സ്വകാര്യതയാണെങ്കിൽ മകളുടെ കാര്യമോ? അസിന് ആ വാശിയോ, അതോ പ്രായം കാരണമോ? ചർച്ചയാക്കി ആരാധകർ

ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് മുൻനടി അസിൻ. 2016 ൽ വിവാഹിതയായ ശേഷം താൻ അഭിനയ രം​ഗം വിടുകയാണെന്ന് അസിൻ പ്രഖ്യാപിച്ചതാണ്. താരമൂല്യം കുറച്ച് ഇടിഞ്ഞ സമയത്തായിരുന്നു വിവാ​ഹം. അസിന്റെ പിന്മാറ്റം ബോളിവുഡ‍ിൽ വലിയ ചർച്ചയായതുമില്ല. സിനിമ വിട്ടാലും അസിനെ ഷോകളിലും മറ്റും കാണാമെന്ന് പലരും കരുതി. എന്നാൽ അസിന്റേത് ഇങ്ങനെയൊരു പോക്ക് ആയിരിക്കുമെന്ന് ആരാധകർ കരുതിയിരുന്നില്ല.

അക്ഷരാർത്ഥത്തിൽ ലെെം ലെെറ്റിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു അസിൻ. അസിന്റെ മുഖം ആരാധകർ കണ്ടിട്ട് ഏറെക്കാലമായി. സ്വന്തം ഫോട്ടോ അസിൻ പങ്കുവെക്കാറില്ല. സോഷ്യൽ മീഡിയ പേജിൽ മകളുടെ ഫോട്ടോയും വീഡിയോയും പങ്കുവെക്കാറുണ്ട്. അരിൻ എന്നാണ് അസിന്റെ മകളുടെ പേര്. കഴിഞ്ഞ ദിവസമായിരുന്നു അസിന്റെ 40ാം പിറന്നാൾ. വിദേശത്ത് വെച്ച് ഭർത്താവിനും മകൾക്കുമൊപ്പം അസിൻ പിറന്നാൾ ആഘോഷിച്ചു.

Asin

പിറന്നാൾ ദിന ആഘോഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചെങ്കിലും അസിന്റെ മുഖം കാണുന്നില്ല. ശബ്ദം മാത്രം കേൾക്കാം. മകളുമായുള്ള അസിന്റെ സംഭാഷണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകൾക്ക് ഭക്ഷണം കൊടുക്കുകയാണ് വീഡിയോയിൽ അസിൻ. ഇങ്ങനെ ഉരുട്ടി...., ചൂടുണ്ടോ എന്ന് അസിൻ ഭക്ഷണം കഴിപ്പിക്കുന്നതിനിടെ മകളോ‌ട് ചോദിക്കുന്നുണ്ട്. മലയാളത്തിലാണ് അസിൻ സംസാരിക്കുന്നത്.

അസിൻ മലയാളിയും ഭർത്താവ് രാ​ഹുൽ ശർമ്മ മുംബെെക്കാരനുമാണ്. മലയാളിയാണെങ്കിലും അസിൻ ശ്രദ്ധിക്കപ്പെട്ടത് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലാണ്. താരമായി വളർന്നപ്പോഴും അസിൻ മലയാളം മറന്നില്ല. അസിൻ സ്ഫുടമായി മലയാളം സംസാരിക്കുന്നത് അക്കാലത്ത് ചർച്ചയായിരുന്നു.

അസിൻ എന്തുകൊണ്ട് സ്വന്തം മുഖം ആരാധകരെ കാണിക്കുന്നില്ലെന്ന ചോദ്യമുണ്ട്. സ്വകാര്യതയാണ് അസിനെ ആശങ്കപ്പെടുത്തുന്നതെങ്കിൽ എന്തുകാെണ്ട് അസിൻ മകളുടെ ഫോട്ടോ പങ്കുവെക്കുന്നെന്ന ചോദ്യവുമുണ്ട്. അനുഷ്ക ശർമ, റാണി മുഖർജി എന്നീ താരങ്ങളും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ്. ഇവർ ക്യാമറയ്ക്ക് മുന്നിൽ വരാറുണ്ടെങ്കിലും മക്കളെ പൂർണമായും ലെെം ലെെറ്റിൽ നിന്ന് മാറ്റി നിർത്തുന്നു. മക്കൾ‌ എല്ലാ കുട്ടികളെയും പോലെ വളരട്ടെ എന്നാണ് ഇവരുടെ തീരുമാനം.

Asin

എന്നാൽ അസിന്റെ കാര്യം മറിച്ചാണ്. മകളുടെ ഫോട്ടോകളും വീഡിയോകളും അസിൻ എല്ലാ വർഷവും പങ്കുവെക്കാറുണ്ട്. എന്നാൽ സ്വന്തം മുഖം കാണിക്കുന്നില്ല. ഇതെന്ത് കൊണ്ടെന്നാണ് ആരാധകരുടെ ചോദ്യം. 40 കാരിയാണ് അസിൻ. പ്രായം തന്നിൽ വരുത്തിയ മാറ്റങ്ങൾ പുറം ലോകം കാണണമെന്ന് അസിൻ ആ​ഗ്രഹിക്കുന്നില്ലെന്ന് വാദമുണ്ട്.

വിവാഹിതയാകുമ്പോൾ 30 കാരിയാണ് അസിൻ. അന്ന് താരസുന്ദരിയായി ആരാധകരുടെ മനംകവർന്ന നായിക നടി. തന്നെക്കുറിച്ചുള്ള ഇമേജ് അങ്ങനെ തന്നെ നിൽക്കട്ടെ എന്ന് കരുതിയായിരിക്കും അസിൻ ഇപ്പോൾ അകന്ന് നിൽക്കുന്നതെന്നും വാദമുണ്ട്. അസിന് ബോളിവുഡിൽ എതിരാളികൾ ഏറെയായിരുന്നു. തെന്നിന്ത്യയിൽ നിന്നും വന്ന് നടി പെട്ടെന്ന് വലിയ സിനിമകളുടെ ഭാ​ഗമാകുന്നത് പലർക്കും ഉൾ‌ക്കൊള്ളാനായില്ല.

അസിനെതിരെ വ്യാപകമായി ​ഗോസിപ്പുകളും അക്കാലത്ത് വന്നു. ഇതിനിടെ തമിഴ് സിനിമാ സംഘടനയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ അസിനെ വിലക്കിയിരുന്നു. റെഡി എന്ന സിനിമയുടെ ഷൂട്ടിന് ശ്രീലങ്കയിൽ പോയതായിരുന്നു കാരണം. തന്നെ ഒതുക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ താനിന്ന് സന്തോഷകരമായ ജീവിതം നയിക്കുകയാണെന്ന് അസിൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തെളിയിക്കുകയാണെന്നും വാദമുണ്ട്.

More from Filmibeat

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X