയത്തിലായിരുന്നു. ഈ ബന്ധവും നീണ്ട് നിന്നില്ല. പീറ്റർ പോൾ എന്ന വ്യക്തിയെയാണ് പിന്നീട് വനിത വിവാഹം ചെയ്തത്. പെൺമക്കളുടെ പിന്തുണയോടെയായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. അടുത്തിടെയാണ് പീറ്റർ പോൾ അന്തരിച്ചത്. മദ്യപാനം കാരണമാണ് പീറ്റർ പോളുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് നേരത്തെ വനിത വ്യക്തമാക്കിയിട്ടുണ്ട്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X