മികച്ച നടിക്കുള്ള പോരാട്ടം ശക്തമാവുന്നു! മഞ്ജു വാര്യരും ഉര്‍വശിയും എസ്തറും! ആരാവും നേടുന്നത്? കാണൂ!

Recommended Video

മികച്ച നടിക്കുള്ള പോരാട്ടം ശക്തമാവുന്നു

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇത്തവണ ആരൊക്കെയാവും പുരസ്‌കാരം നേടുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ശക്തമായ പോരാട്ടമാണ് അണിയറയില്‍ നടക്കുന്നത്. ആദ്യഘട്ട സ്‌ക്രീനിങ്ങ് പൂര്‍ത്തിയായെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മികച്ച നടനുള്ള പോരാട്ടം ശക്തമാവുകയാണ്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരാണ് പട്ടികയിലുള്ളതെന്ന വിവരമാണ് പുറത്തുവന്നത്. ജോജുവിനാവും ഇത്തവണത്തെ പുരസ്‌കാരമെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളായിരിക്കും പലപ്പോഴും അണിയറയില്‍ അരങ്ങേറുന്നത്. മികച്ച നടിയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

ജൂനിയേഴ്‌സും സീനിയേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. മികച്ച നടന്‍. ചിത്രം, സംവിധായകന്‍ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം സീനിയേഴ്‌സ് ജൂനിയേഴ്‌സ് പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഇടവേളയ്ക്ക് ശേഷം സീനിയര്‍ താരങ്ങളെല്ലാം പൂര്‍വ്വാധികം ശക്തിയോടെ സിനിമയില്‍ തിരിച്ചെത്തിയെന്നുള്ളതാണ് പ്രധാന നേട്ടം. മികച്ച നടിക്കുള്ള പോരാട്ടവും കടുക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാനായി തുടര്‍ന്നുവായിക്കൂ.

 ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മികച്ച നടനും നടിയും സിനിമയും സംവിധായകനുമൊക്കെ ആരായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മികച്ച നടനുള്ള പോരാട്ടം കടുക്കുകയാണ് അതിനിടയിലാണ് മികച്ച നടിയായി ആരെത്തുമെന്ന ചര്‍ച്ചയും സജീവമായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നത്.

അപ്രതീക്ഷിത ട്വിസ്റ്റ്

അപ്രതീക്ഷിത ട്വിസ്റ്റ്

പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളും അവാര്‍ഡ് പുരസ്‌കാരത്തില്‍ സംഭവിക്കാറുണ്ട്. പ്രതീക്ഷിച്ചവര്‍ക്ക് കിട്ടാതെ പോവുകയും അപ്രതീക്ഷിതമായി ചിലര്‍ക്ക് പുരസ്‌കാരം ലഭിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തില്‍ ഇത്തവണ അരങ്ങേറുന്ന അപ്രതീക്ഷിത ട്വിസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള മത്സരമാണ് ഇത്തവണത്തെ മുഖ്യ സവിശേഷത.

മികച്ച നടി

മികച്ച നടി

മഞ്ജു വാര്യര്‍, ഉര്‍വശി, അനു സിത്താര, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, എസ്തര്‍ ഉള്‍പ്പടെയുള്ള നായികമാരെയാണ് മികച്ച നടിയായി പരിഗണിക്കുന്നത്. ഇവരിലാര്‍ക്കായിരിക്കും പുരസ്‌കാരമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സമീപകാലത്ത് സിനിമയില്‍ അരങ്ങേറിയവരും ഇത്തവണ മത്സരിക്കുന്നുണ്ട്.

മഞ്ജു വാര്യരും രംഗത്തുണ്ട്

മഞ്ജു വാര്യരും രംഗത്തുണ്ട്

മലയാളത്തിന്റെ അഭിമാന താരമായ മഞ്ജു വാര്യരും ഇത്തവണ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നുണ്ട്. ആമി, ഒടിയന്‍ ഈ രണ്ട് സിനിമകളിലെ അഭിനയത്തിലൂടെയാണ് മഞ്ജു വാര്യര്‍ മികച്ച നടിയാവാനായി മത്സരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതകഥയുമായെത്തിയ ആമിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനില്‍ പ്രഭയായാണ് മഞ്്ജു വാര്യര്‍ എത്തിയത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായിരുന്നു.

ഉര്‍വശിയുടെ തിരിച്ചുവരവ്

ഉര്‍വശിയുടെ തിരിച്ചുവരവ്

മലയാളത്തിന്റെ സ്വന്തം അഭിനേത്രികളിലൊരാളാണ് ഉര്‍വശി. ഒരുകാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന താരം ഇടക്കാലത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് പൊളിച്ചടുക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അരവിന്ദന്‍രെ അതിഥികള്‍, എന്റെ ഉമ്മാന്‍രെ പേര് തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് ഉര്‍വശി മികച്ച നടിയാവാനായി മത്സരിക്കുന്നത്.

അനു സിത്താരയും സംയുക്തയും

അനു സിത്താരയും സംയുക്തയും

യുവഅഭിനേത്രികളില്‍ ശ്രദ്ധേയരായ അനു സിത്താരയും സംയുക്ത മേനോനും ഇത്തവണ മത്സരിക്കുന്നുണ്ട്. ക്യാപ്റ്റനിലെ പ്രകടനത്തിലൂടെയാണ് അനു സിത്താര മത്സരിക്കുന്നത്. തീവണ്ടിയിലെ പ്രകടനത്തിലൂടെയാണ് സംയുക്ത മേനോനെ ലിസ്റ്റില്‍പ്പെടുത്തിയത്. ഇവരെക്കൂടാതെ അടുത്തിടെയായി സിനിമയില്‍ തുടക്കം കുറിച്ചവരും മികച്ച നടിയാവാനുള്ള പോരാട്ടത്തിലുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കുന്ന ഐശ്വര്യ ലക്ഷ്മി

തൊട്ടതെല്ലാം പൊന്നാക്കുന്ന ഐശ്വര്യ ലക്ഷ്മി

അരങ്ങേറ്റ ചിത്രം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചത്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായി എന്ന നേട്ടവും ഈ അഭിനേത്രിക്ക് സ്വന്തമാണ്. അമല്‍ നീരദ്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വരത്തനിലെ പ്രകടനത്തിലൂടെയാണ് താരം ഈ മത്സരത്തിലെത്തിയത്.

എസ്തറും രംഗത്തുണ്ട്

എസ്തറും രംഗത്തുണ്ട്

ബാലതാരമായി സിനിമയിലേക്കെത്തിയ എസ്തര്‍ അടുത്തിടെയാണ് നായികയായി അരങ്ങേറിയത്. അവതാരകയായും അഭിനേത്രിയായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ഷാജി എന്‍ കരുണിന്‍രെ ഓളിലെ പ്രകടനത്തിലൂടെയാണ് എസ്തര്‍ മികച്ച നടിയാവാന്‍ മത്സരിക്കുന്നത്. എന്തായാലും അന്തിവിധി വരാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X