നൂറ് കോടിയുടെ ബംഗ്ലാവുണ്ടായിട്ടും വാടക വീട്ടിലേക്ക്, ഭാര്യയും മക്കളുമായി അല്ലു മാറി താമസിക്കാൻ ഒരുങ്ങുന്നു?
മറ്റൊരു തെലുങ്ക് നടനും ഉണ്ടാക്കാൻ സാധിക്കാത്ത ഫാൻബേസ് കേരളത്തിൽ ഉണ്ടായിക്കിയെടുത്ത സൂപ്പർ താരമാണ് അല്ലു അർജുൻ. പ്രഭാസിനും വിജയ് ദേവരകൊണ്ടയ്ക്കും രാം ചരണിനും എല്ലാം മുമ്പ് മലയാളികളുടെ മനസിൽ ഇടം നേടിയ തെലുങ്ക് താരം. അതിനാൽ തന്നെ മല്ലു അർജുൻ എന്നൊരു വിശേഷണം കൂടി നടനുണ്ട്. പുഷ്പ സീരിസിന്റെ വിജയത്തിനുശേഷം വീണ്ടും ഒരു പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ സിനിമയുമായി എത്തി ആരാധകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ.
രാക്കയാണ് അല്ലുവിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനിപ്പോൾ. രാക്കയുടെ അടുത്ത ഘട്ട ഷൂട്ടിങ് ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിൽ ചിത്രീകരിക്കപ്പെടുന്നതിനാൽ അടുത്ത കുറച്ച് മാസങ്ങൾ അല്ലു അർജുൻ അവിടെ തന്നെ താമസിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനായി മുംബൈയിലെ ജുഹു ഏരിയയിൽ ഒരു അപാർട്ട്മെന്റ് അദ്ദേഹം വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചില പ്രമുഖ ബോളിവുഡ് താരങ്ങളാണ് അല്ലു അർജുന്റെ മുംബൈയിലെ അയൽവാസികൾ എന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം അല്ലു അർജുൻ മുംബൈ താര റോഡിൽ 5BHK അപാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്.
മൂന്ന് വർഷത്തെ ലീസ് കരാറിലാണ് ഇത് എടുത്തിരിക്കുന്നത്. പ്രതിമാസം ഏകദേശം പതിനാറ് ലക്ഷം രൂപയാണ് വാടക. ഏകദേശം 6000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ വീട്ടിൽ ചെറിയ ഒരു സ്വിമ്മിങ് പൂൾ, നാല് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാര്യയായ സ്നേഹ റെഡ്ഡിക്കും മക്കളായ അല്ലു അയാൻ, അല്ലു അർഹ എന്നിവർക്കും കടൽ കാഴ്ചയുള്ള വീട് വേണമെന്നായിരുന്നു.
ആ ആഗ്രഹമാണ് അല്ലു അർജുൻ സാധിച്ച് കൊടുത്തതെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്കൂൾ അവധിക്കാലങ്ങളിൽ രണ്ട് മക്കളും അദ്ദേഹത്തോടൊപ്പം ഇവിടെ താമസിക്കുമെന്നുമാണ് വിവരം. പച്ചപ്പും കടൽതീരത്തിന്റെ ശാന്തതയും നിറഞ്ഞ ഒരു അന്തരീക്ഷമാണ് അദ്ദേഹം തെരഞ്ഞെടുക്കാൻ ആഗ്രഹിച്ചതെന്നും അവസാനം അല്ലു അത് കണ്ടെത്തി സ്വന്തമാക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
രാക്കായും ഒപ്പം ലോകേഷ് കനകരാജുമായി ചേർന്ന് അല്ലു അർജുന്റേതായി വരാൻ പോകുന്ന പുതിയ ചിത്രവും മുംബൈയിൽ ചിത്രീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കത്രീന കൈഫ്-വിക്കി കൗശൽ, അനുഷ്ക ശർമ-വിരാട് കോഹ്ലി എന്നീ സ്റ്റാർ കപ്പിൾസാണ് ഇനി കുറച്ചുകാലം അല്ലുവിന്റെ അയൽവാസികൾ. അതേസമയം നടന് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ബ്ലെസ്സിങ് എന്ന് അർത്ഥം വരുന്ന പേരിൽ ഏകദേശം 100 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് സ്വന്തമായുണ്ട്.

ഏകദേശം 8000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ വീട്ടിന്റെ പ്രത്യേകത സ്വിമ്മിങ് പൂൾ, ലളിതമായ ഇന്റീരിയർ ഡിസൈൻ, വലിയ പോർട്ടിക്കോ എന്നിവയാണ്. എല്ലാ അത്യാധുനിക സംവിധാനങ്ങളും ഈ വസതിയിലുണ്ട്. എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ച് അല്ലു അർജുന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദ് പറഞ്ഞത് ഇങ്ങനെയാണ്... ഇല്ല... നിലവിലെ സിനിമയുടെ ചിത്രീകരണം മുംബൈയിൽ നടക്കുന്നതുകൊണ്ട് അങ്ങനെ തോന്നുന്നതാകാം.
പക്ഷെ അല്ലുവിന്റെ ഹൃദയവും വീടും ഹൈദരാബാദിലാണ്. അദ്ദേഹത്തിന്റെ കുട്ടികൾ അവിടെയാണ് പഠിക്കുന്നത്. പ്രിയപ്പെട്ടവരെല്ലാം ഹൈദരാബാദിലുണ്ട്. പിന്നെ എന്തിനാണ് അദ്ദേഹം മുംബൈയിലേക്ക് മാറുന്നത്? എന്നാണ് അല്ലു അരവിന്ദ് പ്രതികരിച്ച് ചോദിച്ചത്. അല്ലു അർജുന്റെ 43-ാം ജന്മദിനത്തിലാണ് അറ്റ്‌ലി സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമയായ രാക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അല്ലു അർജുനും അറ്റ്‌ലിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ദീപിക പദുകോണാണ് നായിക. ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 800 കോടി രൂപയാണ്. ദീപിക പദുകോണാണ് നായിക.


Click it and Unblock the Notifications