ഫാൻസായി അവരുടെ പാടായി, പക്ഷെ ഇപ്പോൾ അജിത്തിന് പണം വേണം; എന്ത് താരമാണിതെന്ന് വിമർശനം

തമിഴ് സിനിമാ രം​ഗത്തെ പ്രബല താരങ്ങളാണ് അജിത്തും വിജയും. താരമായി വളർന്ന് വന്ന കാലം മുതൽ ഇവരുടെ ഫാൻസ് പോരിലാണ്. ഹിറ്റുകൾ രണ്ട് പേർക്കും ഒരുപോലെയുണ്ട്. ഇന്ന് വിജയ് ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ്. സിനിമാ രം​ഗം വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. ഇതിനിടെ കരൂർ ദുരന്തത്തിൽ 40 പേർ മരിച്ചത് വിജയ്ക്ക് നേരെ വ്യാപക വിമർശനം വരാൻ കാരണമായി. വിജയ്ക്ക് രാഷ്ട്രീയക്കാരന് വേണ്ട ​ഗുണങ്ങളില്ലെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനോ സാധാരണ ജനങ്ങളെ മനസിലാക്കാനോ വിജയ്ക്ക് കഴിയില്ലെന്നാണ് വിമർശകരുടെ വാദം.

ആരാധകരെ അണികളാക്കി മാറ്റാതെ അജിത്തിനെ പോലെ ആരാധകരെ അവരുടെ വഴിക്ക് വിടണമെന്നും താരപദവി തലയിലെടുക്കരുതെന്നും വാദമുണ്ട്. എന്നാൽ അജിത്തിനെ വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകരോട് പോയിട്ട് സിനിമാ ലോകത്തോട് പോലും യാതൊരു ഉത്തരവാദിത്വവും ഇല്ലാത്തയാളാണ് അജിത്തെന്നാണ് വിമർശനം.

Ajith

വർഷങ്ങളോളം സിനിമയ്ക്കപ്പുറമുള്ള ലെെം ലെെറ്റിൽ നിന്ന് മാറി നിന്നയാളാണ് അജിത്ത്. അഭിനയിക്കുന്ന സിനിമകളുടെ ഓഡിയോ ലോഞ്ചിനോ പ്രൊമോഷൻ പരിപാടികൾക്കോ വരില്ല. സിനിമാ മേഖലയിൽ ന‌ടക്കുന്ന ഒരു സമകാലിക വിഷയത്തിലും അഭിപ്രായ പ്രകടനം നടത്തില്ല. കോടികൾ പ്രതിഫലം വാങ്ങി അഭിനയിച്ച ശേഷം തന്റെതായ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങും. അജിത്തിന്റെ ഈ രീതിയെ നല്ല മനോഭാവമായാണ് ആരാധകർ എടുത്തത്.

എന്നാലിപ്പോൾ ഈ അഭിപ്രായങ്ങളിൽ മാറ്റം വരുന്നു. കാരണം അടുത്തിടെയാണ് അജിത്ത് തുടരെ അഭിമുഖങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലെ തന്നെ പ്രമുഖ മാധ്യമങ്ങൾക്ക് അജിത്ത് അഭിമുഖങ്ങൾ നൽകി. കൂടുതലും തന്റെ മറ്റൊരു പാഷനായ റേസിം​ഗിനെക്കുറിച്ചാണ് അജിത്ത് ഈ അഭിമുഖങ്ങളിലെല്ലാം സംസാരിക്കുന്നത്. തന്റെ റേസിം​ഗ് ടീമിന് സ്പോൺസറെ ലഭിക്കാൻ വേണ്ടിയാണ് അജിത്ത് അഭിമുഖങ്ങൾ നൽകുന്നതെന്നാണ് വിമർശനം.

Ajith

അജിത്ത് ആരാധകർ, രാഷ്ട്രീയം, സമൂഹം എന്നിവയൊന്നും കാര്യമാക്കുന്നേയില്ല. ഇപ്പോൾ തന്റെ ടീമിന് സ്പോൺസർമാരെ ലഭിക്കാൻ വേണ്ടി അഭിമുഖങ്ങൾ നൽകുന്നു. അജിത്തിന്റെ കയ്യിലില്ലാത്ത പണമോ എന്ന് ചിലർ ചോദിച്ചേക്കും. പക്ഷെ അജിത്ത് പരിധിയിലധികം തന്റെ പോക്കറ്റിൽ നിന്ന് എടുത്ത് ചെലവാക്കില്ലെന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റ്. അജിത്തിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്.

നേരത്തെ ഫിലിം ജേർണലിസ്റ്റ് സുബെെർ അജിത്തിനെക്കുറിച്ച് ഒരു തമിഴ് മീഡിയയിൽ സംസാരിച്ചിരുന്നു. ഒരു വർഷം നാല് മാസം അജിത്ത് സിനിമ ചെയ്യും. ബാക്കിയുള്ള ആറ് മാസങ്ങളിൽ റേസിം​ഗിനും. കരിയറിൽ ഇത്രെയാെക്കെ മതി എന്ന തീരുമാനത്തിലേക്ക് അജിത്ത് എത്തിയിട്ടുണ്ട്. ​ഗുഡ് ബാഡ് അ​ഗ്ലിയിൽ അടിസ്ഥാനപരമായി ഒരു കഥ പോലുമില്ല. പത്ത് ഫെെറ്റ് സീനുകൾക്ക് ഫെെറ്റ് മാസ്റ്ററുണ്ട്. അഞ്ച് പാട്ടുകൾക്ക് ഡാൻസ് മാസ്റ്ററുണ്ട്.

എഡിറ്റർ എഡിറ്റ് ചെയ്യും. അഭിനേതാക്കൾ അഭിനയിക്കും. ഇതിൽ ഒരു സംവിധായകന്റെ ആവശ്യമെന്താണെന്നാണ് സിനിമ കണ്ടവർ ചോദിക്കുന്നത്. നിങ്ങളെ വിശ്വസിച്ച് വരുന്ന ആരാധകരെ മാത്രമാണോ ​പരി​ഗണിക്കുന്നത്. അജിത്തിന് വലിയ ശമ്പളമാണ്. പ്രൊഡക്ഷൻ കോസ്റ്റും സംവിധായകന്റെ ശമ്പളവുമെല്ലാം വളരെ കൂടുതൽ. എല്ലാ തരത്തിലുള്ള പ്രേക്ഷകരും വന്നാലല്ലേ നിർമാതാക്കൾക്ക് ലാഭമുണ്ടാകൂയെന്നും സുബെെർ അന്ന് ചോദിച്ചു.

More from Filmibeat

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X