കഥ മാത്രം പോര; മണിരത്നത്തിന് ഐശ്വര്യ റായുടെ ഡേറ്റ് കിട്ടും, പക്ഷെ മറ്റൊരു സംവിധായകന് പറ്റില്ല; കാരണം?

സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും ഐശ്വര്യ റായ് ഇന്നും തന്റെ താരമൂല്യം നിലനിർത്തുന്നുണ്ട്. പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിലാണ് ഐശ്വര്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാനം ചെയ്ത സിനിമ രണ്ട് ഭാ​ഗങ്ങളായാണ് പുറത്തിറങ്ങിയത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ചെയ്ത സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. നടി ഇനി സിനിമകളിൽ സജീവമാകുമെന്ന് ആരാധകർ കരുതി. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം താരത്തിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഐശ്വര്യ റായ് സിനിമകളുടെ എണ്ണം കുറയ്ക്കുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്.

ബോളിവുഡിൽ തുടരെ സിനിമകൾ ചെയ്തിരുന്ന ഐശ്വര്യ തമിഴകത്തിന് എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. മണിരത്നത്തിന്റെ ഇരുവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രം​​ഗത്തേക്ക് ക‌ടക്കുന്നത്. ബോളിവുഡിൽ നിന്നുൾപ്പെടെ അവസരം വന്നപ്പോഴും ഐശ്വര്യ തന്റെ അരങ്ങേറ്റ ചിത്രമായി തെരഞ്ഞെടുത്തത് തമിഴ് ചിത്രമാണ്. ജീൻസ്, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ തുടങ്ങിയ സിനിമകളിലും അക്കാലത്ത് ഐശ്വര്യ അഭിനയിച്ചു.

Aishwarya Rai

ബോളിവുഡിലും ഹോളിവുഡിലും തിരക്കേറിയപ്പോഴും തമിഴ് സിനിമകളിൽ നിന്നു നല്ല അവസരം വന്നാല‍്‍ ഐശ്വര്യ അഭിനയിക്കാൻ തയ്യാറായി. ​യന്തിരൻ, രാവൺ തുടങ്ങിയ സിനിമകൾ ഉദാഹരണം. കൂടുതലും മണിരത്നം സിനിമകളിലൂടെയാണ് ഐശ്വര്യയെ തമിഴകത്ത് കണ്ടത്. പിന്നെ ശങ്കറിന്റെയും. എന്തുകൊണ്ടാണ് തമിഴകത്തെ മറ്റ് വലിയ സംവിധായകരുടെ സിനിമകളിൽ ഐശ്വര്യയെ കാണാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. തമിഴിൽ സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഐശ്വര്യ ശ്രദ്ധാലുവാണ്.

വലിയ പ്രൊജക്ടുകളിൽ മാത്രമേ നടിയെ കാണാറുള്ളൂ. ലഭിക്കുന്ന സൂചനകൾ പ്രകാരം തമിഴിലെ പല സംവിധായകർക്കും ഐശ്വര്യയെ നായികയാക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. കാരണം വലിയ പ്രതിഫലമാണ് ഐശ്വര്യയുടേത്. തമിഴിൽ ഐശ്വര്യ ഇതുവരെ അഭിനയിച്ചത് വമ്പൻ പ്രൊഡക്ഷൻ ഹൗസുകളുടെ സിനിമകളിലാണ്.

Aishwarya Rai  Mani Ratnam

പല സംവിധായകരും ഐശ്വര്യ റായെ സമീപിച്ചെങ്കിലും നടി നിരസിച്ചു. പല സംവിധായകർക്കും അവരെ സമീപിക്കാൻ പോലുമാകില്ല. കാരണം അവരുടെ ശമ്പളം വളരെ വലുതാണ്. വലിയ ബഡ്ജറ്റ് സിനിമകൾക്ക് മാത്രമേ അത് ഒത്ത് വരൂയെന്നാണ് പ്രമുഖ സീനിയർ ഫിലിം ജേർണലിസ്റ്റ് ചിത്ര ലക്ഷ്മണൻ പറയുന്നത്. പൊന്നിയിൻ സെൽവൻ നിർമ്മിച്ചത് ലെെക്ക പ്രൊഡക്ഷനും മദ്രാസ് ടാക്കീസും ചേർന്നാണ്. കലാനിധി മാരനാണ് യന്തിരൻ നിർമ്മിച്ചത്.

വലിയ പ്രൊജക്ടുകളായിരുന്നു ഇവയെല്ലാം. ബോളിവുഡിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ റായ് ഇന്ന് ശ്രദ്ധാലുവാണ്. 2018 ൽ പുറത്തിറങ്ങിയ ഫന്നി ഖാൻ ആണ് ഐശ്വര്യ അവസാനമായി അഭിനയിച്ച ബോളിവുഡ് സിനിമ. താരത്തെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ മകൾക്കൊപ്പമുള്ള സമയത്തിനാണ് ഐശ്വര്യ റായ് ഇന്ന് പ്രാധാന്യം നൽകുന്നത്. മകൾ ആരാധ്യ ബച്ചൻ ജനിച്ച ശേഷമാണ് ഐശ്വര്യ സിനിമകളുടെ എണ്ണം കുറച്ചത്.

ഇടവേളയെടുത്ത ഐശ്വര്യക്ക് തിരിച്ച് വരവിൽ ബോളിവുഡിൽ ലഭിച്ച ഏക ഹിറ്റ് സിനിമ ഏ ദിൽ ഹെ മുശ്കിൽ ആണ്. ചിത്രത്തിൽ താരം ചെയ്ത റോൾ ഏറെ പ്രശംസ പിടിച്ച് പറ്റി. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമകളിൽ കാണാറില്ലെങ്കിലും ഫാഷൻ വേദികളിൽ ഐശ്വര്യ ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X