ഇനിപ്പറയൂ, ആരാണ് ശരിയ്ക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍?

By Aswathi

അതാണ്ടാ മലയാളി, തരം പോലെ എല്ലാം മാറ്റിപ്പറയും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്ഥാനത്ത് കാലക്രമത്തില്‍ ഒരാള്‍ വന്നേ തീരു. സിനിമകളുടെ വിജയപരാജയങ്ങള്‍ നോക്കി അങ്ങനെ പല പേരുകളും മലയാളിപ്രേക്ഷകര്‍ നിര്‍ദ്ദേശിച്ചു.

പൃഥ്വിയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും കളിക്കുമ്പോള്‍ പലരും പറഞ്ഞും പൃഥ്വരാജ് തന്നെ അടുത്ത സൂപ്പര്‍സ്റ്റാര്‍. ഇന്ത്യന്‍ റുപി, സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍, മെമ്മറീസ് അങ്ങനെ തുടരെ തുടരെ ഹിറ്റുകള്‍ വന്നപ്പോള്‍ ഉറപ്പിച്ചു പൃഥ്വി തന്നെ.

അപ്പോഴാണ് 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നക്ലൈസ് തുടങ്ങിയ ഹിറ്റുകളുമായി ഫഹദ് ഫാസില്‍ വരുന്നത്. അപ്പോള്‍ നേരത്തെ പറഞ്ഞത് മാറ്റി, അടുത്ത സൂപ്പര്‍സ്റ്റാര്‍ ഫഹദ്. ദുല്‍ഖര്‍ ഹിറ്റുകള്‍ നേടിയപ്പോള്‍ ഫഹദ് ഫാസില്‍ തള്ളപ്പെട്ടു. ഇപ്പോള്‍ താരം നിവിന്‍ പോളിയാണ്. അപ്പോള്‍ ശരിക്കും ആരാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍.

പൃഥ്വിരാജോ?

ഇനിപ്പറയൂ, ആരാണ് ശരിയ്ക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍?

മലയാള സിനിമയില്‍ ഇപ്പോള്‍ മികച്ച നിലയില്‍ മുന്നേറുന്ന നായകനടനാണ് പൃഥ്വി. വിമര്‍ശനങ്ങള്‍ കൂസാതെ പൃഥ്വി മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധകൊടുക്കുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പൃഥ്വിയ്ക്കുള്ള കഴിവ് തന്നെയാണ് ഈ വിജയത്തിന് പിന്നില്‍

ഫഹദ് ഫാസില്‍

ഇനിപ്പറയൂ, ആരാണ് ശരിയ്ക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍?

ആദ്യത്തെ വരവ് പാളിയെങ്കിലും രണ്ടാം വരവില്‍ സര്‍വ്വതും കീഴടക്കിയ നടനാണ് ഫഹദ് ഫാസില്‍. തുടരെ തുടരെ ഹിറ്റുകള്‍. ഫഹദ് തന്നെയാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് നിനച്ചരിക്കുമ്പോഴാണ് നടന്റെ കരിയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി താഴോട്ട് പോയത്.

ദുല്‍ഖര്‍ സല്‍മാന്‍

ഇനിപ്പറയൂ, ആരാണ് ശരിയ്ക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍?

ഉസ്ദാത് ഹോട്ടല്‍ എന്ന ചിത്രത്തിന്റെ വിജയത്തോടെ തന്നെ ദുല്‍ഖറില്‍ നിന്ന് വാപ്പച്ചിയുടെ ലേബല്‍ മാറിക്കിട്ടിയിട്ടുണ്ട്. ഓകെ കണ്‍മണി എന്ന ചിത്രത്തിന്റെ വിജയത്തോടെ മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ദുല്‍ഖര്‍ സ്റ്റാറാണ്

നിവിന്‍ പോളി

ഇനിപ്പറയൂ, ആരാണ് ശരിയ്ക്കും അടുത്ത സൂപ്പര്‍സ്റ്റാര്‍?

മിനിമം ഗ്യാരണ്ടിയുള്ള നടനെന്ന നിലയില്‍ നിവിന്‍ സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെയ്യുന്ന ചിത്രങ്ങളെല്ലാം വിജയമാണ്. പ്രേമത്തിന്റെ ഹിറ്റോടെയാണ് നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞു തുടങ്ങിയത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X