ജ്യോതിക, ത്രിഷ, നയന്‍താര, കീര്‍ത്തി സുരേഷ്! ഇവരിലാരായിരിക്കും 2018 ലെ മികച്ച നടി? കാണൂ!

തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന നിരവധി സിനിമകാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആരാണ് 2018 ലെ മികച്ച നടി എന്ന് ചോദിച്ചാല്‍ ആരാധകര്‍ അല്‍പ്പം പ്രയാസപ്പെടും. സൂപ്പര്‍ നായികമാരുടെ തിരിച്ചുവരവും യുവനായികമാരുടെ അസാമാന്യ അഭിനയമികവുമൊക്കെയായിരുന്നു തമിഴകത്ത് നടന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് ജ്യോതിക തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് ഈ നായികയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ പിന്തുണയെക്കുറിച്ചും തന്റെ സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഈ താരം രംഗത്തെത്തിയിരുന്നു.

മനോഹരമായ വര്‍ഷം കൂടി അവസാനിക്കുകയാണ്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതകളുമായി ഒട്ടേറെ സിനിമകളാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മേക്കോവറുകളും കൊണ്ടും അസാമാന്യ അഭിനയമിവലിലൂടെയുമൊക്കെയായി ഞെട്ടിച്ചവരും കുറവല്ല. തമിഴകത്തെ മികച്ച നടി ആരായിരിക്കുമെന്നറിയാനൊരാകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കൂ.

ആന്‍ഡ്രിയ

ആന്‍ഡ്രിയ

ഫഹദിന്റെ നായികയായി മലയാളത്തിലേക്കെത്തിയ ആന്‍ഡ്രിയക്ക് നിറയെ അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രമായ വിശ്വരൂപം 2 ല്‍ നായികയായെത്തിയത് ഈ താരമായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള കഥാപാത്രവുമായാണ് ഇത്തവണ താരമെത്തിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വരലക്ഷ്മി ശരത്കുമാര്‍

വരലക്ഷ്മി ശരത്കുമാര്‍

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കി മുന്നേറുന്ന താരങ്ങളിലൊരാളാണ് വരലക്ഷ്മി ശരത്കുമാര്‍. മിസ്റ്റര്‍ ചന്ദ്രമൗലിയില്‍ അസാമാന്യ അഭിനയമികവുമായാണ് താരമെത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു.

സായ് പല്ലവി

സായ് പല്ലവി

പ്രേമത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ് സായ് പല്ലവി. ഭാഷാഭേദമില്ലാതെ എല്ലായിടത്തുനിന്നും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. മാരി 2ലൂടെയാണ് സായ് പല്ലവിയെത്തിയത്.

ജ്യോതികയുടെ തിരിച്ചുവരവ്

ജ്യോതികയുടെ തിരിച്ചുവരവ്

എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ജ്യോതിക തിരിച്ചെത്തിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. രണ്ടാം വരവില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരമെത്തുന്നത്. കാട്രിന്‍ മൊഴിയിലൂടെ ആര്‍ ജെയായും താരമെത്തിയിരുന്നു. മികച്ച പിന്തുണയാണ് താരത്തിന് ആരാധകര്‍ നല്‍കുന്നത്.

 ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങള്‍

ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങള്‍

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കൊലമാവ് കോകില, ഇമമൈക്ക നൊടികള്‍ ഈ രണ്ട് സിനിമയുമായാണ് ഇത്തവണ താരമെത്തിയത്. സൂപ്പര്‍ താരമോ നായകനോ ഇല്ലാതെയും സിനിമ വിജയിപ്പിക്കാമെന്ന് തെളിയിച്ചാണ് നയന്‍താര മുന്നേറിയത്. വളരെ പെട്ടെന്ന് തന്നെ കഥാപാത്രമായി മാറുന്ന അഭിനേത്രിക്ക് ശക്തമായ ആരാകപിന്തുണയാണ് ലഭിക്കുന്നത്.

 ത്രിഷയുടെ പ്രകടനം

ത്രിഷയുടെ പ്രകടനം

ത്രിഷയും വിജയ് സേതുപതിയും ഒരുമിച്ചെത്തിയ സിനിമയാണ് 96. നൊസ്റ്റാള്‍ജിയയുമായെത്തിയ സിനിമയെ തെന്നിന്ത്യ മുഴുവനും ഏറ്റെടുത്തിരുന്നു. വിജയ് സേചുപതിയായിരുന്നു നായകനായെത്തിയത്. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ്

മലയാളത്തിന്റെ സ്വന്തം താരപുത്രിയായ കീര്‍ത്തി സുരേഷിന് തമിഴകത്തെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സാവിത്രിയിലൂടെയാണ് താരം ആരാധകരെ ഞെട്ടിച്ചത്. ബയോപ്പിക്ക് ചിത്രത്തിനായി കടുത്ത തയ്യാറെടുപ്പുകളും താരപുത്രി നടത്തിയിരുന്നു. തെലുങ്കില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X