ആര്യ കാരണം ബോയ്ഫ്രണ്ട് സെറ്റാകുന്നില്ല, എവിടെ പോയാലും ചോദ്യം; ആര്യയുടെ പേര് ഒപ്പം വെച്ചിരിക്കുന്നതിന് പിന്നിൽ!

നടൻ ആര്യയ്ക്ക് കരിയറിൽ വലിയൊരു ബ്ലാക്ക് മാർക്ക് നൽകിയ ഷോയായിരുന്നു എങ്ക വീട്ട് മാപ്പിളൈ. നടന് വധുവിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കളേഴ്സിൽ ഈ റിയാലിറ്റി ഷോ നടത്തിയത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് എത്തിയ പെൺകുട്ടികളാണ് ഷോയിൽ പങ്കെടുത്തത്. പക്ഷെ ഷോ അവസാനിച്ചപ്പോൾ അവരിൽ നിന്നും ആരെയും വധുവായി സ്വീകരിക്കാൻ നടൻ തയ്യാറായില്ല.

അതിനാൽ തന്നെ ഷോയുടെ പേരിൽ ആര്യയ്ക്ക് എതിരെ പ്രേക്ഷകർ രം​ഗത്ത് എത്തിയിരുന്നു. ഷോയിൽ മാറ്റുരച്ച പെൺകുട്ടികളിൽ ഒരാൾ തമിഴ്നാട് സ്വദേശിനിയായ അബർണ‌തിയായിരുന്നു. ഷോ ​ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കുന്നതിന് തൊട്ട് മുമ്പാണ് അബർണതി പുറത്തായത്. എവിക്ഷൻ ഉൾക്കൊള്ളാൻ കഴിയാതെ അബർണതി അന്ന് ആര്യയ്ക്കും അണിയറപ്രവർത്തകർക്കും എതിരെ രം​ഗത്ത് എത്തിയതും ചർച്ചയായിരുന്നു.

Abarnathi Arya

ഇന്ന് തമിഴിൽ നിരവധി സിനിമകൾ ചെയ്ത് മുൻനിര താരമായി മാറി കഴിഞ്ഞു അബർണതി. പക്ഷെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പേരിനൊപ്പം ആര്യ എന്ന് കൂടി അബർണതി എഴുതി ചേർത്തിട്ടുണ്ട്. വർഷം പലത് പിന്നിട്ടിട്ടും നടി അത് നീക്കം ചെയ്തിട്ടില്ല. അതിന് പിന്നിലെ കാരണം പുതിയ അഭിമുഖത്തിൽ അബർണതി വെളിപ്പെടുത്തി. ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും നടി പങ്കുവെച്ചു.

എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നത് ഒരു ആളുടെ കാര്യത്തിൽ മാത്രമാണ്. അത് എന്റെ സഹോദരിയാണ്. അവൾ ഇപ്പോൾ ദുബൈയിൽ സെറ്റിൽ‍ഡാണ്. അവൾ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ വളരെ അധികം സന്തോഷവതിയായേനെ. എനിക്ക് ടോർച്ചർ തരുന്ന ആർക്കും ഞാൻ എന്റെ അറ്റൻഷൻ കൊടുക്കാറില്ല.

അതുകൊണ്ട് തന്നെ ആരുമായും പക വെക്കേണ്ട ആവശ്യം എനിക്കില്ല. എവിടെ പോയാലും ആര്യയേയും എന്നേയും ചേർത്താണ് എല്ലാവരും സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ബോയ്ഫ്രണ്ടും സെറ്റാകുന്നില്ല. എവിടെ പോയാലും ഏറ്റവും കൂടുതൽ കേൾക്കുന്നത് ആര്യ എന്ന പേരാണ്. എങ്ക വീട്ട് മാപ്പിളൈ.. അതൊരു റിയാലിറ്റി ഷോ മാത്രമായിരുന്നു. അത് കഴിഞ്ഞപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അവിടെ അവസാനിച്ചു.

ആ ഷോയുമായി ബന്ധപ്പെട്ട ഒന്നും ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ​ആ​ഗ്രഹിക്കുന്നില്ല. ആര്യ എന്ന പേര് ഞാൻ സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ എന്റെ പേരിനൊപ്പം ചേർത്ത് വെച്ചിരിക്കുന്നത് ഫെയിമിന് വേണ്ടി മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ മനസിൽ ഇപ്പോഴും കൊണ്ട് നടക്കുന്നത് കൊണ്ടോ പ്രണയം ഉള്ളതുകൊണ്ടോ ഒന്നുമല്ല. അത്തരം കാര്യങ്ങളൊന്നും എനിക്ക് സെറ്റാവുന്നതുമല്ല.

Abarnathi Arya

ഞാനിപ്പോൾ സിം​ഗിളാണ്. ഡീസന്റായ ഒരു പയ്യനായിരിക്കണം എന്റെ ജീവിത പങ്കാളി എന്ന് മാത്രമാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഹ്യൂമർ സെൻസ് വേണം. അധികം സംസാരിക്കാത്ത വരെ എനിക്ക് താൽപര്യമില്ല. ഞാൻ ഒരുപാട് കൗണ്ട‌ർ അടിച്ച് സംസാരിക്കുന്ന ആളാണ്. ഡബിൾ മീനിങിലും എന്റെ സർക്കിളിനുള്ളിൽ ‍ ഞാൻ സംസാരിക്കും.

അത്തരത്തിലൊക്കെയുള്ള ക്യാരക്ടറുള്ള വ്യക്തിയെ എനിക്ക് സെറ്റാവൂ. അ​ധികം സംസാരിക്കാത്ത കാമായ വ്യക്തിയെ കല്യാണം കഴിച്ചാൽ ‍ഞാനും മിണ്ടാതിരിക്കേണ്ട അവസ്ഥ വരും ലൈഫും ബോറാകും. സ്കൂളിൽ പഠിക്കുന്ന കാലത്ത് പ്രണയം ഉണ്ടായിട്ടുണ്ടെന്നും അബർണതി പറയുന്നു. റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചെറുതായി കെട്ടടങ്ങിയശേഷം നടി സയേഷയുമായി ആര്യ പ്രണയത്തിലായി.

സിനിമ സെറ്റിലെ സൗഹൃദം പ്രണയമാവുകയായിരുന്നു. പിന്നീട് 2019ൽ അത്യാഢംബര പൂർവം ഇരുവരും വിവാഹിതരായി. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുശേഷം ഇരുവർക്കും ഒരു മകൾ പിറന്നു. ഇരുവരും തമ്മിൽ പതിനാറ് വയസ് പ്രായവ്യത്യാസമുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X