യഥാർത്ഥ അമ്മയ്ക്ക് പ്രധാനം കുട്ടിയുടെ കംഫേർട്ട്, മകളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്തില്ല; എല്ലാം പബ്ലിക്കാക്കണോ

താരങ്ങൾ പ്രണയിക്കുന്നതും വിവാഹിതരാകുന്നതും വേർപിരിയുന്നതും സിനിമയിൽ‌ സർവസാധാരണമാണ്. ചില വേർപിരിയലുകൾ സംഭവിക്കുമ്പോൾ വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടുകയും വേർപിരിഞ്ഞവരുടെ കഴിഞ്ഞ് പോയതും ഇപ്പോഴുള്ളതുമായ പ്രൈവറ്റ് ലൈഫ് പൊതുമധ്യത്തിൽ ചർച്ച വിഷയമാവുകയും ചെയ്യാറുണ്ട്. മഞ്ജു വാര്യരുടേയും ദിലീപിന്റേയും ദാമ്പത്യവും വേർപിരിയലും സോഷ്യൽമീഡിയ ഓഡിറ്റിന് വിധേയമായതും ഇപ്പോഴും കീറി മുറിച്ച് വിശകലനം ചെയ്യപ്പെടുന്നതുമാണ്.

2015ൽ ​വിവാഹമോചനത്തിന് സമ്മതം അറിയിച്ചശേഷം ‌ഏകമകളേയും ദിലീപിനെ ‌ഏൽപ്പിച്ചാണ് മഞ്ജു ഇറങ്ങിയത്. അന്ന് മുതൽ ഈ നിമിഷം വരെയും മകളെ കുറിച്ച് നടി എവിടേയും സംസാരിച്ചിട്ടില്ല. മകൾ മീനാക്ഷിയും അതുപോലെ തന്നെ.

Manju Warrier Meenakshi

എന്തുകൊണ്ട് മകൾ മഞ്ജുവിന് ഒപ്പം പോയില്ലെന്നത് ഇന്നും ആരാധകർക്കിടയിൽ നിലനിൽക്കുന്ന ചോ​ദ്യമാണ്. ഇപ്പോഴിതാ മഞ്ജുവിനേയും മീനാക്ഷിയേയും കുറിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യർ തന്റെ മകൾ മീനാക്ഷിയെ കുറിച്ച് പൊതുവെ വളരെ കുറച്ച് മാത്രമെ സംസാരിക്കാറുള്ളൂ.

അവർ 2015ലെ വിവാഹമോചന സമയത്ത് ഒരു ഓപ്പൺ ലെറ്ററിൽ പറഞ്ഞത് പ്രധാനമാണ്... അതായത്, മീനാക്ഷി അച്ഛനെ വളരെ ഇഷ്ടപ്പെടുന്നുവെന്നും അവളെ അച്ഛനൊപ്പം സുരക്ഷിതയായി വിട്ടുകൊടുക്കാൻ തീരുമാനിച്ചതായും മഞ്ജു പറഞ്ഞു. കസ്റ്റഡി യുദ്ധത്തിൽ കുട്ടിയെ വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവൾ എപ്പോഴും ഒരു കോളിന് അകലെയാണെന്നും വ്യക്തമാക്കി.

ഇതിനുശേഷം മഞ്ജു വാര്യർ മീനാക്ഷിയെ കുറിച്ച് അഭിമുഖങ്ങളിലോ പൊതുവേദികളിലോ സ്വകാര്യ വിഷയങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യാറില്ല. അവർ രണ്ടുപേരും പൊതുവെ ഒന്നിച്ച് കാണപ്പെടാറില്ല. ഈ അടുത്ത കാലത്ത് 2024-2025 കാലഘട്ടത്തിൽ മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായപ്പോൾ ദിലീപ് ആ സന്തോഷം പങ്കുവെച്ചത് വലിയ വാർത്തയായി. ഇൻസ്റ്റഗ്രാമിൽ ഒരു ഘട്ടത്തിൽ മഞ്ജുവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്തിരുന്നു.

പക്ഷെ പിന്നീട് ചില റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട് വന്നതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തുവെന്നും മാറ്റങ്ങൾ ഉണ്ടായെന്നും പറയപ്പെടുന്നു. മഞ്ജു മീനാക്ഷിയുടെ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്യാത്തത് ചില സമയങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. അതിനെ ചുറ്റി ചില ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.

Manju Warrier Meenakshi

ചുരുക്കത്തിൽ മഞ്ജു വാര്യർക്ക് മകളോടുള്ള സ്നേഹം വളരെ ആഴമുള്ളതാണെന്ന് പറയാം. പക്ഷെ അത് പൊതുവെ പ്രൈവറ്റായി നിലനിർത്താൻ അവർ ശ്രമിക്കുന്നു. മീനാക്ഷി ഇപ്പോൾ അച്ഛനൊപ്പമാണ്. അമ്മ-മകൾ ബന്ധത്തെ കുറിച്ച് കൂടുതൽ വിശദമായി മഞ്ജു തുറന്ന് പറയാൻ നിൽക്കാറുമില്ലെന്നായിരുന്നു കുറിപ്പ്. നടിയെ ആക്രമിച്ച കേസിൽ വിധി വന്നശേഷമുണ്ടായ കോലാഹലങ്ങൾക്കുശേഷമാണ് മീനാക്ഷിയുടെ സോഷ്യൽമീ‍ഡിയ പോസ്റ്റുകൾ മഞ്ജു ലൈക്ക് ചെയ്യാതെയായത്.

കുറിപ്പ് വൈറലായതോടെ മകളെ വിവാദങ്ങളിലേക്ക് വലിച്ചിടാത്ത മഞ്ജുവിനെ പ്രശംസിച്ചാണ് പ്രതികരണങ്ങൾ ഏറെയും. മകളുമായി എന്ത് തരത്തിലാണ് ബന്ധമിപ്പോഴെന്ന് പബ്ലിക്കിനെ അറിയിക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാ ബന്ധങ്ങളും പബ്ലിക്ക് സ്പേസിൽ എക്സ്പോസ് ചെയ്യണമെന്ന് മലയാളിക്ക് നിർബന്ധമാണ്.

യഥാർത്ഥ അമ്മയ്ക്ക് കുട്ടിയുടെ കംഫേർട്ടാണ് പ്രധാനം. അല്ലാതെ സ്വന്തം വാശിയോ, സ്വാർത്ഥതയോ ഒന്നും ആയിരിക്കില്ല. അഭിമാനിക്കാവുന്ന ബുദ്ധിയുള്ള അമ്മയാണ് മഞ്ജു, സംസാരത്തിനേക്കാൾ വളരെ വിലപ്പെട്ടതാണ് അവരുടെ മൗനം അതിന് ഒരുപാട് ആഴത്തിലുള്ള വ്യാപ്തിയുണ്ട്. കുട്ടിയുടെ ഇഷ്ടത്തിനാണ് അവർ പ്രാധാന്യം നൽകിയത്. അല്ലാതെ അവരുടെ വാശിക്കല്ല. അത് മറ്റുള്ളവരുടെ മുമ്പിൽ പ്രൂവ് ചെയ്യേണ്ട ആവശ്യം അവർക്കില്ല.

ഡിവോഴ്സ് കഴിഞ്ഞ് കോടതിയിൽ നിന്നും ഇറങ്ങി കാറിലോട്ട് കയറുന്ന ഒരു വീഡിയോയുണ്ട്. അത് കണ്ടാൽ അറിയാം. അല്ലാതെ മറ്റുള്ളവരുടെ മുമ്പിൽ എല്ലാ പെണ്ണുങ്ങളെയും പോലെ ഭർത്താവിനെയും കുട്ടിയേയും രണ്ടാം ഭാര്യയേയും പഴിപറഞ്ഞ് നടക്കുന്നവർക്ക് അവരെ മനസിലാകില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇപ്പോൾ മഞ്ജു സ്വന്തം സ്വപ്നങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും പിന്നാലെയാണ്.

More from Filmibeat

Read more about: manju warrier meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X