'അല്ലു അർജുനോ അതോ നാ​ഗചൈതന്യയോ..?'; ​ഗോവിന്ദ് പത്മസൂര്യ-​ഗോപിക വിവാഹത്തിന് എത്തുന്ന സൂപ്പർ സ്റ്റാർ ആര്?

ആരാധകരുടെ പ്രിയ താരങ്ങളാണ് ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും. ഇന്ന് തൊട്ട് അവർ മലയാളികളുടെ പ്രിയ താരദമ്പതികളാണ്. ഇന്ന് രാവിലെ വടക്കുനാഥന് മുന്നിൽ വെച്ച് ഗോപികയ്ക്ക് താലി ചാർത്തി ഗോവിന്ദ് പത്മസൂര്യ. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ​ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ​ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ. താരദമ്പതികളുടെ വിവാഹ വിശേഷങ്ങള്‍ ഉടൻ തന്നെ ഇരുവരുടെയും സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്.

താലികെട്ട് ക്ഷേത്രത്തിലും മറ്റുള്ള ചടങ്ങുകൾ പ്രത്യേകം തയ്യാറാക്കിയ വിവാഹ മണ്ഡപത്തിലുമാണ് നടത്തിയത്. മലയാള സിനിമയിലെയും സീരിയലിലേയും ഒട്ടേറെ താരങ്ങൾ ഇരുവരെയും ആശിർവദിക്കാനും ആശംസകൾ നേരാനും എത്തിയിരുന്നു. തൃശൂരിൽ വെച്ചാണ് ചടങ്ങുകളും വിരുന്നുമെല്ലാം നടന്നത്.

Govind Padmasoorya

കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹ ഒരുക്കങ്ങളുമായി തിരക്കിലായിരുന്നു ജിപിയും ​ഗോപികയും. വസ്ത്രം, ആഭരണങ്ങൾ എന്നിവയെല്ലാം എടുക്കാനായി കുടുംബസമേതം പോയതിന്റെ വീഡിയോ അടക്കം സ്വന്തം യുട്യൂബ് ചാനലിലൂടെ ജിപി പങ്കിട്ടിരുന്നു. മോഹൻലാൽ അടക്കമുള്ള സെലിബ്രിറ്റികളെ ജിപിയും ​ഗോപികയും വിവാഹത്തിന് ക്ഷണിച്ചിരുന്നു.

പക്ഷെ എമ്പുരാന്റെ ഷൂട്ടിങിനായി വിദേശത്തേക്ക് പോകേണ്ടതിനാൽ വരാൻ സാധിക്കില്ലെന്ന് ക്ഷണിക്കാനായി ചെന്നപ്പോൾ തന്നെ ജിപിയോടും ​ഗോപികയോടും മോഹൻലാൽ പറഞ്ഞിരുന്നു. വിവാഹത്തിന് ക്ഷണിക്കാനായി മോഹൻലാലിന്റെ അടുത്ത് പോയതിന്റെ വീഡിയോയും ​ഗോവിന്ദ് പത്മസൂര്യ യുട്യൂബ് ചാനലിലൂടെ പങ്കിട്ടിരുന്നു.

അവതാരകൻ എന്നതിലുപരി നല്ലൊരു നടൻ കൂടിയാണ് ജിപി. മുപ്പത്തിയാറുകാരനായ ​ഗോവിന്ദ് പത്മസൂര്യ മലയാളത്തിലും തെലുങ്കിലുമായി ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. 2008ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന സിനിമയിലൂടെയാണ് ജിപി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. രണ്ടാമത്തെ സിനിമ മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമായിരുന്നു.

ഡാഡി കൂൾ ആയിരുന്നു സിനിമ. ചിത്രവും ജിപിയുടെ കഥാപാത്രവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നിരവധി മലയാള സിനിമകളിൽ ജിപി അഭിനയിച്ചു. അതിൽ ഏറെയും നടൻ മമ്മൂട്ടിക്കൊപ്പമാണ്. സുരേഷ് ​ഗോപിക്കൊപ്പവും ​ഗോവിന്ദ് പത്മസൂര്യ അഭിനയിച്ചിട്ടുണ്ട്. ഇത്രയും വർഷത്തിനിടെ നിരവധി സിനിമാ സുഹൃത്തുക്കളെ സമ്പാദിക്കാൻ ജിപിക്ക് സാധിച്ചിട്ടുണ്ട്.

Govind Padmasoorya

വിവാഹത്തിന് നടൻ ജയസൂര്യ കുടുംബസമേതമാണ് എത്തിയത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും നിരവധി സിനിമകൾ ചെയ്തിട്ടുള്ളതിനാൽ തെലുങ്കിലെ ഏതെങ്കിലും സൂപ്പർ താരങ്ങൾ ജിപിയുടെ വിവാഹത്തിന് എത്തുമോ എന്ന ചർച്ചയാണ് ആരാധകർക്കിടയിൽ ഇപ്പോൾ നടക്കുന്നത്. കാരണം അല്ലു അർ‌ജുൻ അടക്കമുള്ളവർക്കൊപ്പം മികച്ച പ്രകടനങ്ങളാണ് അല വൈകുണ്ഠപുരമലു സിനിമയിൽ ജിപി കാഴ്ചവെച്ചത്. വിവാഹത്തിന് വലിയ വലിയ സെലിബ്രിറ്റികള്‍ വരുമെന്ന് ഗോവിന്ദ് പത്മസൂര്യ പറഞ്ഞതോടെയാണ് ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചത്.

ബംഗരാജു എന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയ്ക്കും നാഗ ചൈതന്യയ്ക്കുമൊപ്പവും ജിപി അഭിനയിച്ചിട്ടുണ്ട്. അതോടെയാണ് തെലുങ്കില്‍ ഗോവിന്ദ് പത്മസൂര്യയ്ക്ക് കൂടുതൽ സൗഹൃദങ്ങളും സിനിമാ അവസരങ്ങളും തെലുങ്കിൽ തുറന്ന് കിട്ടിയത്. മാത്രമല്ല തെലുങ്കിലെ താരങ്ങളുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചെല്ലാം ജിപി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

ആ സ്ഥിതിയ്ക്ക് അങ്ങനെ ആരെങ്കിലും എത്തും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. വിവാഹം പ്രമാണിച്ച് ഷൂട്ടിങ് തിരക്കുകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് ​ഗോവിന്ദ് പത്മസൂര്യ. ജിപി-​ഗോപിക വിവാഹ സൽക്കാരത്തിന് വമ്പൻ സെലിബ്രിറ്റികൾ വന്നിറങ്ങുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. റിസപ്ഷനായിരിക്കും സിനിമാ താരങ്ങൾ ഏറെയും പങ്കെടുക്കുക.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ജിപിയുടെയും ​ഗോപികയുടെയും വിവാഹനിശ്ചയം. അതുവരെ ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോവുകയാണെന്ന വിവരം പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ജിപിയുടെയും ​ഗോപികയുടെയും വിവാഹനിശ്ചയം ആരാധകർ വിവാഹം പോലെ ആഘോഷമാക്കിയിരുന്നു.

Read more about: govind padmasoorya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X