മികച്ച നടനുള്ള പോരാട്ടം കടുക്കുന്നു! ഫഹദും മോഹന്‍ലാലും ജയസൂര്യയും തമ്മിലാണ് പോരാട്ടം! ആര് നേടും?
Recommended Video

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് പോയവര്‍ഷത്തെ ജേതാക്കളെക്കുറിച്ച് അറിയുന്നതിനായി. അഭിനയത്തിലും ആലാപനത്തിലും മറ്റ് മേഖലകളിലും മികവ് പ്രകടിപ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള ജോലികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഫെബ്രുവരി അവസാന വാരത്തോട് കൂടി ഇത്തവണത്തെ ജേതാക്കളെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാവുമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. കുമാര്‍ സാഹ്നിയാണ് ജൂറി അധ്യക്ഷന്‍. രചനാവിഭാഗത്തിന്റെ അധ്യക്ഷന്‍ പികെ പോക്കറാണ്. ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യമറാമാനായ കെജി ജയന്‍, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, സംഗീത സംവിധായകനായ ബേണി ഇഗ്നേഷ്യസ്, അഭിനേത്രിയായ നവ്യ നായര്‍ തുടങ്ങിയവരാണ് സിനിമാവിഭാഗത്തിലെ ജൂണി അംഗങ്ങള്‍.
സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് തല മുതിര്‍ന്നവരും യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകരും മത്സരിക്കുന്നത്.ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, മോഹന്‍ലാല്‍, ദിലീപ്, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി, ടൊവിനോ തോമസ്, എന്നിവരാണ് മത്സര രംഗത്തുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. ആദ്യഘട്ട സ്‌ക്രീനിങ്ങ് കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആകാംക്ഷയോടെ കാത്തിരിക്കുന്നു
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതകളുമായി നിരവധി സിനിമകളാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അസാമാന്യ അഭിനയമികവിലൂടെ ഞെട്ടിച്ച താരങ്ങളും നിരവധിയായിരുന്നു. ചാനല്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയവരും കുറവല്ലായിരുന്നു. സംസ്ഥാന അവാര്‍ഡ് നേട്ടം ആരെയൊക്കെയാണ് തേടിയെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അവസാനനിമിഷത്തെ കടുത്ത പോരാട്ടത്തിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സ് മുന്നിലേക്കെത്തിയത്. യുവതാരനിരയെ പിന്നിലാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ കുതിപ്പ്. ജോജു ജോര്‍ജും മോഹന്‍ലാലുമുള്‍പ്പടെയുള്ള സീനിയേഴ്സും ജയസൂര്യയും ഫഹദ് ഫാസിലുമുള്‍പ്പടെയുള്ള ജൂനിയേഴ്സുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.

ആദ്യഘട്ട സ്‌ക്രീനിങ്
സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ആദ്യഘട്ട സ്‌ക്രീനിങ്ങ് അവസാനിച്ചുവെന്നുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മോഹന്‍ലാലും യുവതാരനിരയും തമ്മിലാണ് മികച്ച നടനുള്ള പോരാട്ടത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസില്‍, ജയസൂര്യ, മോഹന്‍ലാല്‍ എന്നിവരാണ് ഇപ്പോള്‍ മികച്ച നടനുള്ള ലിസ്റ്റിലുള്ളതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കരിയറിലെ തന്നെ വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഈ മൂന്ന് താരങ്ങളും പോയവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആരൊക്കെയായിരിക്കും ഇത്തവണത്തെ ജേതാക്കളെന്നറിയാനായി ഇനിയും കാത്തിരിക്കണം.

മികച്ച നടനാവുന്നത് ആരായിരിക്കും?
സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഇത്തവണത്തെ മികച്ച നടനെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ്. ജോസഫിലെ അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ജോജുവിനായിരിക്കും പുരസ്കാരമെന്നായിരുന്നു ചിലരൊക്കെ വിലയിരുത്തിയത്. ട്രാന്‍സ്ജെന്‍റഡറായെത്തിയ ജയസൂര്യയ്ക്കാണ് മികച്ച നടനുള്ള അവാര്‍ഡെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്‍റെ വാദം. വില്ലനായും നായകനായും ഫഹദ് ഫാസില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദിന് തന്നെയാണ് ആ പുരസ്കാരമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നത്. ഒടിയനേയും കൊച്ചുണ്ണിയേയും അനശ്വരനാക്കിയ മോഹന്‍ലാലായിരിക്കും മികച്ച നടനെന്ന് വാദിക്കുന്നവരും കുറവല്ല.

പോരാട്ടം കടുക്കുന്നു
മികച്ച നടനെ കണ്ടെത്താനുള്ള ജോലികള്‍ തകൃതിയായി പുരോഗമിക്കുകയാണ്. വരുംദിവസങ്ങളില്‍ത്തന്നെ ഇതേക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നേക്കും. അവസാനഘട്ടത്തിലാണ് പല അത്ഭുതങ്ങളും സംഭവിക്കുന്നത്. ഇത്തവണത്തെ ജേതാക്കളെ കണ്ടെത്താനായി ജൂറി അംഗങ്ങള്‍ കടുത്ത പരിശ്രമം തന്നെ നടത്തേണ്ടി വരുമെന്ന് നേരത്തെ സിനിമാപ്രേമികള്‍ പറഞ്ഞിരുന്നു. കരിയര്‍ ബ്രേക്ക് സിനിമയും അസാമാന്യ അഭിനയമികവുമൊക്കെയായാണ് പല താരങ്ങളും എത്തിയത്. കൈനിറയെ സിനിമ എന്നതിനും അപ്പുറത്ത് അബിനയപ്രാധാന്യമുള്ള കഥാപാത്രവുമായാണ് താരങ്ങളെത്തിയത്.

വാക്കുകള്‍ക്കതീതം
കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ഫഹദ് ഫാസിലിന് തുടക്കത്തില്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. പിതാവിന്റെ സിനിമയിലൂടെ അരങ്ങേറിയ താരപുത്രന് സിനിമയില്‍ ഭാവിയില്ലെന്നായിരുന്നു അക്കാലത്തെ വിലയിരുത്തല്‍. എന്നാല്‍ 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരപുത്രന്‍ തിരികയെത്തിയപ്പോള്‍ വിമര്‍ശകരും അദ്ദേഹത്തിന്റെ സിനിമയ്ക്കായി ക്യൂ നില്‍ക്കുന്ന സ്ഥിതിയായിരുന്നു. ഞാന്‍ പ്രകാശന്‍, വരത്തന്‍, കാര്‍ബണ്‍ ഈ മൂന്ന് സിനിമകളിലെ പ്രകടനത്തിലൂടെയാണ് ഫഹദ് മികച്ച നടനാവാന്‍ മത്സരിക്കുന്നത്. മൂന്ന് ദ്രുവങ്ങളിലുള്ള കഥാപാത്രവുമായാണ് ഫഹദ് എത്തിയതെന്നും ഞാന്‍ പ്രകാശനിലെ സ്വഭാവിക അഭിനയം വാക്കുകള്‍ക്കതീതമാണെന്നും ജൂറി അംഗങ്ങള്‍ വിലയിരുത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാലിന്റെ പ്രകടനം
ഏത് തരത്തിലുള്ള കഥാപാത്രമായാലും അവയിലേക്ക് വളരെ പെട്ടെന്ന് ആഴ്ന്നിറങ്ങുന്ന താരമാണഅ മോഹന്‍ലാല്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷമായ ഇത്തിക്കര പക്കി, ഈ ചിത്രങ്ങളുമായാണ് മോഹന്‍ലാലിന്റെ വരവ്. യൗവനവും വാര്‍ധക്യാവസ്ഥയിലേക്കുള്ള ഒടിയന്റെ പരകായപ്രവേശനത്തിനും ഇത്തിക്കര പക്കിയായുള്ള പ്രകടനവുമാണ് മോഹന്‍ലാലിന് ഗുണകരമായിട്ടുള്ളത്.

ജയസൂര്യയെ വ്യത്യസ്തനാക്കിയത്?
അധികമാരും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത മേരിക്കുട്ടിയെ അങ്ങേയറ്റം മനോഹരമാക്കിയതും വിപി സത്യനെന്ന ഫുട്‌ബോളറുടെ ബയോപ്പിക്കിലെ പ്രകടനവുമാണ് ജസൂര്യയെ മുന്നിലെത്തിച്ചത്. ഇത്തവണത്തെ മികച്ച നടന്‍ ആരായിരിക്കരുമെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നതിനായി നമുക്കും കാത്തിരിക്കാം.


Click it and Unblock the Notifications