മഞ്ജുവിന് മാസ് കാണിക്കാം, മകളെപ്പോലും നോക്കേണ്ടി വന്നിട്ടില്ല, സ്വത്തുണ്ടായിട്ടും സംഗീതയ്ക്ക് ആർത്തി?; ചർച്ച
നാല് വർഷത്തിലേറെയായി വിജയിയുമായും തൃഷയുമായും ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ ഗോസിപ്പ് കോളങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ നടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നതിനാൽ എതിർപക്ഷത്തുള്ളവർ പ്രചരിപ്പിക്കുന്ന കഴമ്പില്ലാത്ത വാർത്തകൾ മാത്രമാകും അവയെല്ലാം എന്നാണ് ആരാധകർ കരുതിയിരുന്നത്. നാല്, അഞ്ച് വർഷമായി എല്ലാ പിറന്നാളിനും വിജയിയെ തേടി തൃഷയുടെ ആശംസകളും എത്താറുണ്ടായിരുന്നു.
അപ്പോഴെല്ലാം അതൊരു സൗഹൃദം മാത്രമായാണ് ആരാധകർ കണ്ടിരുന്നത്. നടന്റെ ഭാര്യ സംഗീത കുറച്ച് ദിവസം മുമ്പ് വിവാഹമോചന ഹർജി ഫയൽ ചെയ്തതോടെയാണ് കാര്യങ്ങൾ ആകെ മാറിമറിഞ്ഞത്. ആരാധകരും സിനിമാ പ്രേമികളും എല്ലാം ഒരുപോലെ ഞെട്ടലിലാണ്. മാത്രമല്ല സംഗീത ഡിവോഴ്സ് പെറ്റീഷനിൽ പരാമർശിച്ചിരിക്കുന്ന നടി തൃഷയാണെന്ന് ശരിവെക്കുന്ന രീതിയിൽ ഉള്ള പ്രവൃത്തികൾ വിജയിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടൻ തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുവെന്നത്. അഞ്ച് വർഷമായി സംഗീതയും മക്കളും വിജയിയിൽ നിന്നും അകന്ന് കഴിയുകയാണ്. വിലക്കിയിട്ടും നടിയുമായുള്ള ബന്ധം വിജയ് തുടർന്നതിനാലാണ് താൻ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് ഹർജിയിൽ സംഗീത വ്യക്തിമാക്കിയിട്ടുണ്ട്.
ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ തുക പ്രതിഫലം വാങ്ങുന്ന കോടികൾ ആസ്തിയുള്ള നടനാണ് വിജയ്. അതിനാൽ തന്നെ സംഗീതയുമായുള്ള ബന്ധം വേർപ്പെടുത്തുമ്പോൾ കോടതി നിർദേശിക്കുന്ന പ്രകാരം നല്ലൊരു തുക ജീവനാംശമായി സംഗീതയ്ക്ക് വിജയ് നൽകേണ്ടി വരും. അതേസമയം വിവാഹമോചന കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഭാര്യ സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി 250 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ വിജയ് സമ്മതിച്ചതായി അടുത്തിടെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയിയുടെ വരുമാനവും സാമൂഹിക നിലയും പരിഗണിച്ച് യോഗ്യമായ സ്ഥിരമായ ജീവനാംശം നൽകണമെന്ന് സംഗീത കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തപ്പോൾ തന്നെ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ചെന്നൈയിലെ നീലങ്കരൈയിലെ വീട്ടിൽ കേസ് തീരുന്നതുവരെ താമസിക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ അതിന് സമാനമായ മറ്റൊരു താമസ സൗകര്യം നൽകണമെന്നും ഹർജിയിലുണ്ട്. ജീവനാംശത്തിന് വേണ്ടി സംഗീത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മഞ്ജു വാര്യർ-ദീലിപ് വിവാഹമോചനവുമായി വിജയ്-സംഗീത വിവാഹമോചനത്തെ പ്രേക്ഷകർ താരതമ്യപ്പെടുത്തുന്നുണ്ട്.

സംഗീതയുടെ കുടുംബം അതിസമ്പന്നരാണ്. 400 കോടിക്ക് മുകളിൽ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അങ്ങനൊരു സാഹചര്യത്തിൽ എന്തിന് വിജയിയിൽ നിന്നും ജീവനാംശം വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ് സംഗീതയെ വിമർശിച്ച് വിജയി ആരാധകർ സോഷ്യൽമീഡിയയിൽ കുറിക്കുന്നത്.
ഒന്നിച്ച് പോകാൻ കഴിയില്ലെന്ന് തോന്നിയാൽ മഞ്ജു വാര്യരെപ്പോലെ നയാപൈസ പോലും കൈപറ്റാതെ ബന്ധം അവസാനിപ്പിച്ച് പോകുന്നതാണ് ഹീറോയിസമെന്ന് മറ്റ് ചിലർ കുറിച്ചു. സംഗീത ജീവനാംശം ചോദിച്ചതിൽ തെറ്റില്ല. മഞ്ജു ഫ്രീ ബേർഡായിരുന്നു. മകളുടെ ഉത്തരവാദിത്വം പോലും ഉണ്ടായിരുന്നില്ല. സംഗീതയുടെ കാര്യം അങ്ങനെയല്ല. രണ്ട് മക്കളുണ്ട്. അവരുടെ ഭാവി സുരക്ഷിതമാക്കണം. മക്കൾക്ക് അവകാശപ്പെട്ടത് അമ്മ ചോദിച്ച് വാങ്ങുന്നതിൽ തെറ്റില്ലെന്നാണ് സംഗീതയെ അനുകൂലിച്ചവർ കുറിച്ചത്.
പിതാവിന്റെ സ്വത്തുണ്ടായിട്ടും ജീവനാംശം ചോദിക്കുന്നത് സംഗീതയ്ക്ക് പണത്തോടുള്ള ഭ്രമം കൊണ്ടാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നതോടെയാണ് താരപത്നിയെ പിന്തുണയ്ക്കുന്നവർ രംഗത്ത് എത്തിയത്.
ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ മഞ്ജു വാര്യർ ജീവനാംശം ഒന്നും വാങ്ങിയില്ല. മാത്രമല്ല ദിലീപിന്റെയും തന്റെയും പേരിൽ ഉണ്ടായിരുന്നതൊക്കെ തിരിച്ചെഴുതി നൽകുകയും ചെയ്തിരുന്നു. ഇന്ന് കാണുന്നതെല്ലാം തിരിച്ച് വരവിനുശേഷം മഞ്ജു സമ്പാദിച്ചതാണ്.


Click it and Unblock the Notifications

















