'അത്രയും ഫ്രസ്ട്രേഷനും ദേഷ്യവും ഉള്ളിലുണ്ട്, ജയ ബച്ചന്റെ പെരുമാറ്റത്തിന് കാരണം; മരുമകളുമായുള്ള പ്രശ്നം'

പൊതുവേദികളിൽ മിക്കപ്പോഴും ദേഷ്യത്തോടെയാണ് നടിയും എംപിയുമായ ജയ ബച്ചനെ കാണാറുള്ളത്. ഇതിന്റെ പേരിൽ പല തവണ ജയ ബച്ചന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ പ്രകൃതത്തിൽ മാറ്റം വന്നതേയില്ല. ജയ ബച്ചന്റെ ജീവിതത്തിലുണ്ടായ വിഷമഘട്ടങ്ങളെക്കുറിച്ച് ന‌ടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള ബന്ധം രേഖയെ വിഷമിപ്പിച്ചിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. രേഖയും അമിതാഭ് ബച്ചനും തമ്മിൽ നല്ല ഒത്തൊരുമയുണ്ടായിരുന്നു.

രണ്ട് പേരും സം​ഗീതം ഇഷ്ടപ്പെടുന്നവർ. ഒരു ഘട്ടത്തിൽ രേഖയും ബച്ചനും ബന്ധം അവസാനിപ്പിച്ചെന്നും കുട്ടി പത്മിനി പറയുന്നു. മകളുടെ വിവാഹ ശേഷം ജയ ബച്ചന് വലിയ വിഷമമായിരുന്നു. കാരണം മകളായിരുന്നു ജയ ബച്ചന്റെ ആശ്വാസം. ഭർത്താവ് ബച്ചൻ ഉൾവലിഞ്ഞു. വരും, ഭക്ഷണം കഴിക്കും. തന്റെ പഴയ അമിതാഭിന് ജയ ബച്ചന് തിരികെ ലഭിച്ചില്ല. മകളായിരുന്നു എല്ലാം. മകനോട് പരിധി വെച്ചേ പറയാൻ പറ്റൂ. ഇതിനിടെ ജയ ബച്ചൻ രാഷ്ട്രീയത്തിലേക്ക് കടന്ന് എംപിയായെന്നും കുട്ടി പത്മിനി പറഞ്ഞു. മരുമകൾ ഐശ്വര്യ റായുമായി ജയ ബച്ചനുണ്ടായ അകൽച്ചയെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

Jaya Bachchan  Aishwarya Rai

ഇങ്ങനെയൊരു മരുമകളെ ലഭിച്ചത് ഭാ​ഗ്യമാമെന്ന് ജയ ബച്ചൻ പറഞ്ഞിട്ടുണ്ട്. ഇത്രയും സ്നേഹമുണ്ടായിരുന്നിട്ടും പെട്ടെന്ന് ജയ ബച്ചന് ഐശ്വര്യ റായോട് പ്രശ്നം വരാൻ കാരണം മകൾ ശ്വേത ബച്ചനാണെന്ന് ആളുകൾ പറയുന്നുണ്ട്. എല്ലാ കുടുംബത്തിലും ഇത് സംഭവിക്കും. ചെറിയ വിഷയം വലുതായപ്പോൾ മകളാണ് പ്രധാനമെന്ന് ജയ ബച്ചൻ തീരുമാനം എടുത്തിരിക്കാം. എന്നെ സംബന്ധിച്ച് ജയ അഹങ്കാരിയല്ല.

എന്നാൽ ജീവിതത്തിലെ ഫ്രസ്ട്രേഷനും ആ​ഗ്രഹിച്ചത് കിട്ടാത്തതിലെ ദേഷ്യവും പുറത്ത് പ്രകടിപ്പിക്കുന്നു. അത് തിരുത്തണം. ഞാനിത് പറയാൻ ആരുമല്ല. ഒരുപക്ഷെ എനിക്ക് ഭർത്താവ് വേണ്ട എന്ന തീരുമാനം ജയ ബച്ചനെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ജീവിതം ഇതിലും നന്നായേനെ എന്നെനിക്കറിയില്ല. പക്ഷെ ഇതാണെന്റെ ജീവിതം, ലഭിച്ചത് മതി എന്നവർ തീരുമാനിച്ചത് കൊണ്ടാണ് ഇന്നും പല കാര്യങ്ങളിലും ജയക്ക് മനോ​വിഷമമെന്നും കുട്ടി പത്മിനി പറഞ്ഞു.

ഈയടുത്ത കാലത്ത് ഐശ്വര്യ റായും ഭർത്താവിന്റെ വീട്ടുകാരും അകന്നെന്ന് വ്യാപകമായി ​ഗോസിപ്പുകൾ പ്രചരിച്ചു. അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന സംഭവങ്ങളുമുണ്ടായി. പൊതുവേദികളിൽ അഭിഷേകിൽ നിന്നും നടന്റെ കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകലം കാണിക്കുന്നത് ചർച്ചയായിരുന്നു. കുറേ നാൾ ഈ അഭ്യൂഹം തുടർന്നു. പിന്നീട് ​ഗോസിപ്പുകളെ തള്ളിക്കളഞ്ഞ് ഐശ്വര്യ അഭിഷേകിനൊപ്പം വിവാഹ ചടങ്ങുകൾക്കും മറ്റും എത്താൻ തുടങ്ങി. ഇപ്പോഴും ഇവർ തമ്മിൽ പഴയ അടുപ്പമില്ലെന്ന് വാദിക്കുന്നവരുണ്ട്. 2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം ചെയ്യുന്നത്. ആരാധ്യ എന്നാണ് മകളുടെ പേര്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X