മമ്മൂട്ടി എങ്ങനെ മെഗാസ്റ്റാറായി? അധികം ആര്‍ക്കും അറിയാത്ത ആ രഹസ്യം ഇതാണ്! പിറന്നാള്‍ സ്‌പെഷ്യല്‍

കേരളത്തിനും മലയാള സിനിമയ്ക്കും എക്കാലവും അഭിമാനിക്കാനുള്ള പേരാണ് മമ്മൂട്ടി എന്നത്. മലയാളത്തിന്റെ താരരാജാവ് സിനിമയിലെത്തി നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കി ഇപ്പോഴും സജീവമായി തുടരുകയാണ്. സെപ്റ്റംബര്‍ ഏഴ് മലയാളികളെ സംബന്ധിച്ച് ആഘോഷിക്കാനുള്ള ദിവസമാണ്. മമ്മൂട്ടിയുടെ ജന്മദിനമാണെന്നുള്ളതാണ് പ്രത്യേകത. വീണ്ടുമൊരു പിറന്നാള്‍ ദിനം വന്നതോടെ മമ്മൂട്ടിയെ വരെ അതിശയിപ്പിച്ച് കൊണ്ടുള്ള ആശംസാപ്രവാഹമാണ്.

ദിവസങ്ങളായി മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരാധകര്‍ ആരംഭിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആഘോഷങ്ങളും ആരംഭിച്ചു. ഇതുമാത്രമല്ല മമ്മൂട്ടിയെ കുറിച്ച് അധികം ആരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാറായി അറിയപ്പെടുന്ന മമ്മൂട്ടിയ്ക്ക് ഈ പേര് എങ്ങനെ ചാര്‍ത്തി കിട്ടി എന്ന കാര്യം അധികം ആര്‍ക്കും അറിയത്തുണ്ടാവില്ല. അതിന് ചില കാരണങ്ങള്‍ കൂടിയുണ്ടെന്നുള്ളതാണ് രസകരം.

മെഗാസ്റ്റാര്‍ മമ്മൂട്ടി

സ്‌ക്രീനില്‍ നിമിഷ നേരം കൊണ്ട് രൂപമാറ്റം വരുത്താന്‍ സാധിക്കുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഒരു കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് അത് ഏറ്റെടുക്കാനും അതിന് വേണ്ടി വിവിധ ഗെറ്റപ്പുകള്‍ പരീക്ഷിക്കാനും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കഴിയാറുണ്ട്. ശരീര ഭാഷയിലൂടെയും പെരുമാറ്റത്തിലൂടെയും ശബ്ദ വ്യതിയാനങ്ങളിലൂടെയുമൊക്കെയും മ മ്മൂട്ടി അത്ഭുതമായി മാറാറുണ്ട്. വിധേയന്‍ എന്ന ചിത്രത്തിലെ ഭാസ്‌കര പട്ടേലര്‍, ദി കിംഗിലെ ജോസഫ് അലക്‌സ്, ഈ വര്‍ഷം റിലീസിനെത്തിയ ഉണ്ട എന്ന ചിത്രത്തിലെ എസ് ഐ മണി എന്നീ കഥാപാത്രങ്ങളെല്ലാം ഇതിന് ഉദ്ദാഹരണങ്ങളാണ്.

 മെഗാസ്റ്റാര്‍ മമ്മൂട്ടി

മലയാളത്തിലുള്ള ഒത്തിരിയധികം പ്രദേശിക ഭാഷാ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്, തുടങ്ങിയ ജില്ലകളിലെ പെട്ടെന്ന് ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത വേഷങ്ങള്‍ അവതരിപ്പിച്ചും മെഗാസ്റ്റാര്‍ ഹിറ്റാക്കിയിട്ടുമുണ്ട്. ഇത് മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങി വ്യത്യസ്ത ഭാഷകളില്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്ത് അഭിനയിച്ചും മമ്മൂട്ടി തിളങ്ങിയിട്ടുണ്ട്.

 മെഗാസ്റ്റാര്‍ മമ്മൂട്ടി

ഈ വര്‍ഷം റിലീസിനെത്തിയ തമിഴ് ചിത്രം പേരന്‍പ്, തെലുങ്ക് ചിത്രം യാത്ര ഇതിലൊക്കെ മമ്മൂട്ടി തന്നെയായിരുന്നു ഡബ്ബ് ചെയ്തത്. അതിവേഗം ഭാഷ പഠിച്ചെടുക്കാനും അതിന്റെ ശൈലിയില്‍ സംസാരിക്കാനും മമ്മൂക്കയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്. ഇത്രയധികം ഭാഷകള്‍ സ്വന്തമായി അവതരിപ്പിക്കുന്ന അപൂര്‍വ്വം താരങ്ങളെ ഇന്ത്യയിലുള്ളു.

 മെഗാസ്റ്റാര്‍ മമ്മൂട്ടി

മറ്റ് സൂപ്പര്‍ താരങ്ങളിലൊന്നുമില്ലാത്ത രസകരമായ പല കാര്യങ്ങളും മമ്മൂട്ടിയില്‍ കണ്ടെത്താന്‍ കഴിയും. സ്വന്തം കഴിവുകളെ കുറിച്ചും പ്രവര്‍ത്തികളെ കുറിച്ചും സ്വയം തിരിച്ചറിവ് മമ്മൂട്ടിയ്ക്കുണ്ട്. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ജനിച്ചതാണെന്ന് മമ്മൂട്ടി തന്നെ പറയാറുണ്ട്. സിനിമയോട് എത്രത്തോളം ആഗ്രഹമുണ്ടെന്ന് പലപ്പോഴും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എത്ര വിജയം വന്നാലും തോല്‍വികള്‍ ഏറ്റെടുക്കേണ്ടി വന്നാലും അതിലൊരു മാറ്റവുമില്ലെന്നാണ് മെഗാസ്റ്റാറിന്റെ നിലപാട്.

മെഗാസ്റ്റാര്‍ മമ്മൂട്ടി

തന്റെ സ്‌ക്രീന്‍ ഇമേജിനെ കുറിച്ച് യാതൊരുവിധ മുന്‍വിധികളോ ടെന്‍ഷനോ മമ്മൂട്ടിയ്ക്ക് ഇല്ല. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സഹതാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാവും. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും മമ്മൂട്ടി തയ്യാറാണ്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രം തിരഞ്ഞെടുക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത ആളാണ് അദ്ദേഹം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളില്‍ അപൂര്‍വ്വം ഒരാളാണ് മമ്മൂട്ടി. ഇനി വരാനിരിക്കുന്ന ഒരു സിനിമയില്‍ അത്തരമൊരു കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

 മെഗാസ്റ്റാര്‍ മമ്മൂട്ടി

1971 അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. എണ്‍പതുകളിൽ അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നു. തൊണ്ണൂറുകളിലേക്ക് എത്തിയപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടസിനിമകള്‍ റിലീസിനെത്തിച്ച് ജനപ്രിയം നേടിയെടുത്തു.

  മെഗാസ്റ്റാര്‍ മമ്മൂട്ടി

ഇതോടെ താരരാജാവായി മമ്മൂട്ടിയും പേരെടുത്തു. പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ എന്ന പേര് മമ്മൂട്ടിയെ തേടി എത്തി. ഇക്കൊല്ലം നൂറ് കോടി സ്വന്തമാക്കിയ സിനിമ അടക്കം തിയറ്ററുകളിലേക്ക് എത്തിച്ച് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തെലുങ്കിലും തമിഴിലും മലയാളത്തിലുമടക്കം അഞ്ചോളം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X