»   » സമ്മര്‍ ഇന്‍ ബത്‌ലഹേം ഇപ്പോള്‍ ചെയ്താല്‍ മോഹന്‍ലാലിന്റെ അതിഥി വേഷത്തില്‍ ആര് എത്തും ?

സമ്മര്‍ ഇന്‍ ബത്‌ലഹേം ഇപ്പോള്‍ ചെയ്താല്‍ മോഹന്‍ലാലിന്റെ അതിഥി വേഷത്തില്‍ ആര് എത്തും ?

Posted By: Rohini
Subscribe to Filmibeat Malayalam

സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മലയാളത്തിലെ ഏറ്റവും മികച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലൊന്ന്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ കുടുംബ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം.

ക്ലാസ്‌മേറ്റ്‌സ് ഒരു ദശകം പിന്നിട്ടു, സുകുവായി ദുല്‍ഖര്‍ വന്നാല്‍ എങ്ങിനെയിരിക്കും, മാറി ചിന്തിക്കാം


ഇന്ന് മലയാള സിനിമയില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇപ്പോള്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം ഒരിക്കല്‍ കൂടെ സംവിധാനം ചെയ്യുകയാണെങ്കില്‍ ആരൊക്കെ താരങ്ങളായി എത്തും. പ്രത്യേകിച്ചും മോഹന്‍ലാലിന്റെ അതിഥി വേഷം ആര് ചെയ്യും? നോക്കാം


ഡെന്നീസായി ദുല്‍ഖര്‍

സുരേഷ് ഗോപി അവതരിപ്പിച്ച ഡെന്നീസ് എന്ന കഥാപാത്രമായി നമുക്ക് ദുല്‍ഖര്‍ സല്‍മാനെ പരിഗണിയ്ക്കാം. നാട് വിട്ട് ഒളിച്ചോടുന്നതും, ഒറ്റയ്ക്ക് ജീവിയ്ക്കുന്നതുമൊക്കെയായ കഥാപാത്രങ്ങള്‍ ഏറെ ചെയ്ത് ശീലമുള്ള നടനാണ് ദുല്‍ഖര്‍.


രവി ശങ്കറായി നിവിന്‍ പോളി

ഹാസ്യം നിറഞ്ഞ നായക വേഷത്തിന് വേണ്ടി നിവിന്‍ പോളിയെ പരിഗണിയ്ക്കാം. ജയറാം ചെയ്ത രവിശങ്കറിന്റെ വേഷം നിവിന്‍ ചെയ്താല്‍ നന്നാവും. ദുല്‍ഖര്‍ സല്‍മാന്‍ - നിവിന്‍ പോളി കൂട്ടുകെട്ടും ജനം അംഗീകരിച്ചതാണ്.


അഭിരാമിയായി പാര്‍വ്വതി

തന്റേടം ആവശ്യത്തിലധികമുള്ള അഭിരാമിയെ അവതരിപ്പിയ്ക്കാന്‍ എന്തുകൊണ്ടും യോഗ്യ പാര്‍വ്വതി തന്നെയാണ്. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമി.


മോനായിയായി സൗബിന്‍

കലാഭവന്‍ മണിയ്ക്ക് പകരം കലാഭവന്‍ മണി മാത്രമാണ്. എന്നിരുന്നാലും യുവ തലമുറയില്‍ ദുല്‍ഖര്‍ - നിവിന്‍ പോളി കൂട്ടുകെട്ടിനൊപ്പം പ്രേക്ഷകരെ ചിരിപ്പിയ്ക്കാന്‍ മോനായി എന്ന കഥാപാത്രമായി സൗബിന്‍ ഷഹീര്‍ എത്തിയാല്‍ നന്നായിരിയ്ക്കും.


നിരഞ്ജനായി പൃഥ്വിരാജ്

നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പൃഥ്വിരാജിനെ അല്ലാതെ മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ വയ്യ. സുരേഷ് ഗോപിയെയും ജയറാമിനെയും കടത്തിവെട്ടി അവസാനത്തെ അഞ്ച് മിനിട്ട് കൊണ്ട് സിനിമ തന്റേത് മാത്രമാക്കിയ ശക്തമായ അതിഥി വേഷമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റേത്.


English summary
If Summer In Bethlehem is remade now, who are the perfect replacements for Suresh Gopi, Jayaram, Manju Warrier, and other major stars of the movie?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam