ഏറ്റവും ഇഷ്ടപ്പെട്ട ശീലമായിരുന്നു, എന്നാൽ നിർത്തി, മമ്മൂട്ടി പുകവലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്

പ്രേക്ഷകർക്കിടയിൽ മാത്രമല്ല സിനിമാ താരങ്ങൾക്കിടയിൽ പോലും ആരാധകരുളള താരമാണ് മമ്മൂട്ടി. പല അവസരങ്ങളിലും താരങ്ങൾ ഇത് തുറന്ന പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ അഭിനയം കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടും ശ്രദ്ധിക്കപ്പെടാറുണ്ട്. സഹതാരങ്ങൾ പോലും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് പറയുന്നത്.

ഇത് എന്ത് സ്റ്റൈലാണ്, നടിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

തുടക്കകാലത്ത് മമ്മൂട്ടിയുടെ മുൻകോപത്തെ കുറിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. സിനിമ വളരുന്നതിനോടൊപ്പം തന്നെ ഈ കഥകളും സഞ്ചരിച്ചിരുന്നു. എന്നാൽ പിന്നീട് ഈ കഥകൾ തെറ്റിധാരണകളിൽ നിന്ന് ഉടലെടുത്തതാണെന്ന് തെളിയുകയായിരുന്നു. ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അദ്ദേഹം പ്രിയപ്പെട്ട മമ്മൂക്കയാണ് . ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പഴയ ഒരു അഭിമുഖമാണ്. മറ്റുള്ളവർക്ക് വേണ്ടി ഉപേക്ഷിച്ച തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ശീലത്തെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്.

Recommended Video

Mammootty's surprise video call to his fan aswin

പുകവലി നിർത്തി

കൈരളി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വിൽപവറിനെ കുറിച്ച് സംസാരിക്കവെയായിരുന്നു തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിർത്തിയതിനെ കുറിച്ച് മമ്മൂട്ടി പറയുന്നത്. പുകവലിയെ കുറിച്ചായിരുന്നു താരം പറഞ്ഞത്. പുകവലിക്കുന്നത്, തനിക്ക് മാത്രമല്ല എല്ലാവർക്കും വലിയ ദോഷം ചെയ്യുന്നതാണ്. പുകവലി കാരണം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എന്നെ അനുകരിക്കുന്ന ചിലർക്ക് വേണ്ടി അത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി. അങ്ങനെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശീലം നിർത്തുകയായിരുന്നു നടൻ പറഞ്ഞു.

മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം

ഒരു മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം ഇച്ഛാശക്തിയാണ്. അത് തനിക്കുണ്ട്. എന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളുമെല്ലാം വളരെ ശക്തമാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ വളരെ ശക്തമായി തന്നെ എടുക്കാറുമുണ്ട്. പുകവലി നിർത്തിയതും അതുകൊണ്ടാണെന്ന് മെഗാസ്റ്റാർ പറയുന്നു. പുകവലിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാൽ ശരീരത്തിന് വളരെ ദോഷമാണ് അത്. നമ്മുടെ ശരീരത്തിന് ഇഷ്ടമല്ലാത്ത കാര്യമാണ് അതിനോട് അനുവാദം ചോദിക്കാതെ കടത്തി വിടുന്നത്. നമുക്ക് ജീവിക്കാൻ പുകയുടെ ആവശ്യമില്ല. ആഹാരപദാർഥങ്ങളും വായവു മതിയല്ലോ. അത് ശരിയല്ല എന്ന് തനിക്ക് തോന്നി വളരെ ഇഷ്ടപ്പെട്ട ശീലം ഉപേക്ഷിക്കുകയായിരുന്നു.

ധർമ്മ സങ്കടം

വലിയ ധർമ്മ സങ്കടത്തെ കുറിച്ചും മമ്മൂക്ക അഭിമുഖത്തിൽ പറയുന്നുണ്ട്. അത് ഇപ്പോൾ മാത്രമല്ല എല്ലാ കലത്തും ഉളളതാണ്. നമുക്ക് ധർമം നിഷേധിക്കപ്പെടുന്നതാണ്. നമ്മളെ കൊണ്ട് ആകുന്ന കാര്യ ചെയ്യാൻ പറ്റാത്തതാണ് ഏറ്റവും വലിയ ധർമ സങ്കടം. ജീവിതത്തിൽ തന്നെ കൊണ്ട് പറ്റാവുന്ന സഹായങ്ങൾ മറ്റുളളവർക്ക് വേണ്ടി ചെയ്യാറുണ്ട്. അർഹതപ്പെട്ടവന് കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. കാരണം വെറുതെ ഒരാൾക്ക് പണം കൊടുക്കാൻ തനിക്ക് താൽപര്യമില്ലെന്നും മെഗാസ്റ്റാർ പറയുന്നു.

അഭിനയം  മടുക്കുമോ

അഭിനയം തനിക്ക് ഒരിക്കലും മടുക്കാത്ത ജോലിയാണെന്നും മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നുണ്ട്. അവതാരകന്റെ ചോദ്യത്തിനായിരുന്നു രസകരമായ രീതിയിൽ നടൻ ഉത്തരം നൽകിയത്. മനുഷ്യന്റെ സ്ഥിരമായ ഭാവങ്ങളെ പ്രകടിപ്പിക്കുന്ന തരത്തിലുറളള ഒരുപാട് കഥാപാത്രങ്ങ താങ്കൾ ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞു. മടിപ്പ് തോന്നില്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ''ചോറ് തിന്നുന്നത് മടുക്കുമോ? അതുപോലെ തന്നെയാണ് തനിക്ക് ഇതും. സ്ഥിരം ചോറും കറികളും കഴിക്കുന്നവ്ർക്ക് മടുക്കില്ല. എന്നാൽ താൻ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നlത്. പിന്നെ എങ്ങനെ മടുക്കാനാണ്'' മമ്മൂക്ക ഉത്തരമായി പറഞ്ഞു.

വീഡിയോ, കടപ്പാട്, കൈരളി ചാനൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X