'അല്ലെങ്കിൽ ഇന്നും ദിലീപിന്റെ ഭാര്യയായേനെ മഞ്ജു, ചെയ്തതൊന്നും അവർ പറഞ്ഞില്ല; അനുഗ്രഹം തേടി വിളിച്ചു'
മഞ്ജു വാര്യർക്കെതിരെ ദിലീപും നടന്റെ അനുകൂലികളും നീക്കങ്ങൾ നടത്തുന്നു എന്ന അഭ്യൂഹം വലിയ ചർച്ചയാകുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റ വിമുക്തനായ ശേഷം മഞ്ജു വാര്യർക്കെതിരെയാണ് ദിലീപ് ആദ്യം സംസാരിച്ചത്. വിവാഹമോചനത്തിന് ശേഷം പക്ഷെ ഒരിക്കൽ പോലും മഞ്ജു ദിലീപിനെതിരെ പരസ്യമായി സംസാരിച്ചിട്ടില്ല. അതേസമയം കേസിൽ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. വിവാഹ ബന്ധത്തിൽ അകൽച്ച വന്ന സമയത്താണ് മഞ്ജുവിനെ ഡാൻസ് വേദികളിൽ കണ്ടത്.
വർഷങ്ങൾക്ക് ശേഷം മഞ്ജു കലാരംഗത്തേക്ക് മടങ്ങിയത് അന്ന് വലിയ ചർച്ചയായി. ആ കാലഘട്ടത്തിൽ മഞ്ജുവും ദിലീപും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരുന്നു. ചെലവിന് പെെസ ഇല്ലായിരുന്നു. ഡാൻസ് ചെയ്യാൻ സാധനങ്ങൾ വാങ്ങാനും കൂടെയുള്ള കലാകാരൻമാർക്കും പെെസ ഇല്ലായിരുന്നു അവർക്ക്. മഞ്ജു വർഷങ്ങൾക്ക് ശേഷം ഡാൻസ് ചെയ്യുന്നതിൽ ദിലീപിന് എതിർപ്പുണ്ടായിരുന്നു.

തന്നെ വിളിച്ച് എതിർപ്പറിയിച്ചതാണ്. എന്നാൽ ഡാൻസ് ചെയ്തേ പറ്റൂ, എന്റെ ബാങ്ക് അക്കൗണ്ടെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണെന്ന് മഞ്ജു വാര്യർ തന്നോട് പറഞ്ഞിരുന്നെന്നും ഭാഗ്യലക്ഷ്മി അന്ന് വെളിപ്പെടുത്തി. ഒന്നും പറയാതെ ഡാൻസിന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് പറയുന്നുണ്ട്. അവർ പറഞ്ഞിട്ടാണ് പോയത്. ഗുരുവായൂരിൽ ഡാൻസ് കളിക്കാൻ ദിലീപിനോട് അനുവാദം ചോദിച്ചാണ് മഞ്ജു പോയത്. ഡാൻസ് കളിക്കാൻ പോകുന്നതിന് മുമ്പ് ദിലീപേട്ടാ എന്നെ അനുഗ്രഹിക്കണം, ഞാനിതാ സ്റ്റേജിൽ കയറുകയാണ് എന്ന് പറഞ്ഞപ്പോൾ വളരെ മോശമായ ഭാഷ തിരിച്ച് പറഞ്ഞെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.
ഇതൊന്നും മഞ്ജു പുറത്ത് പറയുന്നില്ല. എന്ന് വെച്ച് എന്തും പറയാം എന്ന് ദിലീപും അനുകൂലികളും പറഞ്ഞിരുന്നു. പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ആ സ്ത്രീയെക്കുറിച്ച് പല പുരുഷൻമാരുമായും ചേർത്ത് പറഞ്ഞിട്ടും അവർ ഒരിടത്ത് പോലും എന്തായിരുന്നു അവർ തമ്മിൽ അകലാനുണ്ടായ കാരണം എന്ന് പബ്ലിക്കായി പറഞ്ഞിട്ടില്ല. നമ്മുടെ സൗഹൃദ സംഭാഷണത്തിനിടയിൽ ചില കാര്യങ്ങൾ പറയുമെന്നല്ലാതെ ആരോടും സംസാരിക്കാറില്ല.

മീനൂട്ടിയെക്കുറിച്ച് എന്നോട് സംസാരിച്ചതാണ്. ഇപ്പോഴും ഞാൻ റെഡിയായിരിക്കുകയാണ്. അവൾക്കെപ്പോൾ വേണമെങ്കിലും എന്റെയടുത്തേക്ക് വരാം എന്ന് പറഞ്ഞതാണ്. ഒരുപാട് പേർ കണ്ടു പഠിക്കേണ്ട വ്യക്തിത്വമാണ് മഞ്ജുവിന്റേത്. പക്ഷെ ഒരുപാട് മൗനമായി ഇരിക്കുമ്പോൾ ഇതുപോലെ പലരും പലതും പറയും. പക്ഷെ എന്ന് വെച്ച് സമൂഹത്തിനനുസരിച്ച് മാറേണ്ട എന്ന് ചിന്തിക്കുന്ന കുട്ടിയാണ്. ദിലീപിന്റെ വീട്ടിൽ ദിലീപിനെ ആശ്രയിച്ച് കഴിയുന്നവരാണുള്ളത്. എല്ലാവരും ഒരുമിച്ചുള്ള കൂട്ടുകുടുംബം എന്ന രീതിയിലാണ് അദ്ദേഹം ജീവിക്കുന്നത്. അവിടെ ഞാനാണ് ഈ വീടിന്റെ കാരണവർ എന്ന രീതിയിൽ ജോലി ചെയ്ത് ഇദ്ദേഹമാണ് എല്ലാവരെയും പോറ്റുന്ന ആൾ.
അവിടെ നിന്നും ഡാൻസെന്ന് പറഞ്ഞ് മഞ്ജു പോകുമ്പോൾ അവൾ അടുത്തൊരു പടി വീണ്ടും മുന്നോട്ട് വെക്കുകയാണോ എന്ന ഭയം അയാളുടെ ഉള്ളിൽ വരും. ഞാനങ്ങനെ വേണമെങ്കിലും ആകും, എനിക്ക് പല ബന്ധങ്ങളും ഉണ്ടാകും. ഞാനെന്ത് വേണമെങ്കിലും ചെയ്യും. പക്ഷെ നീ വെറുമൊരു ഭാര്യയാണ്. നീ ഇവിടെ ഇരുന്നാൽ മതി, നേരാ നേരത്തിന് എല്ലാം കൊണ്ട് തന്നിട്ടുണ്ടല്ലോ എന്ന് വിചാരിക്കുന്ന ആളാണ് അദ്ദേഹം. 14 വർഷം അവൾ സഹിച്ചിരുന്നു.
ഈയൊരു ബന്ധം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് തോന്നുന്നത് മഞ്ജു ഇപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നിരിക്കാം എന്നാണ്. ഈയൊരു റിലേഷൻഷിപ്പ് അറിഞ്ഞത് കൊണ്ട് മാത്രമാണ് ആ കുട്ടി പുറത്ത് വന്നത്. അല്ലെങ്കിൽ അവൾ ആ വീടിനകത്ത് ഭാര്യയായി ജീവിച്ച് പോകുമായിരുന്നെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു. റിപ്പോർട്ടർ ടിവി ചാനൽ ചർച്ചയിൽ മുമ്പൊരിക്കൽ സംസാരിക്കവെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാമർശം.


Click it and Unblock the Notifications