ഫ്ലോപ്പുകൾ നിരവധി, പക്ഷെ ജനപ്രീതി നാൾക്ക് നാൾ കൂടി, മഞ്ജു വാര്യരെ തുണച്ചത് ഇതോ?

മഞ്ജു വാര്യരോട് പ്രത്യേക മമത എന്നും മലയാളികൾക്കുണ്ട്. നിരവധി സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മഞ്ജുവിനെ നടി എന്നതിലുപരി സ്വന്തം വീട്ടിലെ ആളെ പോലെ കാണുന്ന വീട്ടമ്മമാർ ഏറെയാണ്. ഇന്ന് എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ. ഇത്രയും ജനപ്രീതി ലഭിച്ച മറ്റൊരു നടി മഞ്ജുവിന് മുമ്പോ ശേഷമോ മലയാള സിനിമയിൽ വന്നിട്ടില്ല. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനുള്ള താരമൂല്യം. എന്താണ് മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന ചോദ്യത്തിന് ആരാധകർക്ക് പറയാനേറെയുണ്ട്.

കഴിഞ്ഞ ദിവസം വയനാട്ടിൽ മെെ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിന് മഞ്ജു വാര്യർ എത്തി. നടിയെ കാണാൻ മഴ പോലും വക വെക്കാതെ നിരവഝി പേരാണ് എത്തിയത്. നിരവധി സ്ത്രീകളും ആൾക്കൂട്ടത്തിലുണ്ടായിരുന്നു. വയോധികരായ സ്ത്രീകൾ വരെ പ്രിയ നടിയെ ഒരു നോക്ക് കാണാൻ കാത്ത് നിന്നു.

Manju Warrier

ആരാധകർ മഞ്ജുവിന് ചുറ്റും കൂടി. ബൗൺസേർസിന് ഇവരെ നിയന്ത്രിക്കാനായില്ല. ചില സ്ത്രീകൾ മഞ്ജുവിന്റെ കവിളിലും മുടിയിലും തലോടി. മഞ്ജു നീരസമൊന്നുമില്ലാതെ ഇവരോട് ഇടപഴകി. മഞ്ജുവിന് പൊതുവിടങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത മുൻനിര താരങ്ങളായ നടൻമാർക്ക് പോലും അത്ഭുതമാണ്. കരിയറിലെ ഓരോ ഘട്ടത്തിലും തുടർന്ന് കൊണ്ടിരിക്കുന്ന ഈ ജനപിന്തുണയെക്കുറിച്ച് മഞ്ജു ചിലപ്പോഴൊക്കെ സംസാരിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് ജനങ്ങൾക്ക് തന്നെ ഇത്ര മാത്രം ഇഷ്ടമെന്ന് അധിതം ചിന്തിച്ചിട്ടില്ലെന്നും തനിക്ക് പേടിയാണെന്നുമാണ് മഞ്ജു പറഞ്ഞത്. സിനിമാ രം​ഗത്തെ ഒട്ടുമിക്ക നടിമാർക്കുമുള്ള ജനപ്രീതിയുടെ അടിസ്ഥാനം സിനിമകളുടെ വിജയ പരാജയമാണ്. തെന്നിന്ത്യൻ സിനിമാ രം​ഗത്തെ സൂപ്പർതാരമായ നയൻതാരയുടെ ജനപ്രീതി അടുത്തിടെ കുറഞ്ഞതിന് പ്രധാന കാരണം തുടരെ വന്ന പരാജയങ്ങളാണ്.

Manju Warrier

എന്നാൽ ഫ്ലോപ്പുകൾ ഒരുപാടുണ്ടായിട്ടും ഇതൊന്നും മഞ്ജുവിന്റെ ഏറ്റവും വലിയ ബലമായ ജനപിന്തുണയെ ബാധിച്ചില്ല. എമ്പുരാൻ ഒഴിച്ച് നിർത്തിയാൽ അടുത്ത കാലത്തൊന്നും നടിക്ക് മലയാളത്തിൽ ഹിറ്റുകളിൽ. തമിഴ് സിനിമകൾക്കും ലഭിച്ചത് സമ്മിശ്ര പ്രതികരണം. ലളിതം സുന്ദരം, വെള്ളരിപട്ടണം, പ്രതി പൂവൻകോഴി, ജാക്ക് ആന്റ് ജിൽ, മോഹൻലാൽ തുടങ്ങി നിരവധി പരാജയ സിനിമകൾ മഞ്ജുവിന് കരിയറിലുണ്ട്. സിനിമാ ലോകത്ത് ഇവ ചർച്ചയായതുമാണ്.

എന്നാൽ മഞ്ജുവിനെ സ്നേ​ഹിക്കുന്ന ആരാധകർ അപ്പോഴും കൂടെ നിന്നു. ഈ പരാജയങ്ങൾ വന്ന സമയത്ത് മഞ്ജുവിനെ തുണച്ച മറ്റൊരു കാര്യം ഈ കാലഘട്ടത്തിൽ നടിക്ക് വന്ന മേക്ക് ഓവറാണ്. താരത്തിന്റെ ലുക്കിൽ വന്ന മാറ്റം വലിയ ചർച്ചയായി. മഞ്ജു നായികയായെത്തിയ ചതുർമുഖം എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ ഈ സിനിമയുടെ പ്രസ് മീറ്റിൽ മഞ്ജുവെത്തിയപ്പോഴുള്ള സ്റ്റെെലിഷ് ലുക്ക് ഈ സിനിമയേക്കാൾ ചർച്ചയായി. സിനിമകളേക്കാൾ മഞ്ജുവിന്റെ താരപ്രഭയാണ് രണ്ടാം വരവിൽ കൂടുതൽ ചർച്ചയായത്.

സിനിമയേക്കാൾ ഓഫ് സ്ക്രീനിൽ മഞ്ജുവിനുള്ള പ്രതിച്ഛായയും താരമൂല്യത്തിൽ വലിയൊരു ഘടകമാണ്. മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ വീഴ്ച ആരാധകർ കണ്ടതാണ്. വിവാഹ ബന്ധം അവസാനിച്ച ശേഷം 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമാ രം​ഗത്തേക്ക് വലിയ തിരിച്ച് വരവ് നടത്താൻ മഞ്ജു വാര്യര‍്‍ക്ക് സാധിച്ചു. ഇതെല്ലാം ജനപ്രീതി കൂട്ടി. മലയാളത്തിലും തമിഴിലും ന‌ടി ഇന്ന് സജീവമാണ്. എമ്പുരാൻ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രം വൻ വിജയം നേടി. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X