സര്‍ഫര്‍ പരിശീലനാകാനാവാന്‍ പ്രണവിനെ തിരഞ്ഞെടുത്തതിന് പിന്നിലൊരു കാരണമുണ്ടെന്ന് അരുണ്‍ ഗോപി! കാണൂ!

പോയ വര്‍ഷത്തില്‍ ജനുവരി 26നായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയായിരുന്നു താരപുത്രന്റെ അരങ്ങേറ്റം. ബാലതാരമായി നിറഞ്ഞുനിന്ന അപ്പു നായകനായി അരങ്ങേറാന്‍ വൈകുന്നതെന്താണെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് താരം അഭിനയിക്കാനായി തീരുമാനിച്ചത്. ആദിയുടെ റിലീസിന് ശേഷം തീരുമാനിക്കാം അടുത്ത സിനിമയെക്കുറിച്ചെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. മലയാളത്തിലെ മികച്ച ബോക്‌സോഫീസ് വിജയം കൈവരിച്ച സിനിമയായി മാറിയിരുന്നു ആദി. പ്രണവ് മോഹന്‍ലാലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രണവ് നായകനായെത്തുന്ന അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

പ്രണവിന്റെ മാത്രമല്ല രാമലീലയിലൂടെ സംവിധായകനായി തുടക്കം കുറിച്ച അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടുമായി സിനിമയ്ക്ക് സാമ്യമുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പേരില്‍ മാത്രമേ സാമ്യമുള്ളൂവെന്നും തികച്ചും വ്യത്യസ്തമായാണ് പ്രണവിന്റെ സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പോയ വര്‍ഷം ആദിയാണെങ്കില്‍ ഇത്തവണ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായാണ് അപ്പു എത്തുന്നത്. ജനുവരി 25ന് തിയേറ്ററുകളിലേക്കെത്താനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ ആകാംക്ഷയില്ലേ? തുടര്‍ന്നുവായിക്കാം.

പ്രണവിന്റെ കഥാപാത്രം

പ്രണവിന്റെ കഥാപാത്രം

പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആദിയിലെപ്പോലെയല്ല ഇത്തവണത്തെ വരവില്‍ പ്രണയവും വൈകാരിക മുഹൂര്‍ത്തങ്ങളുമൊക്കെയുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. സര്‍ഫര്‍ പരിശീലകനായാണ് പ്രണവ് എത്തുന്നതെന്ന് സംവിധായകന്‍ പറയുന്നു. തിരമാലകളിലൂടെ നീന്തുന്ന സര്‍ഫര്‍ അഭ്യാസവുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. ബാലിയില്‍ വെച്ചായിരുന്നു പ്രണവ് സര്‍ഫര്‍ പരിശീലനം നേടിയത്.കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി എത്ര വലിയ റിസ്‌ക്കെടുക്കാനും താന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചതാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോട് താല്‍പര്യമില്ലെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള ആക്ഷനായിരുന്നു ആദിയില്‍.

താരമൂല്യമല്ല ആകര്‍ഷിച്ചത്

താരമൂല്യമല്ല ആകര്‍ഷിച്ചത്

മോഹന്‍ലാല്‍ എന്ന നടന്റെ മകന്‍ എന്നതിനും അപ്പുറത്ത് പ്രണവ് എന്ന അഭിനേതാവായി തന്നെ വിശേഷിപ്പിക്കുന്നതാണിഷ്ടമെന്ന് താരപുത്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യാതൊരുവിധ ജാഡയുമില്ലാതെ വളരെ കൂളായി മറ്റുള്ളവരുമായി ഇടപഴകുന്ന താരപുത്രനെക്കുറിച്ച് വാചാലരായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാമലീലയ്ക്ക് ശേഷം അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ പ്രണവിന്റെ മുഖമായിരുന്നു മനസ്സിലെന്ന് അരുണ്‍ ഗോപി വ്യക്തമാക്കുന്നു. താരപുത്രന്‍ എന്ന വിപണിമൂല്യമോ താരപദവിയോ അല്ല തന്നെ ആകര്‍ഷിച്ചത്. പ്രണവിനെ ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച കാരണവും അതാണെന്ന് അദ്ദേഹം പറയുന്നു.

ആക്ഷന്‍ രംഗങ്ങളിലെ മികവ്

ആക്ഷന്‍ രംഗങ്ങളിലെ മികവ്

സര്‍ഫര്‍ പരിശീലകനാവാനുള്ള ശാരീരിക ശേഷിയും കഴിവും പ്രണവിനുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് നായകനായി അപ്പുവിനെ നിശ്ചയിച്ചതെന്ന് അദ്ദേഹം പറയുന്നു. 90 ദിവസം കൊണ്ടായിരുന്നു സിനിമ ചിത്രീകരിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിനുള്ള താല്‍പര്യവും മികവുമാണ് എല്ലാവരെയും പോലെ തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സര്‍ഫസിങ്ങ് ഇന്‍സ്ട്രക്ടറുടെ വേഷം പ്രണവില്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സിനിമയുടെ ടീസറും പോസ്റ്ററുകളുമൊക്കെ ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു.

ആക്ഷന്‍ പാക്ക്ഡ് അഡ്വഞ്ചര്‍ ത്രില്ലര്‍

ആക്ഷന്‍ പാക്ക്ഡ് അഡ്വഞ്ചര്‍ ത്രില്ലര്‍

സ്‌കൈഡൈവിങ്, റോക്ക് ക്ലൈമ്പിങ്, തുടങ്ങി ജിംനാസ്റ്റിക്‌സില്‍ ഏറെ താല്‍പര്യമുള്ളയാളാണ് പ്രണവ്. ആദിയിലെ ആക്ഷന്‍ രംഗങ്ങളിലൂടെ താരപുത്രന്‍ അത് തെളിയിക്കുകയും ചെയ്തിരുന്നു. ബാലിയില്‍ വെച്ചായിരുന്നു സര്‍ഫിങ്ങ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് അരുണ്‍ ഗോപി പറയുന്നു.ആമേന്‍, മോശയിലെ കുതിരമീനുകള്‍ തുടങ്ങിയ സിനിമകള്‍ക്ക് ദൃശ്യങ്ങളൊരുക്കിയ അഭിനന്ദ് രാമാനുജമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ക്യാമറ, ദൃശ്യമികവില്‍ സിനിമ മുന്നിട്ട് നില്‍ക്കുമെന്നും സംവിധായകന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സംവിധായകന്‍ ആവശ്യപ്പെടുന്നത് തരും

സംവിധായകന്‍ ആവശ്യപ്പെടുന്നത് തരും

നിര്‍മ്മാതാവിനോടും പ്രൊഡക്ഷന്‍ കണ്‍ട്രോളറോടും സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ കഥ തന്നോട് തന്നെ തയ്യാറാക്കാനായി ആവശ്യപ്പെടുകയായിരുന്നു അവരെന്ന് അരുണ്‍ ഗോപി പറയുന്നു. സംവിധായകന്റെ അഭിനേതാവ് ആണ് അപ്പു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഈ സിനിമയെക്കുറിച്ച് അപ്പുവിനോട് പറഞ്ഞത്. നേരത്തെ കഥ കേട്ട് രൂപരേഖ തയ്യാറാക്കി സെറ്റിലെത്തി അഭിനയിക്കുന്നയാളല്ല അപ്പു. സംവിധായകന്‍ ആവശ്യപ്പെടുന്നത് അദ്ദേഹം തരും. അതിന് വേണ്ടി എത്ര റീടേക്ക് പോവാനും അദ്ദേഹത്തിന് മടിയില്ല.

നായികയായി സയ ഡേവിഡ്

നായികയായി സയ ഡേവിഡ്

മനോജ് കെ ജയന്‍, ഇന്നസെന്റ്, സിദ്ദിഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രണവിന്റെ നായികയായി എത്തുന്നത് സയ ഡേവിഡാണ്. ഇരുവരും ഒരുമിച്ചുള്ള പോസ്റ്ററുകളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സംവിധായകനാണ് ഫേസ്ബുക്കിലൂടെ സയയെ പരിചയപ്പെടുത്തിയത്. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് സയ. പ്രണവിനൊപ്പമുള്ള സയയുടെ കെമിസ്ട്രി കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X