ആദ്യ സിനിമ സൂപ്പര്‍ഹിറ്റ്! പിന്നെ അവസരങ്ങളൊന്നും വന്നില്ല, എല്ലാവരും മറന്നു! 'പ്രിയം' നായിക ദീപ പറഞ്ഞത്
പ്രിയം എന്ന ചിത്രത്തിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതാണ് ദീപ നായര്‍. 2000 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രത്തില്‍ ആനി എന്ന കഥാപാത്രത്തെയായിരുന്നു ദീപ അവതരിപ്പിച്ചത്. മാസ്റ്റര്‍ അരുണ്‍, അശ്വിന്‍ തമ്പി, മഞ്ജിമ മോഹന്‍ ഇവരായിരുന്നു ചിത്രത്തിലെ പ്രധാനികള്‍. സനല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഈയൊരൊറ്റ ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ദീപ നായര്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.ഇന്‍സ്റ്റഗ്രാമിലൂടെയായി താനിപ്പോഴും നേരിടുന്ന ചോദ്യത്തെക്കുറിച്ചും, അതിനുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് അവര്‍.
പ്രിയം കഴിഞ്ഞ് വേറെ സിനിമകളിലൊന്നും അഭിനയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യങ്ങള്‍ കുറേപേര്‍ ചോദിച്ചിരുന്നു. കമന്റുകളിലും, ഇന്‍സ്റ്റഗ്രാം മെസേജിലൂടെയുമായാണ് ചോദ്യങ്ങള്‍ വരുന്നത്. കുടുംബം സമ്മതിക്കാതെയിരുന്നത് കൊണ്ടാണോ സിനിമ വിട്ടതെന്ന് സംശയങ്ങളുമുണ്ടായിരുന്നു ചിലര്‍ക്ക്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് പോത്സാഹിപ്പിച്ചിട്ടേയുള്ളൂ എന്റെ ഫാമിലി എന്ന് ദീപ കുറിച്ചിട്ടുണ്ട്. കുറേ കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഓരോ മെസേജിനായി ഇന്‍ഡീവിജ്വലി എനിക്ക് റിപ്ലേ ചെയ്യാന്‍ പറ്റുന്നില്ല. കുറച്ചുമുന്‍പ് വേറൊരു റീലില്‍ ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു കുറച്ചുമുന്‍പ്. അത് ഞാന്‍ ഇവിടെ ചേര്‍ക്കുകയാണ്. ആ കഥ നിങ്ങളൊന്ന് കേട്ട് നോക്കൂയെന്നും ദീപ പറഞ്ഞിരുന്നു. അതിന് ശേഷം ആ സമയത്ത് സിനിമയില്‍ ഞാന്‍ കുറച്ചുകൂടെ വേറെന്തെങ്കിലും ശ്രമിക്കണമായിരുന്നോ എന്ന് എന്നോട് പറയൂ.

പ്രിയം സിനിമയിലെ അനുഭവം അത്രയും മോശമായിരുന്നോ എന്നും ചിലര്‍ എന്നോട് ചോദിച്ചിരുന്നു. അതല്ല എന്തായാലും കാരണം. കുട്ടികളൊക്കെയായി ഭയങ്കര തമാശയായിരുന്നു രസമായിരുന്നു സെറ്റില്‍. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് വെച്ചാല്‍ സിനിമയിലേക്കുള്ള എന്റെ വരവ് എത്രത്തോളം അപ്രതീക്ഷിതമായിരുന്നോ, അത്രയും തന്നെ അണ്‍പ്ലാന്‍ഡായിരുന്നു എന്റെ എക്‌സിറ്റും. പ്രിയം കഴിഞ്ഞപ്പോള്‍ രണ്ടുമൂന്ന് ഓഫേഴ്‌സ് വന്നിരുന്നു. പക്ഷേ, അതൊന്നും അത്ര നല്ല റോളുകള്‍ അല്ലായിരുന്നു. അതായത് എന്റെ എഞ്ചിനീയറിംഗ് പഠിത്തമൊക്കെ കളഞ്ഞിട്ട് പോയി ചെയ്യാന്‍ മാത്രം അത്രയും നല്ല റോള്‍സൊന്നും അല്ലായിരുന്നു. എന്തായാലും കോഴ്‌സ് കഴിയട്ടെ എന്ന് അച്ഛനും അമ്മയും ഞാനും തീരുമാനിക്കുകയായിരുന്നു. ഡിഗ്രി കൈയ്യില്‍ കിട്ടിക്കഴിഞ്ഞിട്ട് പിന്നെ നമുക്ക് എന്ത് റോള്‍സാണ് വരുന്നതെന്ന് വെച്ചാല്‍ നോക്കാം എന്നൊരു തീരുമാനമെടുത്തു.
സത്യം പറയാലോ ഒരൊറ്റ ഓഫര്‍ പോലും വന്നില്ല. പ്രിയം കഴിഞ്ഞ് അതായത് ഒന്നര വര്‍ഷമെടുത്ത് കാണും എഞ്ചീനിയറിംഗ് പൂര്‍ത്തിയാക്കാന്‍. അപ്പോള്‍ ആ സമയത്തിനുള്ളില്‍ എന്റെ റെലവന്‍സ് പോയി. അതാണ് സംഭവിച്ചത്. ഇപ്പോഴത്തെ പോലെ അന്ന് സോഷ്യല്‍മീഡിയ ഇല്ല. അതുപോലെ എന്റെ ആക്റ്റിവിറ്റീസൊന്നും സിനിമ ഫീല്‍ഡുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വെച്ചാല്‍ ആള്‍ക്കാര് മറന്നുപോയി. ഇങ്ങനെയൊരു നടിയുണ്ടെന്ന് മറന്നുപോയി. ആ സമയത്ത് നല്ല മിടുക്കികളായിട്ടുള്ള നടികളൊക്കെയുണ്ടായിരുന്നു. നവ്യ നായരും, മീര ജാസ്മിനും, ഭാവനയുമൊക്കെ വന്ന സമയമാണ്. ഇങ്ങനെ വേറൊരാളുണ്ടെന്ന കാര്യം തന്നെ മറന്നുപോയി, അതാണ് ശരിക്കും സംഭവിച്ചത്.
എനിക്കാണെങ്കില്‍ പഠിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. പഠിക്കാന്‍ മോശമല്ലായിരുന്നു. പുറത്തുപോയി മാസ്‌റ്റേഴ്‌സ് ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഞാന്‍ മെല്‍ബണില്‍ വന്ന് മാസ്‌റ്റേഴ്‌സ് ചെയ്യുന്നത്. അത് കഴിഞ്ഞയുടന്‍ ജോലിയും തുടങ്ങി. അങ്ങനെ മൂവി ഫീല്‍ഡില്‍ നിന്നും കംപ്ലീറ്റ്‌ലി മാറിപ്പോയത് എന്നുമായിരുന്നു ദീപ നായര്‍ വിശദീകരിച്ചത്.
നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ദീപയോടുള്ള ഇഷ്ടത്തെക്കുറിച്ചും, പ്രിയം സിനിമയെക്കുറിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. പ്രിയത്തില്‍ എത്ര മനോഹരമായാണ് നിങ്ങള്‍ അഭിനയിച്ചത്. കിടിലനായിരുന്നു. ഒരു ചിത്രം മതിയല്ലോ ഓര്‍ത്തിരിക്കാന്‍. അന്നും ഇന്നും നിങ്ങളെ ഒരുപോലെയിഷ്ടമാണ്. എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല ചേച്ചിക്ക് കിട്ടിയത്. അതുകൊണ്ട് തന്നെ ആ ഒരു സിനിമ എപ്പോഴും സ്‌പെഷലാണ്. ഒറ്റ സിനിമ കൊണ്ട് ജനമനസുകളില്‍ ഇടം നേടിയ നടി.


Click it and Unblock the Notifications











