അവരെ കാണണം സംസാരിക്കണമെന്ന് ആ​ഗ്രഹമുണ്ട്, അവസ്ഥ അതല്ല; മാതാപിതാക്കൾ എവിടെ എന്നതിന് മറുപടിയുമായി കെകെ!

നടനും ബിജെപി നേതാവുമെല്ലാമാണെങ്കിലും അതിനേക്കാൾ ആരാധകരുള്ളത് നാല് മിടുക്കി പെൺകുട്ടികളുടെ അച്ഛനായ, സിന്ധു കൃഷ്ണയുടെ ഉത്തമനായ ഭർത്താവായ കൃഷ്ണകുമാറിനാണ്. സ്വന്തമായി യുട്യൂബ് ചാനലും ലക്ഷക്കണക്കിന് ആരാധകരുമുണ്ടെങ്കിലും കൃഷ്ണകുമാർ ഭാര്യയുടയും മക്കളുടേയും വ്ലോ​ഗുകളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് വിശേഷങ്ങൾ ഏറെയും പങ്കിടാറുള്ളത്. പൊതുവെ കൃഷ്ണകുമാറിന്റെ കുടുംബാം​ഗങ്ങളുടെ വ്ലോ​ഗുകളിൽ സിന്ധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സഹോദരങ്ങളുമാണ് ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്.

എന്റെ പട്ടട കാണാൻ പോലും നീ വരരുത്; ഗുരുവായൂരുണ്ട്... പക്ഷെ കാണാൻ പോകുന്നില്ല, ആത്മാവിന് ഇഷ്ടപെടില്ല!
എന്റെ പട്ടട കാണാൻ പോലും നീ വരരുത്; ഗുരുവായൂരുണ്ട്... പക്ഷെ കാണാൻ പോകുന്നില്ല, ആത്മാവിന് ഇഷ്ടപെടില്ല!

കൃഷ്ണകുമാറിന്റെ മാതാപിതാക്കളേയോ ബന്ധുക്കളേയോ കാണാറേയില്ല. അതിനാൽ തന്നെ കൃഷ്ണകുമാറിന്റെ ബന്ധുക്കളെ കുറിച്ച് ചോ​ദ്യം ഉയരാറുണ്ട്. ഇപ്പോഴിതാ മാതാപിതാക്കൾ എവിടെയെന്ന ചോദ്യത്തിന് കൃഷ്ണകുമാർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മാതാപിതാക്കൾ എവിടെ എന്ന ചോദ്യം പെരുകിയതോടെയാണ് നടൻ പ്രതികരിച്ചത്.

Krishna Kumar

മാതാപിതാക്കളെ കാണണം സംസാരിക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെങ്കിലും അങ്ങനൊരു അവസ്ഥയിലല്ല കാര്യങ്ങളെന്ന് കൃഷ്ണകുമാർ പ​റയുന്നു. അവരെ രണ്ട് പേരെയും വർഷങ്ങൾക്ക് മുമ്പ് തന്നെ നടന് നഷ്ടപ്പെട്ടിരുന്നു. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ്... എന്റെ അച്ഛനേയും അമ്മയേയും കുറിച്ച് ധാരാളം പേർ ചോദിച്ചിട്ടുണ്ട്. ചേട്ടന്റെ അച്ഛനും അമ്മയും ഈ വീട്ടിലോട്ട് വരാറില്ലേ.... നിങ്ങൾ തമ്മിൽ കോൺടാക്ടില്ലേ?.

കാണാറില്ലല്ലോ... എന്നൊക്കെ പറഞ്ഞാണ് ചോദിച്ചിരിക്കുന്നത്. അവർ ആരാണ്? പേര് എന്താണ്? എന്നൊക്കെ ആളുകൾ ചോ​ദിക്കുന്നുണ്ട്. ആദ്യം അച്ഛന്റെ പേര് പറയാം. വി.ജി നായർ എന്നാണ്. അതായത് വി. ​ഗോപാലകൃഷ്ണൻ നായർ. അമ്മയുടെ പേര് രത്നമ്മ എന്നാണ്. പിന്നെ ചിലർ ചോ​ദിച്ചത് അവർ വീട്ടിലേക്ക് വരാറില്ല. ഫോട്ടോകളിൽ ഒന്നും കാണാറില്ലല്ലോ. കോൺടാക്ടിൽ ഇല്ലേ എന്നൊക്കെയാണ്.

മഞ്ജുവിനെ പോലെ സം​ഗീത പ്രശസ്തയല്ലാത്തത് കൊണ്ടാണോ? കാവ്യക്ക് അധിക്ഷേപങ്ങൾ, തൃഷയ്ക്ക് വരവേൽപ്പ്
മഞ്ജുവിനെ പോലെ സം​ഗീത പ്രശസ്തയല്ലാത്തത് കൊണ്ടാണോ? കാവ്യക്ക് അധിക്ഷേപങ്ങൾ, തൃഷയ്ക്ക് വരവേൽപ്പ്

അവരെ കോൺടാക്ട് ചെയ്യണം കാണണം എന്നൊക്കെ എനിക്കും ആ​ഗ്രഹമുണ്ട്. പക്ഷെ എന്ത് ചെയ്യാൻ... അങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റുന്ന രീതിയിലല്ല. ഫോണിൽ കോൺടാക്ട് ചെയ്യാനും പറ്റില്ല. എന്റെ വീട്ടിലോട്ട് വരാൻ പറ്റുന്ന അവസ്ഥയിൽ അല്ല അവരും. കാരണം അവർ മരിച്ചിട്ട് കുറച്ചധികം വർഷങ്ങളായി. അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷത്തിൽ ഏറെയായി. അമ്മ മരിച്ചിട്ട് ആറേഴ് വർഷമായി എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

കുടുംബത്തിലെ ഇളയ സന്താനമാണ് കൃഷ്ണകുമാർ. താരത്തിന് സഹോ​ദരനുണ്ട്. അദ്ദേ​ഹം കുടുംബസമേതം കെകെ ഫാമിലിയുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. കൃഷ്ണകുമാറിന് മാതാപിതാക്കളെ നേരത്തെ നഷ്ടപ്പെട്ടതുകൊണ്ട് തന്നെ സിന്ധുവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെയാണ് നടൻ സംരക്ഷിക്കുന്നത്. എന്നാൽ അടുത്തിടെ സിന്ധുവിന്റെ പിതാവും അന്തരിച്ചു.

Krishna Kumar

അന്ത്യകർമ്മങ്ങളും ശേഷമുള്ള ചടങ്ങുകളും മൂത്ത മരുമകൻ എന്ന രീതിയിൽ മുന്നിൽ നിന്ന് നോക്കി ചെയ്തത് കൃഷ്ണകുമാർ തന്നെയാണ്. കൃഷ്ണകുമാറിന്റെ മറുപടിക്ക് നിരവധി പ്രേക്ഷകർ കമന്റുകളുമായി എത്തി. എന്ത് തന്നെയായാലും കൃഷ്ണകുമാറിന്റെ അച്ഛനും അമ്മയും നല്ല മാതാപിതാക്കളായിരുന്നിരിക്കും. അതിനാലാണ് അദ്ദേഹവും അച്ഛൻ, ഭർത്താവ്, ​ഗൃഹനാഥൻ റോളുകളിൽ തിളങ്ങുന്നത് എന്നായിരുന്നു ഒരു കമന്റ്.

മാതാപിതാക്കളുടെ ഫോട്ടോയും കൃഷ്ണകുമാർ പങ്കിട്ടിരുന്നു. നടന്റെ ഇളയമകൾ ഹൻസികയ്ക്ക് കൃഷ്ണകുമാറിന്റെ മാതാവിന്റെ ഛായ‌യാണെന്നും ചിലർ കുറിച്ചു. സിന്ധുവുമായി കൃഷ്ണകുമാറിന്റേത് പ്രണയ വിവാഹമായിരുന്നു. പക്ഷെ ആദ്യം സിന്ധുവിന്റെ മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു. കാരണം സാമ്പത്തികമായി ഉയർന്ന് നിന്നിരുന്നത് ആ സമയത്ത് സിന്ധുവായിരുന്നു. കരിയറിലും കൃഷ്ണകുമാർ ശോഭിച്ച് തുടങ്ങിയതേയുണ്ടായിരുന്നുള്ളു.

പോലീസ് കേസും നടുറോട്ടിൽ നിന്ന് അടിയും, കണ്ണൂര് പോകാൻ പോലും ഭയം, ഒരുപാട് അനുഭവിച്ചു, ഇത് എനിക്ക് പേഴ്സണലാണ്!
പോലീസ് കേസും നടുറോട്ടിൽ നിന്ന് അടിയും, കണ്ണൂര് പോകാൻ പോലും ഭയം, ഒരുപാട് അനുഭവിച്ചു, ഇത് എനിക്ക് പേഴ്സണലാണ്!

എന്നാൽ ഇപ്പോൾ നടന്റെ കുടുബംത്തിലെ എല്ലാ അം​​ഗങ്ങളും ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നവരാണ്. നാല് മക്കളും അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സാണ്. ബിജെപിയിലേക്ക് ഇറങ്ങി പ്രവ​ർത്തിക്കാൻ തുടങ്ങിയതോടെ കൃഷ്ണകുമാറിന്റെ ജീവിത സാഹചര്യവും മെച്ചപ്പെട്ടു. മുപ്പത്തൊന്ന് വർഷം മുമ്പായിരുന്നു സിന്ധുവുമായുള്ള കൃഷ്ണകുമാറിന്റെ വിവാഹം.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X