ലൂസിഫറിൽ കണ്ട സയിദ് മസൂദല്ല...!! ഖുറേഷി അബ്രാമും മസൂദും തമ്മിൽ അടുത്ത ബന്ധം..
പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫർ തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി ആകാക്ഷയോടെയായിരുന്നു കാത്തിരുന്നത്. പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്താതെയായിരുന്നു പൃഥ്വിയും ടീം ലൂസിഫറിനെ അവതരിപ്പിച്ചത്. ഇപ്പോഴിത പ്രേക്ഷകരെ ആവേശത്തിലാക്കി ലൂസിഫർ ടീം വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിൽ നടന്നിരുന്നു.
ആദ്യ ഭാഗം ലൂസിഫറാണെങ്കിൽ രണ്ടാം ഭാഗത്തിന് എമ്പുരാൻ എന്നാണ് പേര് നൽകിയിരിക്കുന്നത് . ഇത് പ്രേക്ഷകരിൽ അത്ഭുതം ജനിപ്പിച്ചിട്ടുണ്ട്. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം മുതൽ പ്രേക്ഷകർ എമ്പുരാന്റെ പിന്നാലെയാണ് . ലൂസിഫറിനെ പേലെ വൻ തരാനിര ചിത്രത്തിൽ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ലൂസിഫറിൽ കയ്യടി നേടിയ ഒരു കഥാപാത്രമായിരുന്നു പൃഥ്വിരാജിന്റെ സയിദ് മസൂദ് .പൃഥ്വിയിലൂടെ തന്നെയാണ് ചിത്രം അവസാനിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ രണ്ടാം ഭാഗം വരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് സയിദ് മസൂദിനെ കുറിച്ചാണ്. ഖുറേഷി അബ്രാമും സയിദ് മസൂദും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്.

രണ്ടാം ഭാഗം എടുക്കാനുളള കാരണം
ഒന്നാം ഭാഗത്തിന്റെ വിജയമാണ് രണ്ടാം ഭാഗം എടുക്കാനുള്ള കാരണമെന്ന് പൃഥ്വി പറഞ്ഞു. രണ്ടാം ഭാഗമാണെങ്കിലും ലൂസിഫറിന്റെ തുടർച്ച മാത്രമായിരിക്കില്ല ഈ ചിത്രം എന്നും പല കഥാപാത്രങ്ങളുടേയും മുൻകാലം പറയുന്ന ചിത്രമായിരിക്കും എമ്പുരാനെന്നും വാർത്ത സമ്മേളനത്തിൽ പൃഥ്വിയും, മുരളി ഗോപിയും പറഞ്ഞു.

എമ്പൂരാനിൽ പൃഥ്വി
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പൃഥ്വിയുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇതിന് താരം തന്നെ മറുപടി നൽകിയിട്ടുണ്ട്. ആരാണ് ഖുറേഷി അബ്രാം, ഖുറേഷിയുടെ ആരാണ് സയീദ് മസൂദ് എന്ന് എനിക്കും മുരളിയ്ക്കും ലൂസിഫർ ചെയ്യുന്നതിന് മുൻപ് അറിയാം. സയീദ് ലൂസിഫറിൽ കണ്ടത്ര ചെറിയ കഥാപാത്രമല്ല സ്റ്റീഫന്റേയോ ഖുറോഷിയുടേയോ ജീവിതത്തിൽ. അത് മാത്രമേ ഞാൻ ഇപ്പോൾ പറയുന്നുള്ളൂവെന്ന് പൃഥ്വി വ്യക്തമാക്കി.

ചിത്രത്തിന്റെ ഷൂട്ടിങ്
അടുത്ത വർഷം രണ്ടാം പകുതിയോടെ ജോലികൾ ആരംഭിക്കും. എന്നാൽ റിലീസിങ്ങിനെ കുറിച്ച് ഇപ്പോഴെ പറയാൻ സാധിക്കില്ല. ഷൂട്ടിങ് എവിടെ എപ്പോഴാണെന്ന് തങ്ങൾക്ക് ധാരണയുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും ഷൂട്ടിങ്ങിനായി അനുമതി ആവശ്യമാണ്. ലൊക്കേഷനുകളിലേയ്ക്ക് വലിയ യൂണിറ്റുമായി സഞ്ചരിക്കേണ്ടി വരും. അത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പിന്നെ നടി-നടന്മാരുടെ ഡേറ്റ്- അതിനെ കുറിച്ചൊന്നും കൃത്യമായി ഒരു ഐഡിയയും തങ്ങൾക്കില്ലെന്നും പൃഥ്വി പറയുന്നു.

ലൂസിഫറിനെക്കാൾ വലുത്
ലൂസിഫറിനെക്കാലും വലിയ ചിത്രമാണ് എമ്പൂരാൻ. അതിനാൽ തന്നെ ഷൂട്ടിങ്ങിന് മുമ്പുള്ള ജോലികൽ കൂടുതലാണ്. ലൂസിഫറിന്റെ കാര്യത്തിൽ ഏറ്റവും എളുപ്പം ഷൂട്ടിങ്ങായിരുന്നു. ചിത്രീകരണത്തിന് ആറ് മാസത്തിനു മുൻപ് നടന്ന തയ്യാറെടുപ്പാണ് അത്രയും എളുപ്പമാക്കിയത്. ലൂസിഫറിന്റെ ലൊക്കേഷനെ പോല ഒരുപാട് ലൊക്കേഷനും ഈ ചിത്രത്തിനുണ്ട്. എന്നാൽ കേരളമായിരിക്കും പ്രധാന ലൊക്കേഷൻ


Click it and Unblock the Notifications











