ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്താല്‍ ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു! ഗ്ലാമറസ് ഡാന്‍സിനെക്കുറിച്ച് രജിഷ വിജയന്‍

'അനുരാഗകരിക്കിന്‍വെള്ള'ത്തിലൂടെയായിരുന്നു രജിഷ വിജയന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ജേണലിസം കോഴ്‌സ് കഴിഞ്ഞ് അവതാരകയായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു രജിഷ അഭിനയ മേഖലയിലേക്ക് വന്നത്. എന്നെ സംബന്ധിച്ച് ഡബ്ബിംഗ് ഏറെ പേടിയുള്ള കാര്യമാണ്. ആദ്യത്തെ സിനിമയായത് കൊണ്ട് നല്ല ടെന്‍ഷനായിരുന്നു. അഭിനയിക്കുന്നതിനെക്കാളും പാടായിരുന്നു ഡബ്ബിംഗ് സ്യൂട്ടില്‍ അനുഭവപ്പെട്ടത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിഷ അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. ഒന്നങ്ങോട്ടോ, ഇങ്ങോട്ടോ മാറിയാല്‍ സംഭവം മാറും. അതുപോലെ സംവിധായകന്‍ പറയാന്‍ പോവുന്ന കാര്യം ആളുകള്‍ക്ക് മനസിലാവുമോയെന്ന കാര്യത്തിലും ആശങ്കയുണ്ടായിരുന്നു. ഇത്രയും സെല്‍ഫ് റെസ്‌പെക്ടില്ലാത്ത വ്യക്തിയോ, ഫസ്റ്റ് ഹാഫില്‍ ഇതെന്താ എങ്ങനെയൊന്നൊക്കെ ചിന്തിക്കുമായിരുന്നു. അത് നീയല്ല ക്യാരക്ടറാണെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സെക്കന്‍ഡ് ഹാഫിലെ എലിയെ എനിക്ക് കുറച്ചൂടെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു. ഇത് കറക്റ്റ് മീറ്ററില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമോയെന്ന ആശങ്കയൊക്കെയുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നത് വൃത്തിക്ക് വരുന്നുണ്ടോ എന്നൊക്കെ ചിന്തിച്ചിരുന്നു. ഒരു ഷോളൊക്കെ ഇട്ട് മുഖംമൂടിയായിരുന്നു ഞാന്‍ സിനിമ കണ്ടത്. ഞാന്‍ ആശങ്കപ്പെട്ട ഭാഗങ്ങളില്‍ പ്രേക്ഷകര്‍ ചിരിക്കുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. ഒരു ഷോളൊക്കെ ഇട്ട് മുഖംമൂടിയാണ് ഞാന്‍ അന്ന് സിനിമ കാണാന്‍ പോയത്. എന്റെ ജഡ്ജ്‌മെന്റ് എത്ര തെറ്റാണെന്നും, സംവിധായകന്‍ ചിന്തിച്ചത് കൃത്യമായി വര്‍ക്കായതില്‍ സന്തോഷമുണ്ട്.

Rajisha Vijayan about her dance
Photo Credit: Rajisha Vijayan / Instagram

ഒരു പ്രൊജക്ടിനോട് യെസ് പറയുന്ന മൊമന്റില്‍ തന്നെ ക്യാരക്ടറിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഒരു ഹോംവര്‍ക്കുമില്ലാതെ, ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്ന പ്രതിഭാധനരായ എത്രയോ ആര്‍ടിസ്റ്റുകള്‍ നമുക്കിടയിലുണ്ട്. ഞാന്‍ അങ്ങനെയൊരാളേയല്ല. എനിക്ക് കൃത്യമായ ഹോം വര്‍ക്ക് ചെയ്താലേ കഥാപാത്രമായി മാറാനാവൂ. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ മുതല്‍ കഥാപാത്രത്തെ മനസിലാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. നമ്മളും കൂടെ എഫേര്‍ട്ടിട്ട് ഡയറക്ടറുമായി ഗിവ് ആന്‍ഡ് ടേക്ക് പോളിസി വരുമ്പോഴാണ് അഭിനയം എളുപ്പമാവുന്നത്.

'മസ്തിഷ്‌കമരണം' സിനിമയിലെ പാട്ടിനെക്കുറിച്ചും രജിഷ സംസാരിച്ചിരുന്നു. 2046 ല്‍ നടക്കുന്ന കഥയാണ് 2026 ല്‍ പറയുന്നത്. ഈ അടുത്ത കാലത്ത് എന്നെ ആ സിനിമ തേടി വന്നല്ലോ എന്നോര്‍ത്ത് എക്‌സൈറ്റഡായിരിക്കുന്ന ആളാണ് ഞാന്‍. ഈയൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ഈ ചിത്രത്തിലേക്ക് വരുന്നത്. നമുക്കൊന്ന് ഇരുന്നാലോയെന്ന് ചോദിച്ചിരുന്നു. ഇതേക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ത്രില്ലായിരുന്നു.

എന്റെ ക്യാരക്ടര്‍ ഒരു നടിയാണ്. കരിയറില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെയുള്ള കഥാപാത്രം തേടിയെത്തുന്നത്. നമ്മള്‍ ഉറച്ച് വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ടാവുമല്ലോ, അത് കൃത്യമായി തന്നെ അദ്ദേഹം കണ്‍വിന്‍സ് ചെയ്തു. എന്തിനാണ് ഞാന്‍ ആ ഡാന്‍സ് ചെയ്തതെന്നതിനുള്ള ഉത്തരം എനിക്ക് തന്നിരുന്നു. സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും മനസിലാവും. ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്താല്‍ ഐറ്റം നമ്പറൊക്കെയാവാം എന്നെനിക്കുണ്ടായിരുന്നു. ഈ സിനിമയില്‍ അത് വേണമായിരുന്നു. അങ്ങനെയാണ് ആ ഡാന്‍സ് ചെയ്തതെന്ന് രജിഷ പറയുന്നു.

More from Filmibeat

Read more about: rajisha vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X