For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളെ സ്വാധീനിച്ച നടി ആര്? പ്രേക്ഷകര്‍ പറയുന്നു മഞ്ജുവും നവ്യയും! അപ്പോള്‍ പാര്‍വ്വതിയും റിമയുമോ?

  |

  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ ആരംഭിച്ചിരുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പേരില്‍ തുടങ്ങിയ സംഘട രൂപം കൊണ്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യം സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വെളിപ്പെടുത്തിയിരുന്നു.

  ഏട്ടനും ഇക്കയ്ക്കും അടുത്ത വെല്ലുവിളി യുവതാരങ്ങള്‍ മാത്രമല്ല!ഒന്നിച്ചെത്തുന്നത് 10 വമ്പന്‍ സിനിമകള്‍

  പിന്നാലെ സംഘടന ആരാധസകരോട് ഒരു കാര്യം ചോദിച്ചിരുന്നു. നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാ ലോകത്തെ ഒരു സഹപ്രവര്‍ത്തക/വ്യക്തിത്വം ആരാണ്? എന്നായിരുന്നു സംഘടന ചോദിച്ചിരുന്നത്. അതില്‍ ഏറ്റവുമധികം ഉത്തരങ്ങള്‍ കിട്ടിയിരിക്കുന്നതും രണ്ട് നടിമാരുടെ പേരാണ്.

  ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സംഘടന

  ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സംഘടന

  വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്... ഒരു വര്‍ഷം പിന്നിട്ട പ്രസ്ഥാനം ചില പുനര്‍വായനകളിലേക്ക്. നിലനില്‍ക്കുന്ന വ്യവസ്ഥയെ പുനര്‍വായനക്ക് വിധേയമാക്കി മാത്രമേ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സിനിമയുടെ അകത്തെയും പുറത്തെയും അത്തരമൊരു വായനക്ക് വിധേയമാക്കേണ്ടതുണ്ട്. കാഴ്ചയിലൂടെ, ചിന്തയിലൂടെ, കലയുടെയും സംവാദങ്ങളുടെയും കൈകോര്‍ക്കലിലൂടെ വേണം ഈ പുനര്‍വായന സാധ്യമാക്കാന്‍. സിനിമാ പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍, സൗഹൃദസദസ്സുകള്‍, സിനിമാ യാത്രകള്‍.... തോളോട് തോള്‍ ചേര്‍ന്ന്, ആത്മവിശ്വാസത്തോടെ, തല ഉയര്‍ത്തി നില്ക്കാനുളള ഈ എളിയ പരിശ്രമങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം. തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായുള്ള ഈ യത്‌നങ്ങളില്‍ നിങ്ങളും ഭാഗമാകൂ... കൈകോര്‍ക്കൂ..നന്ദി!

   ആരാണ് അത്..?

  ആരാണ് അത്..?

  നിങ്ങള്‍ വെള്ളിത്തിരയില്‍ സൃഷ്ടിക്കാന്‍/കാണാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീകഥാപാത്രം ഏതാണ്? നിങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച സിനിമാ ലോകത്തെ ഒരു സഹപ്രവര്‍ത്തക/വ്യക്തിത്വം ആരാണ്? എന്നിങ്ങനെ ചില ചോദ്യങ്ങള്‍ സംഘടന പ്രേക്ഷകരോട് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരം കമന്റ് ബോക്‌സുകൡ നിറയുകയും ചെയ്തിരുന്നു. കൂടുതലും രണ്ട് നടിമാരെ കുറിച്ചാണ് ആരാധകര്‍ പ്രശംസിച്ച് പറഞ്ഞത്. മാത്രമല്ല മറ്റുവരുടെ പ്രശ്‌നമെന്താണെന്നും ചിലര്‍ ചൂണ്ടി കാണിച്ചിരുന്നു.

  രണ്ട് നടിമാര്‍

  രണ്ട് നടിമാര്‍

  ആരാധകര്‍ പ്രധാനമായും എടുത്ത് പറഞ്ഞിരിക്കുന്നത് രണ്ട് നടിമാരുടെ പേരുകളാണ്. മഞ്ജു വാര്യരും നവ്യ നായരുമാണ് ആ രണ്ട് നടികള്‍. അതിനുള്ള കാരണവും അവര്‍ പറയുന്നുണ്ട്. മഞ്ജു വാര്യര്‍ ആവാനുള്ള കാരണം ജീവിതത്തില്‍ ഒരുപാട് തിക്താനുഭവങ്ങള്‍ പിടിച്ചു കുലുക്കിയ സ്ത്രീ... തളരാതെ ഇന്നും ആ മുഖത്തെ പുഞ്ചിരി പലര്‍ക്കും അതൊരു പ്രചോദനമാണ്. ഒരു 20 വര്‍ഷത്തിനു ശേഷം അവരുടെ കഥ സിനിമയാകുമ്പോള്‍ അവര്‍ ആരായിരുന്നു എന്ന് ലോകം അറിയുമെന്നും ചിലര്‍ പറയുന്നു.

  നവ്യ നായര്‍

  നവ്യ നായര്‍

  നവ്യ നായര്‍ താരജാഡയില്ലാത്ത അനുഗ്രഹീത കലാകാരി. നായികമാരിലെ നര്‍ത്തകി, നര്‍ത്തകരിലെ നായിക. അഭിനയ ജീവതത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെങ്കിലും കലാരംഗത്ത് നൃത്തവിസ്മയം തീര്‍ത്ത് കലയോടുളള ആത്മാര്‍ത്ഥയും ഇഷ്ടവും കൊണ്ട് പോകുന്നു. മലയാളികള്‍ക്ക് എന്നും നവ്യ നായര്‍ പരിചിതമാണ് സിംപിള്‍ ആണ്. എവിടെ ചെന്നാലും അത് മറ്റൊരു നായികയിലെ വ്യക്തി ജീവിതമെടുത്താലും കാണാന്‍ കഴിയില്ല നന്ദനം പോലുളള നല്ല സിനിമാനുഭവം പ്രേക്ഷകരിലേക്ക് എത്തിച്ചു ഇന്ന് മലയാള സിനിമയില്‍ നവ്യ നായര്‍ ഉണ്ടെങ്കില്‍ മലയാള സിനിമയക്ക് നല്ല സംഭാവനകള്‍ ലഭിക്കുമായിരുന്നൂ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നത് പേര്‍സ്ണാലിറ്റി കൊണ്ട് നവ്യ നായരാണെന്ന് പറയുന്നവരുണ്ട്.

  റിമയും പാര്‍വ്വതിയും

  റിമയും പാര്‍വ്വതിയും

  റിമയെയും പാര്‍വ്വതിയെയും സ്‌നേഹിക്കുന്നവരുമുണ്ട്. റിമ ആന്‍ഡ് പാര്‍വതി... തെറ്റായ കാര്യങ്ങള്‍ക്ക് നേരെ നിര്‍ഭയം ശബ്ദമുയര്‍ത്താന്‍ നിങ്ങള്‍ രണ്ട് പേരും കാണിക്കുന്ന ധൈര്യം എത്ര പ്രസംസിച്ചാലും മതിയാവില്ല. പാര്‍വതിയുടെ കാര്യമാണെങ്കില്‍ ജീവിതത്തോടും സിനിമ അഭിനയത്തോടും അവര്‍ക്കുള്ള അഭിനിവേശം അത്ഭുതകരം!!!! ത്യാഗം സഹിച്ചും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ആര്‍ജ്ജവം... അതാണ് അവരെ പ്രിയപ്പെട്ടതാക്കാന്‍ കാരണം.

  English summary
  Who is the one female professional in cinema that influenced you? Asking women in cinema collective
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X