twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    By Aswini
    |

    ഇപ്പോള്‍ അക്കാര്യത്തിലാണല്ലോ ചര്‍ച്ച നടക്കുന്നത്, ആരാണ് മലയാളത്തില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍, അല്ലെങ്കില്‍ ആരൊക്കെയാണ് മോഹന്‍ലാലിന്റെയെും മമ്മൂട്ടിയുടെ പകരക്കാരായി വരുന്നത്??

    ഓരോ പുതുമുഖ താരങ്ങളും വിജയിച്ചു കാണിക്കമ്പോള്‍ ആരാധകര്‍ തരം പോലെ ആ പേരുകള്‍ മാറ്റി പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍....ഇപ്പോള്‍ ആ പേര് നിവിന്‍ പോളിയുടെ മേലാണ്...

    പൃഥ്വിരാജ്

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    മലയാളത്തിലെ 'ഫിറ്റ്‌നസ് ടാലന്റഡ് ആക്ടര്‍' ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പൃഥ്വിരാജിലേക്ക് വിരല്‍ ചൂണ്ടും. ബോളിവുഡിലും മലയാളത്തിലും തമിഴിലും ഒരേ സമയം വിജയങ്ങള്‍ നേടിയ ഏക നടനായിരിക്കും ഒരു പക്ഷെ പൃഥ്വിരാജ്. മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകാന്‍ എന്തുകൊണ്ടും യോഗ്യന്‍

    നിവിന്‍ പോളി

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    ഒരു മാസ് എന്‍ട്രിയാണ് സൂപ്പര്‍സ്റ്റാറിന്റെ ലക്ഷണമെങ്കില്‍ ഇപ്പോള്‍ നിവിന്‍ പോളിയ്ക്ക് അതുണ്ട്. തുടരെ തുടരെ വിജയങ്ങളാണ് വേണ്ടതെങ്കില്‍ അതും നിവിന്‍ പോളിയ്ക്കുണ്ട്. സഹപ്രവര്‍ത്തകരുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ അതും നിവിന്‍ പോളിയ്ക്കുണ്ട്. ആസിഫ് അലി അംഗീകരിച്ചു കഴിഞ്ഞു, നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യനാണെന്ന്. അല്ലെങ്കിലും ഇപ്പോള്‍ നിവിന്‍ പോളിയുടെ പേരിലാണല്ലോ ചര്‍ച്ചകള്‍ നടക്കുന്നത്.

    ദുല്‍ഖര്‍ സല്‍മാന്‍

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    മമ്മൂട്ടിയുടെ ചരിത്രം ആവര്‍ത്തിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ന്യൂജെന്‍ സിനിമകളും ഒപ്പം കലാമൂല്യമുള്ള ചിത്രങ്ങളും സധൈര്യം സ്വീകരിച്ച നടന്‍. എബിസിഡിയും, ബാംഗ്ലൂര്‍ ഡെയ്‌സും പോലുള്ള ചിത്രങ്ങള്‍ മാത്രമല്ല, ഞാന്‍ എന്ന ചിത്രം പോലുള്ളവയും തിരഞ്ഞെടുക്കാന്‍ കാണിച്ച ദുല്‍ഖറിന്റെ ധൈര്യത്തെ സമ്മതിക്കണം. ഓ കാദല്‍ കണ്മണി എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലും ചലനം സൃഷ്ടിച്ചു. സൂപ്പര്‍സ്റ്റാര്‍ പദവിയ്ക്ക് ദുല്‍ഖറും അര്‍ഹനാണ്

    ഫഹദ് ഫാസില്‍

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    കഥാപാത്രങ്ങളിലെ ശക്തി ഫഹദ് ഫാസില്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ നന്നായി അറഞ്ഞിട്ടുണ്ട്. തന്റെ സ്ഥാനം ഉറപ്പിയ്ക്കാനല്ല, നല്ല സിനിമകളുടെ ഭാഗമാകാനാണ് ഫഹദ് ഫാസില്‍ ശ്രമിച്ചതെന്നതിന്റെ തെളിവാണ് 22 ഫീമെയില്‍ കോട്ടയം, ഇയ്യോബിന്റെ പുസ്തകം, ഹരം പോലുള്ള ചിത്രങ്ങള്‍. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഫഹദ് ഫാസിലും സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്ക് യോഗ്യനാണ്.

    ഇന്ദ്രജിത്ത്

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    ഇന്ദ്രജിത്ത് എന്ന നടന്‍ മികച്ചതാണെന്ന് ആരും അംഗീകരിക്കാതെയല്ല, പക്ഷെ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഒട്ടും കൃത്രിമത്വം ഇല്ലാതെ, വളരെ നാച്വറലും പക്വതയുമുള്ള അഭിനയമാണ് ഇന്ദ്രജിത്തിന്റെ ഓരോ കഥാപാത്രങ്ങളിലും കണ്ടത്. ലഫ്റ്റ് ആന്റ് റൈറ്റ് എന്ന ചിത്രത്തിലെ അഭിനയമൊക്കെ പ്രശംസനീയമാണ്.

    ജയസൂര്യ

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    ജയസൂര്യയെ പോലെ സമര്‍പ്പണബോധമുള്ള ഒരു നടന്‍ മലയാള സിനിമയില്‍ ഉണ്ടോ എന്നത് സംശയം. സമീപകാലത്ത് ചെയ്ത അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം, കുമ്പസാരം തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി ജയസൂര്യ എന്ന കലാകാരനെ വിലയിരുത്താന്‍. കഥാപാത്രത്തിന് വേണ്ടി അപ്പോത്തിക്കരി എന്ന ചിത്രത്തിന് വേണ്ടി ജയസൂര്യ സഹിച്ച കഷ്ടപ്പാടുകള്‍ കലാകാരന്മാരെ അംഗീകരിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയില്ല.

    ആസിഫ് അലി

    ആരാണ് അടുത്ത മലയാളം സൂപ്പര്‍സ്റ്റാര്‍ ആകാന്‍ യോഗ്യന്‍?

    മലയാള സിനിമയില്‍ കഴിവുള്ള നടന്മാരുടെ കൂട്ടത്തില്‍ ആസിഫ് അലിയുമുണ്ട്. ഋതു എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആസിഫ് അത് തെളിയിച്ചതാണ്. ട്രാഫിക് എന്ന ചിത്രത്തിലും പ്രശംസനീയമായ അഭിനയം കാഴ്ചവച്ചു. പക്ഷെ കഴിവ് തെളിയ്ക്കാന്‍ വെല്ലുവിളിയുള്ളൊരു കഥാപാത്രം ആസിഫിന് ലഭിച്ചില്ല എന്നതാണ് വാസ്തവം

    English summary
    Here are the 7 young actors, who we think will rule Mollywood in the future
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X