ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും ഫാന്‍സ് ക്ലബുകളോട് മുഖം തിരിക്കുന്നതിന് പിന്നിലെ കാരണം? കാണൂ!

Recommended Video

ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലിനും ഫാൻസ്‌ ക്ലബുകൾ വേണ്ടേ | filmibeat Malayalam

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. ഏത് തരത്തിലുള്ള കഥാപാത്രവും തങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചാണ് ഇരുവരും മുന്നേറുന്നത്. താരപുത്രന്‍മാര്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ഇരുവരും മുന്നേറുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന ഇരുവര്‍ക്കും ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ഇരുവരും എത്താറുമുണ്ട്. പ്രഖ്യാപനം മുതല്‍ത്തന്നെ ഇവരുടെ ചിത്രങ്ങളെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്നവരാണ് ഇരുവരും. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് എല്ലാവരും ഫഹദ് ഫാസിലിനെ തള്ളിക്കളഞ്ഞൊരു സന്ദര്‍ഭമുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലാണ് തന്നിലെ അഭിനേതാവിനെ താരം പുറത്തെടുത്തത്. രണ്ടാംവരവിന് ശേഷം മലയാളത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു ഈ താരപുത്രന്‍. വില്ലനായും നായകനായും തിളങ്ങുകയാണ് ഫഹദ്. മമ്മൂട്ടിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സിനിമയിലേക്കെത്തിയത്. ഫാന്‍സ് അസോസിയേഷന്റെ കാര്യത്തില്‍ സമാനമായ നിലപാടുകളാണ് ദുല്‍ഖറിനും ഫഹദിനും. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആരാധകരുടെ സ്വന്തം താരങ്ങള്‍

ആരാധകരുടെ സ്വന്തം താരങ്ങള്‍

താരകുടുംബത്തില്‍ നിന്നുമാണ് ദുല്‍ഖര്‍ സല്‍മാന്റെ വരവ്. വില്ലനായെത്തി മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് മമ്മൂട്ടി. നവാഗത സംവിധായകനൊപ്പമായിരുന്നു താരപുത്രന്‍രെ അരങ്ങേറ്റം. മകന്റെ അരങ്ങേറ്റത്തിന് മൗനപിന്തുണയായിരുന്നു മമ്മൂട്ടി നല്‍കിയത്. പൊതുവേദികളിലോ ചടങ്ങുകളിലോ പോലും അദ്ദേഹം ഇതേക്കുറിച്ച് വാചാലനായിരുന്നില്ല. തന്നിലൂടെയല്ല മകന്‍ അറിയപ്പെടേണ്ടതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അതേക്കുറിച്ച് വ്യക്തമായറിയാവുന്ന മകനനാവട്ടെ സ്വന്തമായി മുന്നേറുകയായിരുന്നു.

ഫഹദിന്റെ വരവ്

ഫഹദിന്റെ വരവ്

സിനിമാകുടുംബത്തിലാണ് ഫഹദും ജനിച്ചത്. മകനെ നായകനാക്കി ആദ്യം സിനിമയൊരുക്കിയത് ഫാസിലായിരുന്നു. കൈയ്യെത്തും ദൂരത്ത് എന്ന പ്രണയകഥയായിരുന്നു അദ്ദേഹം മകനായി ഒരുക്കിയത്. വിചാരിച്ചത്ര വിജയിക്കാതെ പോയ സിനിമയ്ക്ക് ശേഷം താരപുത്രന് ഭാവിയില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അധികം വൈകതെ തന്നെ അത് തിരുത്തിക്കുറിക്കുകയായിരുന്നു ഫഹദ്. വിമര്‍ശിച്ചവര്‍ പോലും താരപുത്രന്റെ സിനിമയ്ക്ക് കൈയ്യടിച്ചിരുന്നു.

 നസ്രിയയുമായുള്ള പ്രണയവും വിവാഹവും

നസ്രിയയുമായുള്ള പ്രണയവും വിവാഹവും

ബാലതാരമായി സിനിമയിലേക്കെത്തി നായികാനിരയിലേക്കുയര്‍ന്നതാണ് നസ്രിയ നസീം. മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ അഭിനേത്രിയോട്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയ്ക്കിടയിലായിരുന്നു നസ്രിയയും ഫഹദും പ്രണയത്തിലായത്. ഇരുവരും ഒരുമിച്ചിരുന്നുവെങ്കില്‍ എന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കൂടെയിലൂടെ നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. അധികം വൈകാതെ തന്നെ സിനിമയ്ക്കായി ഇരുവരും ഒരുമിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ സ്വീകാര്യത

ദുല്‍ഖര്‍ സല്‍മാന്റെ സ്വീകാര്യത

സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യത ലഭിക്കുന്ന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രത്തെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് വൈവിധ്യമാര്‍ന്ന സിനിമകള്‍ ദുല്‍ഖറിനെത്തേടി എത്തിയിരുന്നു.

അന്യഭാഷയിലും തിളങ്ങുന്നു

അന്യഭാഷയിലും തിളങ്ങുന്നു

മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കെത്തിയപ്പോഴും നിറഞ്ഞ കൈയ്യടിയായിരുന്നു ദുല്‍ഖറിനെ കാത്തിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മുന്നേറുകയാണ് ഈ താരപുത്രന്‍. ഓക്കെ കണ്‍മണി, മഹാനദി, കര്‍വാന്‍ ഈ സിനിമകള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറും തമിഴ് സിനിമയായ കണ്ണും കണ്ണും കൊള്ളൈയടിത്താലും റിലീസിന് തയ്യാറെടുക്കുകയാണ്. മഹി വി രാഘവിന്റെ അടുത്ത തെലുങ്ക് ചിത്രത്തില്‍ നായകനായെത്തുന്നത് താരപുത്രനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

2 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക്

2 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അന്യഭാഷാ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ താരത്തെ മലയാളത്തിന് ന്ഷ്ടമാവുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ബിബിന്‍ ജോര്‍ജ്-വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീം തിരക്കഥയൊരുക്കിയ ഒരു യമണ്ടന്‍ പ്രേമകഥയിലൂടെയാണ് താരപുത്രനെത്തുന്നത്. ചിത്രത്തില്‍ പെയിന്റിങ്ങ് തൊഴിലാളിയായാണ് താരമെത്തുന്നത്. സോളോയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദുല്‍ഖര്‍ ചിത്രം കൂടിയാണിത്. ഏപ്രിലിലാണ് സിനിമയെത്തുന്നത്.

ഫാന്‍സ് പ്രവര്‍ത്തനത്തെക്കുറിച്ച്

ഫാന്‍സ് പ്രവര്‍ത്തനത്തെക്കുറിച്ച്

ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചൊക്കെ വ്യക്തമാക്കിയവരാണ് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. അനാവശ്യ വിവാദങ്ങളിലൊന്നും ചെന്നുപെടാതെയാണ് ഇരുവരും മുന്നേറുന്നത്. ഒഫീഷ്യല്‍ അല്ലാതെയായാണ് ദുല്‍ഖറിന്‍രെ ഫാന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. ഇതിനായി ആരാധകര്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും താരത്തില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

താല്‍പര്യമില്ല

താല്‍പര്യമില്ല

ഫാന്‍സ് അസോസിയേഷനുകളോട് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് വേണ്ടി ആരും അവരുടെ ജീവിതം നശിപ്പിക്കുന്നത് കാണാന്‍ വയ്യെന്നായിരുന്നു താരം പറഞ്ഞത്. അത്തരത്തിലൊരു താല്‍പര്യവുമില്ലെന്നും താരപുത്രന്‍ വ്ക്തമാക്കിയിരുന്നു. തന്‍രെ ആരാധകപിന്തുണയെക്കുറിച്ച് താരത്തിന് തന്നെ കൃത്യമായ ബോധ്യമുണ്ട്.

 ഫഹദിന്‍രെ നിലപാട്

ഫഹദിന്‍രെ നിലപാട്

ജീവിതത്തിലെ പ്രധാനപ്പെട്ട സമയം ഫാന്‍സ് പ്രവര്‍ത്തനത്തിനായി മാറ്റി വെക്കുന്നതിനോട് യോജിക്കാനാവില്ലെന്നും പഠനനത്തിലാണ് ഈ സമയത്ത് യുവതലമുറ ശ്രദ്ധിക്കേണ്ടതെന്നും ഫഹദും പറഞ്ഞിരുന്നു. ഫാന്‍സ് ക്ലബുകള്‍ വേണ്ടെന്ന നിലപാടുമായി ഫഹദ് നില്‍ക്കുമ്പോള്‍ അത് ഒഫീഷ്യലിലേക്ക് നീങ്ങിയാലുണ്ടാവുന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഒഴിഞ്ഞുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X